Thursday, April 3, 2025

 പെൺ ശരീരത്തിന്റെ ആർട്ടിസ്റ്റിക് ഭംഗിയെ കുറിച്ച് ഒരുപാട് കവികളും കഥാകാരന്മാരും പറയാറുണ്ട് 

സ്വന്തം ബോഡിയുടെ ഫോട്ടോ എടുത്തു നോക്കി അതിന്റെ ആർട്ടിസ്റ്റിക് ഭംഗി ആസ്വദിക്കുന്ന സ്ത്രീകളുണ്ടാവേണ്ടേ?


സ്വന്തം ബോഡി നോക്കിയിട്ട്


 Doe's it look like an art?


എന്ന് തോന്നിയിട്ടുണ്ടോ 🫣


വടുവുകളും പാടുകളുമുള്ള 

കുഞ്ഞിലേ വീണതിന്റെ പാടുകളും 

ഹോർമോൺ ചെഞ്ച് വന്നപ്പോ വലിഞ്ഞ തൊലിയുടെ നേർത്ത വരകളുമൊന്നും 

ഒരു സ്ത്രീ ശരീരത്തെ ഭംഗി ഇല്ലാതെ ആക്കുന്നില്ല..

വയറിലെ കുഞ്ഞു മറുകുകളും,

കാലിലെ നയിൽ പോളിഷ് ഇട്ട നീണ്ട നഖങ്ങളും,ഒരു തരം ഇസ്തെറ്റിക് ഫീൽ തരുന്നില്ലേ..

കവിളിലേ കുഞ്ഞു നുണ കുഴിയും, കണ്ണിലെ വിഷാദ ഭാവവും, കവിതയുണർത്തുന്നില്ലേ... 

തൂങ്ങിയ മുലകളിൽ തൊടുമ്പോൾ, പ്രേമത്തിന്റെ സ്പർശനത്തിന്റെ തന്മയീ ഭാവങ്ങളെ ഓർക്കുന്നില്ലേ 🫣..


കഴുത്തിലൂടെ വിരൽ ഓടിക്കുമ്പോൾ മുൻപ് എങ്ങോ തഴുകിയ കാമുകന്റെ വിരലുകൾ ഓർമയിൽ വന്നില്ലേ...

അന്ന് അടിവയറ്റിലൂടെ പടർന്ന പൂമ്പാറ്റ കുഞ്ഞുങ്ങളെ ഓർത്തു ചിരി വന്നില്ലേ 😍...


സ്ത്രീ ശരീരങ്ങളെ കുറിച്ച് പുരുഷന്മാർക്ക് പകരം, സ്ത്രീകൾ വർണിച്ചു കവിതകൾ എഴുതിയിരുന്നുവെങ്കിലോ...

നിൻ തുമ്പ് കെട്ടിയിട്ട ചുരുൾ മുടിയിൽ എന്ന് ആവുമായിരുന്നില്ല,

നിൻ പടർന്ന് തഴുകിയ മുടിച്ചുരുളുകളിൽ എന്നാവുമായിരുന്നില്ലേ...

സ്വാതന്ത്രം ദാഹിക്കുന്ന സ്ത്രീകൾ ഒരിക്കലും തുമ്പ് കെട്ടിയിട്ട് നടക്കുമോ ഇല്ല 🤭🤭🤭...

neenu



ഭ്രാന്ത്

 ഒരു കാലത്ത് എഴുത്തുകളിൽ ഏറ്റവും കൂടുതൽ റൊമാന്റിസൈസ് ചെയ്യപ്പെട്ട ഒന്നാണ് ഭ്രാന്ത് എന്ന വാക്ക് 😌

ഞാൻ ഉൾപ്പടെ ചെയ്തിട്ട് ഉണ്ട് 😌

ഭ്രാന്ത്‌,ഭ്രാന്തൻ എന്നൊക്കെ പറഞ്ഞു ഒരു പത്ത് നൂറു ഐഡികളും ഇണ്ടായിരുന്നു 


എന്നാൽ ഇന്ന് ആലോചിക്കുമ്പോ മാനസിക രോഗങ്ങളുടെ ഭീകരതയും അതിന്റെ സീരിയസ്നെസും,അത് മറ്റേത് ശാരീരിക അസുഖം പോലെ ഒരു അസുഖം ആണെന്ന് മനസിലാക്കി ചികിത്സ എടുക്കാനും ഒന്നും കഴിയാതെ പോയതിന് ഒരു വലിയ കാരണം 

ഇത്തരം റൊമാന്റിസൈസ് ചെയ്യലാണ്,


പ്രാന്ത് ഉള്ളവർ എന്നാൽ എന്തോ വലിയ അപരാധം ആയി കാണുന്നതും 

അവരെ normal മനുഷ്യർ ആയി കാണാൻ സാധിക്കാതെ വരുന്നതും,മാനസിക രോഗത്തിന് ചികിത്സ നൽകി എന്നറിഞ്ഞാൽ കല്യാണം കഴിക്കാൻ പറ്റില്ല എന്ന് കരുതുന്നതു ഉൾപ്പടെ മാനസിക രോഗം ഉള്ളവർക്ക് തുറന്ന് പറയാനോ,അതിനെ മനസിലാക്കി എമ്പതിയോടെ പെരുമാറാനോ ആൾക്കാർക്ക് കഴിയാതെ പോയി, ഇപ്പോഴും പോകുന്നു എന്നതിന് ഇതൊക്കെ ഒരു കാരണം ആണ്... 


