Thursday, February 7, 2019
Wednesday, February 6, 2019
റെയ്‌ബൻ ഗ്ലാസ്സും സെൽഫിയും
ഒരു പൈങ്കിളി കഥ
========+=++=================
ഇതാ ഇവിടെ ഈ നേരം ഇത്രേം ആയിട്ടും വീട്ടിൽ കിടന്നുറങ്ങുന്ന
ആ മടിച്ചി പെണ് കുട്ടി മറ്റാരുമല്ല അവളാണ് മ്മടെ കഥാ നായിക..
സെറ അതാണവളുടെ പേര്
"ടി എണിക്കടി കെട്ടിച്ചു വിടാറായ്
ന്നിട്ടും പോത്ത് പോലെ കെടന്നറങ്ങുവാ"
ഇതാണ് മ്മടെ അലാറം
മമ്മീടെ തെറി അത് കേട്ടാലെ എണിക്കത്തൊള്ളൂ....
ഇനി എഴുന്നേറ്റില്ലേ കപ്പ കോലും കൊണ്ട് വരും .....
അതോണ്ട് ഓൾ പെട്ടന്ന് എണീറ്റു...
ഹാ ഇന്ന് പുതിയ ഫോണ് വാങ്ങാൻ ഉള്ളതല്ലേ അത് വാങ്ങിട്ട് മേണം ഫേസ് ബുക്കിൽ ചളി വിരഹം പ്രണയം ഒക്കെ തട്ടി വിടാൻ പാട്ട് പാടി വെറുപ്പിക്കാൻ.
ഒള്ള ഫോണ് ആണേൽ കേടും ആയ്.. ആകെ postaa ഇപ്പൊ..
അങ്ങനെ മ്മടെ നായിക എണീറ്റ് പല്ലു തേപ്പും കയിപ്പും ഒക്കെ കഴിഞ്ഞു റെഡി ആയി ...ഓ കുളിയോ രാവിലെ കുളിയും നനയും ഒന്നും മ്മടെ നായികക്ക് ഇല്ല
.....
ല്ലാം കഴിഞ്ഞു സർക്കിട്ടിനു ഇറങ്ങി
കടെൽ ഒക്കെ പോയ് ഫോണ് ഒക്കെ വാങ്ങി വരുവാ... ദാണ്ടേ ഒരു കണ്ണാടി kadel റെയാബാൻ ഗ്ളാസ് ഓളെ നോക്കി ചിരിക്കുന്നു...
മ്മടെ സല്ലു ബ്രോ നെ കണ്ട അന്ന് അങ്ങെരടെ റെയ്‌ബൻ വച്ച് നടന്ന അന്ന് തുടങ്ങിതാ റെയ്‌ബൻ വാങ്ങാൻ ഉള്ള പൂതി....
മ്മടെ ലുലു മാളിൽ ചുമ്മാ കേറിപ്പ അവിടുത്തെ കടെൽ ഇത് പോലെ ഒന്ന് കണ്ടപ്പോ എടുത്തു വച്ച് ഒരു സെൽഫി ഒക്കെ എടുത്തു നോക്കിട്ട് വില ചോയ്ച്ചപ്പോ 9000 രൂപാ 😂😂😂😂കർത്താവേ മ്മടെ നായുകെന്റെ കണ്ണ് തള്ളി പോയ്..
ഹം ഞമ്മക്ക് ഒന്നും മണ്ട ഇങ്ങടെ കണ്ണാടി ന്ന് മനസിൽ പറഞ്ഞു ഇളിച്ചു കാണിച്ചിട്ട് പതിയെ അവിടുന്ന് എസ്കേപ് ആയി....
പിന്നെ ഇപ്പോളാണ് പിന്നേം റെയ്‌ബൻ പൂതി പൊങ്ങി വന്നത്...
അങ്ങിനെ അവിടെ പോയി വാങ്ങി ഇത് സാധാ വല്യ വേല ഒന്നും ഇല്ല...
അങ്ങിനെ അത് വാങ്ങി വച്ചു സ്വയം ഗ്ലാമർ ഒക്കെ നോക്കി നിന്നപ്പ.. ദാണ്ടേ അടുത്തൊരു ബുള്ളറ്റ് കിടക്കുന്നു...😍😍
ഓൾ അയിന്റെ മേൽ ചാരി നിന്ന് തുരു തുരാ സെൽഫി....
പുതിയ ഫോണ് ഒക്കെ വാങ്ങിതല്ലേ കൊറക്കാൻ പാടില്ലാലോ...
അങ്ങിനെ സെൽഫി ഒക്കെ എടുത്തു തകർക്കുമ്പ ആണ്... ഒരു ശബ്ദം..