മെന്റൽ ഹെൽത്ത്‌ എന്നത് അത്രയും പ്രാധാന്യം ഉള്ള ഒന്നാണെന്നും അത് കളിയാക്കാൻ വേണ്ടി ഉപയോഗിക്കേണ്ട ഒന്ന് അല്ല എന്നും, 

അത് റൊമാറിസൈസ് ചെയ്യേണ്ട ഒന്നല്ല എന്നും 

ശാരീരിക ആരോഗ്യം പോലെ,ശാരീരിക അസുഖങ്ങൾ പോലെ ഒരേ പ്രാധാന്യവും ചികിത്സയും വേണ്ട,കൃത്യമായ ബോധവത്കരണം നടത്തേണ്ട ഒരു മേഖല ആണെന്നും ഇനി എങ്കിലും മനസിലാക്കേണ്ടത് ഉണ്ട്...

ഒരാൾ മാനസിക ആരോഗ്യ പ്രശ്നവും ആയി ചെന്നാൽ നല്ല പോലെ ചികിത്സ നൽകാൻ കഴിയുന്ന ഡോക്ടർമാർ വളരെ കുറവാണ് എന്നതും ഹൈ കോസ്റ്റ് ആണ് എന്നതും മറ്റൊരു വലിയ വെല്ലു വിളി ആണ് 😕..


#neenu

ഉള്ളൊഴുക്ക്

 സത്യം പറഞ്ഞാല് ഉള്ള് ഒഴുക്ക് കണ്ട് ഞാൻ ആദ്യം മുതൽ അവസാനം വരെ കരയുകയായിരുന്നു ... 

അതൊരു സ്ത്രീ പക്ഷ സിനിമയല്ല ...അതൊരു പുരുഷ പക്ഷ സിനിമയുമല്ല ...

അതൊരു മനുഷ്യ പക്ഷ സിനിമ ആണ് ...


കാരണം ആണും പെണ്ണും ഉൾപ്പെടുന്ന എല്ലാവർക്കും തെറ്റുകൾ ഉള്ള ,എല്ലാവർക്കും ശരികൾ ഉള്ള സാധാരണ മനുഷ്യരുടെ സിനിമ ആണ്...

മനുഷ്യൻ കുടുംബ മഹിമ ,നേര് നെറി എന്നൊക്കെ പറഞ്ഞു പൊള്ളയായ ജീവിതം നയിക്കുന്നതിനെ,തുറന്ന് കാട്ടുന്ന സിനിമയാണ് ...ഒരേ കൂരക്ക് അകത്ത് താമസിച്ചാലും ,അച്ഛൻ ആണ് അമ്മ ആണ് എന്നൊക്കെ പറഞ്ഞാലും ,ഭർത്താവ് ആണെന്ന് പറഞ്ഞാലും ,കാമുകൻ ആണെന്ന് പറഞ്ഞാലും ..ആരും ആർക്കും സ്വന്തമല്ല ആരും ആരെയും എന്നും സ്നേഹിക്കില്ല ..ആരും ആർക്കും എന്നും കൂടെ നിക്കില്ല ,കൂട്ട് ആവില്ല ,മനസ്സിലാക്കി പെരുമാറില്ല എന്ന സത്യമാണ്...


നമ്മൾ എത്ര സ്നേഹിച്ചാലും അവർക്ക് വേണ്ടി എത്ര വേദന സഹിച്ചാലും അവരെ പ്രതീക്ഷിച്ചു എത്ര കാത്ത് ഇരുന്നാലും ഒരിക്കൽ അവർ നമ്മളെ വേദനിപ്പിക്കും എന്ന് ഉള്ള സത്യമാണ്.... 


ഈ സിനിമയിൽ നായകൻ ഇല്ല നായിക് ഇല്ല..നന്മ നിറഞ്ഞവർ ഇല്ല ,പൂർണമായി തിന്മ നിറഞ്ഞവരും ഇല്ല ..എല്ലാവരും മനുഷ്യരാണ്...


selfish ആയ,എന്നാൽ സ്നേഹമുള്ള ,എന്നാല് അവരുടെ പ്രവർത്തി കൊണ്ട് സ്വന്തം മകളുടെ ജീവിതം വരെ തൊലച്ചു കളയുന്ന അമ്മയും ...മകളുടെ ഇഷ്ടത്തിന് എതിരെ നിന്ന് അവളെ ഇഷ്ടമില്ലാത്ത ലൈഫ് ലേക്ക് തള്ളി വിട്ട അച്ഛനും ... 


കാമുകൻ ആവട്ടെ, ഉണ്ടായിട്ടും ,സ്നേഹിച്ചിട്ടും,അവളുടെ കൂടെ നിക്കണ്ട സമയത്ത് നിൽക്കാത്ത ആൾ ആണ്.. 


അവളോ അവൾക്ക് ആണെങ്കിലും സ്വന്തം കാലിൽ നിൽക്കാൻ സ്വന്തമായി തീരുമാനം എടുക്കാൻ ,സ്വയം തിരഞ്ഞെടുക്കാൻ ഉള്ള ധൈര്യം ഒന്നും ഇല്ലാത്ത ഒരാൾ ആണ് ..അതിന് ധൈര്യം ഉണ്ടെങ്കിൽ പോലും  അതിന് അനുവദിക്കാത്ത അപ്പനും അമ്മയും ഉള്ള ഇടത്ത് വളർന്ന സാധാരണ പെണ്ണ് ആണ് .. 

അതിന് അവളെ കുറ്റം പറയാൻ പറ്റില്ല കാരണം അത്തരം സാഹചര്യത്തിൽ വളരുന്ന അവൾക്ക് ആഗ്രഹം ഉണ്ടെങ്കിലും ഇത്ര ഒക്കെ മാത്രേ ചെയ്യാൻ പറ്റൂ ... 


അവളുടെ അമ്മായി അമ്മ ആകട്ടെ ..അവരുടെ selfish nes നു വേണ്ടി മരുമകളുടെ ലൈഫ് തുലച്ചവർ ആണ്..എന്നിട്ട് മകളെ പോലെ എന്ന് പറയുകയും ചെയ്യും..നന്മ നിറഞ്ഞ പാവം എന്ന് കരുതുന്ന അവരും .. അത്ര നന്മ ഉള്ളവർ അല്ല എന്നതാണ് സത്യം .. 

എന്നിട്ടോ കുടുംബ മഹിമയെ കുറിച്ച് പറയുകയും ചെയ്യും... 


എനിക്ക് അവളെ മനസ്സിലാകും ..അവളുടെ വീട്ടിലെ അമ്മയും അച്ഛനും, എനിക്ക് പരിചിതമാണ് ...അമ്മ കാരണം തുലഞ്ഞ് പോയവരെ നിങ്ങൾക്ക് അറിയില്ലായിരിക്കാം എനിക്ക് അറിയാം ...

എല്ലാ അമ്മ മാരും നന്മയുടെ നിറ കുടം അല്ല ..അച്ചന്മാരും ..

ചിലർ ഒക്കെ ടോക്സിക് ആണ് ..എന്നാല് അവരിൽ നിന്ന് രക്ഷപെടാൻ നോക്കുന്ന പെൺ കുട്ടികൾ ചെന്ന് പെടുന്ന ആണുങ്ങള് പലപ്പോഴും അതിലും toxic ആവും ...

സ്നേഹത്തിൽ പൊതിഞ്ഞ toxicity എന്ന് വേണേൽ പറയാം ... 😮‍💨


വേറെ ഇടമില്ലാത്ത കൊണ്ട് മാത്രം അവരിൽ stuck ആയി നിക്കുന്ന സ്ത്രീകൾ ഒരുപാട് ഉണ്ട് ..

കാരണം ലേശം പോലും ആരും സ്നേഹിക്കാൻ ഇല്ലാത്ത ,സപ്പോർട്ട് ചെയ്യാൻ ഇല്ലാത്ത സ്ത്രീകൾ ,ഒരിറ്റ് സ്നേഹവും പരിഗണനയും കിട്ടിയാൽ പോലും അതിൽ തൂങ്ങി നിക്കും ..കാരണം അവർക്ക് അത് ജീവിക്കാൻ ഉള്ള പിടി വള്ളി ആണ് ... 

അതൂടെ ഇല്ലെങ്കിൽ അവർ ഒരുപക്ഷേ ആത്മഹത്യ ചെയ്തു കളഞ്ഞേക്കാം ..


പക്ഷേ അതിൽ നിന്ന് വരെ ഇറങ്ങി വരുന്ന സ്ത്രീകൾ ഉണ്ട് ..അങ്ങനെ ഇറങ്ങി വരണം എങ്കിൽ അവർ എത്ര നോവ് അനുഭവിച്ചു കാണും എന്ന് ഊഹിക്കാവുന്നതയുള്ളൂ....


അവിഹിതം എന്ന് നമ്മൾ പേരിട്ട് വിളിക്കുന്ന ബന്ധങ്ങളിൽ പല സ്ത്രീകളും ചെന്നെത്തുന്നത് ...ചെന്ന് കേറുന്ന വീടുകളിൽ അവർക്ക് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങൾ ആവാം...കൂടെ കിടക്കാൻ നേരം മാത്രം വിളിക്കുന്ന വീട്ടിലെ പണി ചെയ്യാൻ വേണ്ടി മാത്രം ഉളളവർ അല്ല സ്ത്രീകൾ ..അവർക്ക് പാർട്ണർ എന്ന് പറയുന്നത് സ്നേഹിക്കാൻ ,അവരുടെ ആഗ്രഹങ്ങൾ ,സ്വപ്നങ്ങൾ എന്നിവക്ക് കൂടെ നിക്കുന്ന അവരെ സ്നേഹത്തോടെ തലോടുന്ന ,അവരുടെ സുഖവും ,ദുഃഖവും മൗനങ്ങളും അറിയുന്ന ആൾക്കാരെ ആണ് വേണ്ടത് ... 