"ഈ സെൽഫിയിൽ എന്നെയും ഉൾപ്പെടുത്തുമോ"
ഓൾ തിരിഞ്ഞു പോലും നോക്കില്ലാ ബല്യ സെൽഫി എടുപ്പല്ലേ നിട്ട് ഡയലോഗും
"ഇല്ല ഇത് എന്റെ സെൽഫി എന്റെ ഫോണ് ഇങ്ങക്ക് എന്താ കാര്യം"
അങ്ങെർ
"ന്നാലെ ഇത് എന്റെ വണ്ടിയ അങ്ങോട്ട് മാറി നിന്ന സെൽഫി എടുക്ക്"
അപ്പളാണ് ഓൾ തിരിഞ്ഞ് നിന്ന് ഒന്നു ശ്രദ്ധിക്കുന്നത്
ഒരു ചെക്കൻ( ദിതാണ് കേട്ടോ മ്മടെ കഥാ നായകൻ)
ഓൾ ഓൾടെ ഉണ്ട കണ്ണ് കൊണ്ട് ഓനെ ഒന്ന് നോക്കി പേടിപ്പിച്ച ശേഷം
ഒറ്റ പറച്ചിൽ
"ഓ പിന്നെ ഇങ്ങേരും ഇങ്ങേരടെ ഒരു ബൈക്കും ഞമ്മളും ബൈക്ക് ഓടിക്കാൻ ഒക്കെ പടിക്കുലോ ഹും "
"അത് ശരി എന്റെ ബൈക്കിൽ ചാരി നിന്ന് ഫോട്ടോ ഒക്കെ എടുത്തിട്ട് എന്റെ അടുത്ത് ചാടുന്നോ"
"ആ ചാടും ഇങ്ങെർ എന്നാ എന്നെ പിടിച്ചു മുക്കി കേറ്റുവോ"
"കേറ്റും എന്നാടി നോക്കി പേടിപ്പിക്കുന്നെ"
"എടി പൊടിനൊക്കെ നിങ്ങടെ ക്വട്ട്യോളെ വിളിച്ച മതി"
"ദേ പെണ്ണേ ചുമ്മാ ചൊറിയാതെ പൊക്കോ"
"ആ അല്ലേലും ഞാൻ നിങ്ങടെ കൂടെ പൊറുക്കാൻ നിന്നതല്ല ഞാൻ പോവാ ഹും"
ഇതും പറഞ്ഞു മ്മടെ കഥാനായിക ഒന്നൂടെ നോക്കി പേടിപ്പിച്ച ശേഷം ഒറ്റ പോക്ക്
കഥാനായകൻ പുള്ളിക്കാരിടെ പോക്കും നോക്കി കൊണ്ട് പറഞ്ഞു "ഹോ വല്ലാത്ത തല തെറിച്ച ഒരു പെണ്ണ് തന്നെ"
....
ല്ലാം കഴിഞ്ഞ് സെറ ഓൾടെ വീട്ടിൽ ചെന്ന്
ഒന്ന് ഫ്രഷ് ആയ് ചായ ഒക്കെ കുടിച്ച ഇരുന്നപ്പോ ആ ബുള്ളറ്റ് കാരനെ കുറിച്ച തന്നെ ആരുന്നു ചിന്ത ശെടാ ന്നാലും അതാരാരിക്കും ഒടക്കിയ കാരണം പേര് പോലും ചോയ്ച്ചില്ല
മ്മടെ കഥാനായകനും ഇത് തന്നെ ആരുന്നു ചിന്ത അതാരാരിക്കും ആ കാന്താരി പെണ്ണ്..
ഇതെല്ലാം കഴിഞ്ഞു ഒരു ദിവസം
ഒരു സുഹൃത്തിനു ആക്സിഡന്റ് പറ്റി ഹോസ്പിറ്റലിൽ പോയതായിരുന്നു സെറ
അവിടെ വച്ച് വീണ്ടും അതാ നമ്മുടെ കഥാ നായകൻ
അങ്ങിനെ അവർ വീണ്ടും കണ്ട് മുട്ടുകയാണ് സുഹൃത്തുക്കളെ
( അല്ലെങ്കിലും കണ്ഠക ശനി കൊണ്ടേ പോകു എന്നാണല്ലോ)
അങ്ങിനെ അവർ പരിചയപ്പെട്ടു
അമ്മയെ ഡോക്‌ടറെ കാണിക്കാൻ കൊണ്ട് വന്നതാണ്
പേരു പ്രിൻസ്
ഇവിടെ അടുത്ത് തന്നെ താമസമൊക്കെ ...
അങ്ങിനെ സംസാരിച്ച് ഇരുന്ന് നേരം പോയത് അറിഞ്ഞില്ല
ന്തായാലും രണ്ട് പേരും പെട്ടന്ന് തന്നെ കൂട്ടായി
....