അത് മുതൽ എടുക്കുന്നവർ ആണ് പൂരിപക്ഷം അന്യ പുരുഷന്മാരും എന്നതാണ് സത്യം .. 


എന്നാല് ഈ വിവാഹേതര ബന്ധങ്ങൾക്ക് വരുന്ന എല്ലാ ആണുങ്ങളും പെണ്ണുങ്ങളും മോശം ആണ് ,ചതിക്കും ,toxic ആണെന്ന് നമ്മക്ക് പറയാൻ ഒന്നും പറ്റുകയില്ല .. 

അതൊക്കെ ആൾക്കാരെ ബന്ധപ്പെട്ട് ഇരിക്കും ... 


വിവാഹേതര ബന്ധങ്ങൾ കൂടുതലും സ്ത്രീകളെ സംബന്ധിച്ച് ഉണ്ടാവുന്നത് അവരുടെ ഭർത്താക്കന്മാർ അവർ ആഗ്രഹിക്കുന്ന രീതിയിൽ പരിഗണിക്കാതെ വരുമ്പോൾ ആണ് ..ആണുങ്ങടെ കാര്യത്തിൽ അങ്ങനെ ആണോ എന്നത് എനിക്ക് തീർച്ച ഇല്ല..നല്ല ഭാര്യമാർ ഉണ്ടെങ്കിലും വിവാഹേതര ബന്ധങ്ങൾക്ക് വരുന്ന പുരുഷന്മാർ ഉണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് ..കൃത്യമായി എനിക്ക് അറിയില്ല ..സോ അഭിപ്രായം പറയുന്നില്ല ..


സിനിമ കൂടുതലും പൊള്ളയായ ജീവിതം നയിക്കുന്ന പുറമെ സ്വന്തം കുടുംബം നല്ലത് എന്ന് കരുതുന്ന മൂഡ സ്വർഗത്തിൽ ജീവിക്കുന്ന സ്ത്രീയുടെയും   അതിൽ നിന്ന് ഇറങ്ങി പോരാൻ ശ്രമിക്കുന്ന  സ്ത്രീയുടെയും ..മാനസിക ചിന്താ ധാരകളെ കുറിച്ചാണ് .... 


അവർക്ക് ചുറ്റും വന്ന് പോകുന്ന grey shade ഉള്ള മനുഷ്യരെ കുറിച്ചാണ് ...

അവസാനം തങ്ങളുടേത് എന്ന് കരുതുന്ന ആരും തങ്ങളുടെ അല്ല എന്ന തിരിച്ചറിവിൽ ..വീട്ടുകാർ എല്ലാം ഉണ്ടായിട്ടും  അനാഥരെ പോലെ ഉള്ള ഈ രണ്ടു പേർ പരസ്പരം താങ്ങ് ആവുന്നതിനെ കുറിച്ചാണ് ... 


അമ്മച്ചിക്ക് അറിയില്ല ഞാനും അവനും തമ്മിൽ ഉള്ള സ്നേഹം കാരണം അമ്മച്ചിക്ക് അമ്മച്ചിയുടെ കെട്ടിയോൻ ആ സ്നേഹം തന്നിട്ടില്ല ..അത് പോട്ടെ ,നിങ്ങൾക്ക് അത് കിട്ടിയില്ല ..അറിയില്ല എന്നാല് മറ്റുള്ളവർ പറയുന്നത് എങ്കിലും മനസ്സിലാക്കൂ എന്ന് അവൾ പറയുന്നുണ്ട്...


yeh i can understand that girl ..പാർവതിയുടെ charector നേ എനിക്ക് മനസിലാവും...കാരണം അങ്ങനെ കല്യാണം കഴിച്ചിട്ടില്ല എങ്കിലും സമാന അവസ്ഥയിലൂടെ പോവുകയും ...ഒറ്റക്ക് ആയിട്ട് പോലും ഒരു ബന്ധത്തിൽ നിന്ന് ഇറങ്ങി വരികയും ചെയ്ത ഒരുവൾ എന്ന നിലയിൽ എനിക്ക് അവളെ അറിയാൻ സാധിക്കും ..അവള് അനുഭവിക്കുന്ന ഗിൽട്ട് ,അവള് അനുഭവിക്കുന്ന വേദന,അവളുടെ നിസഹായ അവസ്ഥ ഒക്കെ എനിക്ക് മനസിലാവും ,

കൂടെ നിക്കും എന്ന് കരുതിയ ആളുടെ മോശം പെരുമാറ്റം എത്ര മാത്രം hurt ചെയ്യുമെന്നത് ഊഹിക്കാൻ ആവാത്ത ഒന്നാണ്..അതും വേറെ ആരും കൂടെ നിക്കാൻ ഇല്ലാത്ത ഒരാളെ സംബന്ധിച്ച് ... 


അവളുടെ അമ്മയും അമ്മായി അമ്മയും ചേർന്ന ഒരു അമ്മ എനിക്കും ഉണ്ട് ...

അവരെയും എനിക്ക് അറിയാം ... 

ഒരേ സമയം toxic അതെ സമയം സഹതാപവും അർഹിക്കുന്ന മനുഷ്യർ ... 

എന്ത് ചെയ്യാം ... 

അവരും ഒറ്റക്ക് ആണ് ... അവർക്കും ആരുമില്ല ...

ആരും ആരും ശരിയുമല്ല ,തെറ്റുമല്ല ...

ഈ ലോകം ഇങ്ങനെ ആണ് ... 


മുറിവേറ്റവർ വീണ്ടും മുറിവേൽക്കും ,ആരും അവരെ അറിയില്ല അവരുടെ മുറിവിൻ്റെ ആഴം അറിയില്ല ...

ആരും അവരുടെ  ഉള്ളിലെ ആ വേദനയുടെ വാതിൽ തുറന്ന് മുറിവിൽ മരുന്ന് പുരട്ടില്ല ..പക്ഷേ വീണ്ടും കുത്തി മുറിക്കും ..

എന്നിട്ട് പറയും ,നീയെൻ്റെ മകൾ ആണ് ,നീയെൻ്റെ ഭാര്യ ആണ് ,നീയെൻ്റെ കാമുകി ആണ് എന്നൊക്കെ ... നിനക്ക് നല്ലതിന് വേണ്ടി ആണെന്ന് ഒക്കെ ... നിന്നോട് ഞങ്ങൾക്ക് സ്നേഹം ഉണ്ടന്ന് ഒക്കെ ... 


എല്ലാം വെറും പൊള്ള വാക്ക് മാത്രം ... 

പ്രവർത്തിയിൽ കാണിക്കാത്ത ഇടത്തോളം ..വേദനിക്കുന്ന ,വീർപ്പ് മുട്ടുന്ന ഇടങ്ങളിൽ നിന്ന് അവരെ മോചിപ്പിക്കാൻ വേണ്ടി സഹായിക്കാത്ത ഇടത്തോളം,ഈ വാക്കിന് ഒക്കെ അഞ്ചു പൈസയുടെ വില ഇല്ല ,ഗുണവുമില്ല എന്നതാണ്  സത്യം ... 


അല്ലെങ്കിലും മുറിവേറ്റവരുടെ ഹൃദയത്തെ അറിയാൻ ഉള്ള കപ്പാസിറ്റി ഉള്ള മനുഷ്യർ ഒക്കെ താരതമ്യേന കുറവ് ആണ് ..


#neenu

Friday, October 25, 2024

ദിവസവും നടക്കാൻ പോകുന്ന വഴിയിൽ 

ഒരു ദ്രവിച്ചു പഴകിയ വീട് ഉണ്ട്.

പണ്ട് അത്രക്ക് ഒന്നും ബോധം ഇല്ലാത്ത ഒരു സ്ത്രീയും മകനും ജീവിച്ചിരുന്ന സ്ഥലമാണ്.

ഒരു ദിവസം വെറുതെ കൗതുകത്തിന് ഞാൻ അവിടെ ഒന്ന് അടുത്ത് ഇറങ്ങി നോക്കി.

പെട്ടന്ന് അവിടെ നിന്ന് ഒരു കരച്ചിൽ 

ഞാൻ പേടിച്ചു പോയി.

ഇതാരാ അവിടിപ്പോ കരയാൻ 🥺.

ഞാൻ ആ പൊളിയാൻ ആയ വാതിൽ തുറക്കാൻ നോക്കി. എന്നാൽ അത് അവിടെ ദ്രവിച്ച് ഇരിക്കുക ആയിരുന്നു, അതോണ്ട് തന്നെ എനിക്ക് തുറക്കാൻ പറ്റിയില്ല.

എന്തോ ഒരു കുട്ടിയുടെ കരച്ചിൽ പോലെ തോന്നിയത് കൊണ്ട് എനിക്ക് അവിടുന്ന് പോകാൻ തോന്നിയില്ല, എന്തോ എന്നെ അവിടെ പിടിച്ചു നിർത്തുന്നത് പോലെ,

എന്താണെന്ന് അറിയില്ല.

ഞാൻ അവിടെ ഒക്കെ തിരഞ്ഞു നോക്കി,

കരച്ചിൽ ഇപ്പോഴും കേൾക്കുന്നുണ്ട്,പക്ഷെ ആരെയും കാണുന്നില്ല.

ഇനി കുട്ടി വീടിന്റെ അകത്തു എവിടെ എങ്കിലും ആണോ, എന്തോ എനിക്ക് അറിയില്ല ഞാൻ ആകെ അസ്വസ്ഥ ആയി.

പെട്ടന്ന് ആരോ എന്റെ വാ പൊത്തി പിടിച്ചു.

എന്നെ വലിച്ചു കൊണ്ട് പോകാൻ നോക്കി.ആളെ ഞാൻ കണ്ടില്ല,എന്നാൽ ആൾക്ക് നല്ല ബലം ഉണ്ടന്ന് മനസിലായി.