കുറച്ചു മാസങ്ങൾ കഴിഞ്ഞു; ഒരു ദിനം
അന്ന് സെറക്ക് ഒരു പ്രത്യേക ദിവസം തന്നെ ആരുന്നു
ഇന്ന് ഓൾടെ ആദ്യ പെണ്ണ് കാണൽ ആണ്
ഹയ്യോ ഓർക്കുമ്പ തന്നെ ഒരു വല്ലായ്മ
സാരി ഒക്കെ ഉടുത്തു ചായേം കൊണ്ട് നിക്കണ കാര്യം ഓർക്കാൻ വയ്യ ...
ഈ പെണ്ണ് കാണൽ ഒഴിവാക്കാൻ ആയിട്ട് ഒളിച്ചോടി പോയാലോ എന്ന് ഓർത്ത കക്ഷിയാ മ്മടെ നായിക
എന്നിട്ടെന്താ സാരി ഒക്കെ ഉടുത്തു റെഡി ആയി ഈ സാരി എങ്ങനും ചെക്കൻ വരുമ്പ ഊരി പോയാൽ my boss ലെ മംതെന്റെ അവസ്ഥ ആവുലോ കർത്താവേ എന്ന ടെൻഷൻ ഇൽ ആണ് പുള്ളിക്കാരി
ന്തായാലും ചെക്കനും കൂട്ടരും എത്തി
അവടെ ഇതാ പിന്നേം മ്മടെ പ്രിൻസ്
പെണ്ണ് കാണാൻ വന്ന ചെക്കൻ അല്ലാട്ടോ ചെക്കന്റെ കൂട്ടുകാരൻ ആയിട്ടാ വരവ്...
ഹാ എന്തേലും ആട്ടെ...
ചായ കൊടുപ്പും പരുപാടിയും ഒക്കെ
കഴിഞ്ഞു പ്രധാന പരുപാടി ലോട്ട് കടന്നു
ചെക്കനും പെണ്ണും തമ്മിൽ സംസാരിക്കൽ...😂😂
ആ അവിടെ ടെ കിടക്കുന്നു ചെക്കന്റെ വക ഡയലോഗ്
"പുള്ളിക്ക് വേറെ പ്രേമം ഉണ്ട് ഇഷ്ടമില്ല എന്നു പറഞ്ഞു ഒഴിവാക്കി കൊടുക്കണം"
ആ പൊളിച്ചു ഇനിപ്പ ഞാൻ തന്നെ എന്റെ കല്യാണം മൊടക്കണം അല്ലെ ആ ശരിയാക്കാം… ഓൾ പറഞ്ഞു
ന്നിട്ടെന്താ എല്ലാരടേം മുന്നിൽ വച്ച് ഓൾ പറയാ അതേയ് എനിക്ക് ആ ചെക്കനെ ഇഷ്ടമായില്ല എനിക്ക് ആ കൂടെ ഒള്ള ആളെയാ ഇഷ്ടം ഞാൻ കെട്ടുവാനെൽ ഇങ്ങേരെയെ കെട്ടുന്നൊള്ളു!
പിന്നെ ആകെ മൊത്തം ബഹളം പോക ഒച്ചപ്പാടും
... ഇത് കേട്ട കൂട്ടുകാരനും അന്തം വിട്ട് നിക്കാ
...
എന്നാണേലും എല്ലാറ്റിനും ഒടുവിൽ ആ ദുര്നന്തം സംഭവിച്ചു
അവർ രണ്ടും കൂടി അങ്ങാട്ട് കെട്ടി
എന്നിട്ട് എന്തായിന്നോ
ബുള്ളറ്റിൽ കറങ്ങി നടക്കാനും അടി കൂടാനും ഒക്കെ ആയി
ഇപ്പൊ രണ്ട് കുഞ്ഞു റെയ്‌ബൻ ഗ്ളാസ്‌കാർ കൂടി വന്നിട്ടുണ്ട്.. ഓർടെ ഇരട്ടകുട്ടികൾ
റിയയും റിൻസും
രണ്ട് പേരുടെ വീട് തകർക്കാനുള്ള പ്ലാനിംഗിലാ..
എന്താവോ എന്തോ ...കർത്താവിനു അറിയാം...
അങ്ങിനെ കഥ ഇവിടെ തീരുന്നില്ല സുഹൃത്തുക്കളെ.. സെറ യും സെറ യുടെ രാജകുമാരനും പിള്ളേരുടെ ആ കഥയുടെ ബാക്കിയായ് ജീവിക്കട്ടെ അല്ലെ..
ന്തായാലും മ്മൾ അങ്ങോട്ട് ഒളിഞ്ഞു നോക്കൽ നിർത്തി കാരണം അവർ ലൈറ്റ് ഓഫ് ആക്കിന്നെ...
😂😂😂
അതോണ്ട് കഥ തത്കാലം ഇവിടെ നിർത്തുന്നു
എന്ന് സ്വന്തം
# നീനു മരിയ മാത്യു

Subscribe to:
Posts (Atom)