എനിക്ക് ഭയം വന്നു അതെ സമയം നല്ല ദേഷ്യവും,ഞാൻ കടിച്ചു പറിച്ചപ്പോ അയാൾ കൈ വിട്ടു,നോക്കിയപ്പോ എനിക്ക് വലിയ പരിചയം ഉള്ള ആൾ ഒന്നുമല്ല,ഒരു മധ്യ വയസ്കൻ,അയാൾ വീണ്ടും എന്നെ പിടിച്ചു വലിക്കാൻ നോക്കി, തലമുടിയെൽ ഒക്കെ പിടിച്ചു വലിക്കാൻ നോക്കുന്നു,എനിക്ക് മുടി ഇല്ലാത്ത കൊണ്ട് ഞാൻ പെട്ടന്ന് ഊരി പോന്നു,എന്നാൽ അയാൾ ബലമായി പിടിച്ചു വലിക്കാൻ നോക്കി,എനിക്ക് പിടി വിടീക്കാൻ പറ്റുന്നില്ല,പക്ഷെ പെട്ടന്ന് എവിടുന്നോ വന്ന ശക്തിയിൽ ഞാൻ അയാളെടെ മൂക്ക് നോക്കി ഇടിച്ചു,എന്നെ അത്ഭുതപെടുത്തി കൊണ്ട് സിനിമയിൽ ഒക്കെ കാണുന്നത് പോലെ അയാൾ തെറിച്ചു വീണു 🥺.

എനിക്ക് ഇത്രേം ശക്തിയോ എന്ന് ഞാൻ തന്നെ അത്ഭുതപ്പെട്ടു.

പെട്ടന്ന് കുട്ടിയുടെ കരച്ചിലിന്റെ ഒച്ച കൂടി,

അയാൾ പെട്ടന്ന് പരിഭ്രാന്തൻ ആവാൻ തുടങ്ങി, അയാൾ അവിടെ കരയാൻ തുടങ്ങി പിന്നെ ചിരിക്കാൻ തുടങ്ങി,ഞാൻ പെട്ടന്ന് അയാളുടെ താഴെ മർമം നോക്കി ഒരു ചവിട്ട് കൊടുത്തു..അതേറ്റു, അയാൾക്ക് ബോധം പോയി..ഞാൻ വേഗം പോലിസ്നെ വിളിച്ചു വീട്ടുകാരെയും,അവർ വന്ന് അയാളോട് സംസാരിച്ചപ്പോ മനസിലായി,അയാൾ അവിടെ ഒരു കൊച്ചിനെ റേപ് ചെയ്തു കൊന്നിട്ട് ഉണ്ട് ആ വീടിന്റെ അകത്തു കുഴിച്ചു ഇട്ടിട്ട് ഉണ്ട്,

ബോഡി അവിടെ നിന്ന് കണ്ടെടുത്തു..

എന്നാൽ എന്റെ സംശയം ഇതാണ് അപ്പൊ ആ കുട്ടിയുടെ ആണോ ഞാൻ കേട്ട കരച്ചിൽ..

എനിക്ക് പെട്ടന്ന് ശക്തി വച്ചത് പോലെ തോന്നിയത് അത് കൊണ്ട് ആണോ 🥺

എന്തരോ എന്തോ 🥺



#സത്യകഥ 


#neenu🌸 




#നിങ്ങൾ ഇത് വിശ്വസിച്ചാലും ഇല്ലേലും ഇത്

സത്യ കഥ ആണ് 


നടക്കാൻ പോകുമ്പോ ഉള്ള എന്റെ ശരാശരി ഓവർ തിങ്കിംഗ് ആണ് വൊക്കെ ബൈ 😂🫣🫣






Wednesday, September 11, 2024

ഞാൻ പലപ്പോഴും ചിന്തിച്ചിട്ട് ഉണ്ട് ബ്യൂട്ടി സ്റ്റാൻഡേർഡ് എന്തൊരു വെറുപ്പീര് സാനം ആണെന്ന് 😕

വെളുത്തു തുടുത്തു ഇരിക്കണം 
സ്കിൻ നല്ല ക്ലിയർ ആവണം 
ഫുൾ ഫിറ്റ് ആവണം 
കുരു ഉണ്ടാവരുത് 
ചുണ്ട് കറുത്തു ഇരിക്കരുത് 
ദേഹത്തു രോമം ഉണ്ടാവരുത് 
കക്ഷത്തിൽ രോമം ഉണ്ടാവരുത് 
tan ഉണ്ടാവരുത് 
ഡ്രൈ സ്കിൻ ആവരുത് 
മുടിയും മുലയും ഒക്കെ ഈ പറഞ്ഞ പോലെ സ്റ്റാൻഡേഴ്ഡ് നു മുകളിലോ താഴെയോ ആവരുത് 
കുണ്ടി കൂടുതൽ ഉള്ളത് കൊണ്ട് ഹണി റോസും 
ഫ്രണ്ട് കൂടുതൽ ഉള്ളത് അന്ന എന്ന നടിയും അവരുടെ വിഡിയോടെ കീഴെ സ്ഥിരം അതിക്ഷേപിക്കപ്പെടുന്നത് കാണാം 

വണ്ണം കൂടുതൽ ഉള്ള സ്ത്രീകൾ ഒക്കെ പോക്ക് കേസും മദാലാസകളും ആണ് 
അവർ സെക്സി ആയ ഡ്രെസ് ഇട്ടാൽ അപ്പൊ വേശ്യ വിളി വരും 
എന്റെ വിഡിയോകളിൽ കക്ഷത്തിലെ രോമം കാണുന്നത് ഇരിട്ടേഷൻ ആണെന്ന് പറയുന്ന ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട് എന്റെ ഫ്രണ്ട് ലിസ്റ്റിൽ 
സീ ഞാൻ സത്യത്തിൽ ഇത്തരം ബുട്ടീ സ്റ്റാൻഡേർഡ് നു എതിർ ആണ് 
എനിക്ക് ഇപ്പോഴും ഫിൽറ്റർ ഇടാതെ ഫോട്ടോ എടുത്തു പോസ്റ്റാൻ തോന്നാറില്ല 
because, എന്റെ മൈൻഡിൽ കുഞ്ഞിലേ കുത്തി വച്ച ഒന്നാണ് ഞാൻ കറുത്ത സുന്ദരി ആണെന്ന് 😕
അതൊരു compliment അല്ല അധിക്ഷേപം ആണ് 
അതിൽ നിന്ന് റികവർ ആവാൻ ഈ പ്രായത്തിലും പൂർണമായി എനിക്ക് കഴിഞ്ഞിട്ട് ഇല്ല 
ലിപ്സ്റ്റിക് ഇട്ട് കണ്ണും എഴുതിയാൽ മാത്രേ എനിക്ക് കോൺഫിഡൻസ് കിട്ടൂ 
ഇതൊന്നും ഇല്ലാതെ ഉള്ള എന്നെ കാണുമ്പോ എനിക്ക് അത്രക്ക് കോൺഫിഡൻസ് പൂർണമായി വന്നിട്ട് ഇല്ല 😕
എന്നാലും രോമം കളയാനും കംപ്ലീറ്റ് ക്ലിയർ സ്കിൻ വരാനും വെളുക്കാനും,കൊറിയൻ സ്കിൻ വരാനും ഒന്നും എനിക്ക് ആഗ്രഹം ഒന്നുമില്ല 😌🤗❤️

രോമം ഉള്ളതും കുരു വരുന്നതും ഒക്കെ normal ആണ്
 ആൾക്കാർ കറുത്തു ഇരിക്കുന്നോ ഇരുണ്ടത് ആണോ വെളുത്തത് ആണോ എന്നതിന്റെ അടിസ്ഥാനത്തിൽ അല്ല സൗന്ദര്യം ഇരിക്കുന്നത് 

വണ്ണം ഉണ്ടോ മെലിഞ്ഞു ആണോ എന്നതും നോർമൽ ആണ് 
ഫിറ്റ്‌ ആവുക എന്നത് ആരോഗ്യത്തിനു നല്ലത് ആണ് 
അല്ലാതെ അതൊരു സൗന്ദര്യ അളവ് കോൽ ആക്കേണ്ട ഒന്നാണെന്ന് തോന്നുന്നില്ല 

ഈ ലോകത്ത് എന്ത് മാത്രം സ്കിൻ കെയർ ഹെയർ കെയർ പ്രോഡക്ടസ് ആണെന്ന് അറിയുമോ 
ഇതൊക്കെ വിറ്റ് പോകാൻ വേണ്ടി ഉണ്ടാക്കിയ കോപറേറ്റ്റ് വെൾഡ് ന്റെ ഒരു സെറ്റപ്പ് ആണ് ഈ സൊ called സൗന്ദര്യ ഡയമെൻഷൻ ഒക്കെ യൂറോപ്പിൽ വരെ ഇതിന് ഒക്കെ എതിരെ മൂവ്മെന്റ്സ് ഉണ്ടായിട്ട് ഉണ്ട് 
രോമം വടിക്കാതെയും ബ്രാ ധരിക്കാതെയും 
ഒക്കെ 😌❤️❤️🤗

എന്നിട്ട് നമ്മളൊക്കെ ഇപ്പോഴും കൊറിയൻ സ്കിൻ ന്റെ പുറകെ ആണി 🤣🤣🤣🤣
മലയാളിക്ക് കൊറിയൻ സ്കിൻ ഉണ്ടാവില്ല എന്നത് ഏത് പൊട്ടനും അറിയാം 😌 
ഇതൊക്കെ ജനറ്റിക് ആണ് 
ഇതൊക്കെ സ്ഥലം,കാലാവസ്ഥ, ജനിതക ഘടന അനുസരിച്ചു ഉള്ള കാര്യങ്ങൾ ആണ് 
അതെന്ത് തന്നെ ആണെങ്കിലും അതിനെ ഇഷ്ടപ്പെടുക എന്നതാണ് വേണ്ടത് 
ആൻഡ് നിങ്ങൾക്ക് സ്കിൻ കെയർ ചെയ്യാം,ബോഡി കെയർ ചെയ്യാം, ഹെയർ കെയർ ചെയ്യാം, മേക്കപ്പ് ഇടാം,പക്ഷെ അത് ലോകത്തെ തൃപ്തിപ്പെടുത്താൻ ആവരുത്, 
നമ്മളെ കൂടുതൽ ബെറ്റർ ആക്കാൻ ആവണം 😌❤️


#neenu






Tuesday, September 10, 2024

ഭ്രാന്ത്

ഒരു കാലത്ത് എഴുത്തുകളിൽ ഏറ്റവും കൂടുതൽ റൊമാന്റിസൈസ് ചെയ്യപ്പെട്ട ഒന്നാണ് ഭ്രാന്ത് എന്ന വാക്ക് 😌
ഞാൻ ഉൾപ്പടെ ചെയ്തിട്ട് ഉണ്ട് 😌
ഭ്രാന്ത്‌,ഭ്രാന്തൻ എന്നൊക്കെ പറഞ്ഞു ഒരു പത്ത് നൂറു ഐഡികളും ഇണ്ടായിരുന്നു 

എന്നാൽ ഇന്ന് ആലോചിക്കുമ്പോ മാനസിക രോഗങ്ങളുടെ ഭീകരതയും അതിന്റെ സീരിയസ്നെസും,അത് മറ്റേത് ശാരീരിക അസുഖം പോലെ ഒരു അസുഖം ആണെന്ന് മനസിലാക്കി ചികിത്സ എടുക്കാനും ഒന്നും കഴിയാതെ പോയതിന് ഒരു വലിയ കാരണം 
ഇത്തരം റൊമാന്റിസൈസ് ചെയ്യലാണ്,

പ്രാന്ത് ഉള്ളവർ എന്നാൽ എന്തോ വലിയ അപരാധം ആയി കാണുന്നതും 
അവരെ normal മനുഷ്യർ ആയി കാണാൻ സാധിക്കാതെ വരുന്നതും,മാനസിക രോഗത്തിന് ചികിത്സ നൽകി എന്നറിഞ്ഞാൽ കല്യാണം കഴിക്കാൻ പറ്റില്ല എന്ന് കരുതുന്നതു ഉൾപ്പടെ മാനസിക രോഗം ഉള്ളവർക്ക് തുറന്ന് പറയാനോ,അതിനെ മനസിലാക്കി എമ്പതിയോടെ പെരുമാറാനോ ആൾക്കാർക്ക് കഴിയാതെ പോയി, ഇപ്പോഴും പോകുന്നു എന്നതിന് ഇതൊക്കെ ഒരു കാരണം ആണ്... 

മെന്റൽ ഹെൽത്ത്‌ എന്നത് അത്രയും പ്രാധാന്യം ഉള്ള ഒന്നാണെന്നും അത് കളിയാക്കാൻ വേണ്ടി ഉപയോഗിക്കേണ്ട ഒന്ന് അല്ല എന്നും, 
അത് റൊമാറിസൈസ് ചെയ്യേണ്ട ഒന്നല്ല എന്നും 
ശാരീരിക ആരോഗ്യം പോലെ,ശാരീരിക അസുഖങ്ങൾ പോലെ ഒരേ പ്രാധാന്യവും ചികിത്സയും വേണ്ട,കൃത്യമായ ബോധവത്കരണം നടത്തേണ്ട ഒരു മേഖല ആണെന്നും ഇനി എങ്കിലും മനസിലാക്കേണ്ടത് ഉണ്ട്...
ഒരാൾ മാനസിക ആരോഗ്യ പ്രശ്നവും ആയി ചെന്നാൽ നല്ല പോലെ ചികിത്സ നൽകാൻ കഴിയുന്ന ഡോക്ടർമാർ വളരെ കുറവാണ് എന്നതും ഹൈ കോസ്റ്റ് ആണ് എന്നതും മറ്റൊരു വലിയ വെല്ലു വിളി ആണ് 😕..

#neenu

Wednesday, September 4, 2024

 എനിക്ക് മനസ്സിലായ ഒരു കാര്യമുണ്ട് ..ഈ റിലേഷൻഷിപ്പ് എന്നൊക്കെ പറയുമ്പോ ,ആദ്യം ഉണ്ടാവുന്ന ഒരു butterfly effect ഒന്നും പിന്നീട് മുന്നോട്ട് പോകുമ്പോ ഉണ്ടാവില്ല ...

കാരണം ,ഒരാളെ നന്നായി അറിയുന്നതിന് മുന്നെയും ,നന്നായി അറിഞ്ഞതിന് ശേഷവും അയാളെ കാണുന്നത് രണ്ട് രീതിയിൽ ആവും ...

ലോങ് ആയിട്ട് നീണ്ടു നിൽക്കുന്ന ഏത് ബന്ധം എടുത്താലും മനസ്സിലാകും ...ഉറപ്പായും ഇഷ്ടമുള്ള കാര്യങ്ങളും ഇഷ്ടമില്ലാത്ത കാര്യങ്ങളും പരസ്പരം രണ്ട് പേർക്ക് ഇടയിലും കാണും ... 

അതെ പോലെ ചെറിയ ചെറിയ പിണക്കങ്ങൾ ഒക്കെ ഉണ്ടാവാം ,വലിയ അടി ബഹളം വയലൻസ് ഒന്നുമല്ല ,ചെറിയ ചെറിയ പിണക്കം, ദേഷ്യങ്ങൾ ഒക്കെ ഉണ്ടാവാം ,അതെ പോലെ കൊറേ കാലം കഴിയുമ്പോ ,നമ്മുക്ക് ഒരു മടുപ്പ് ഒക്കെ ഉണ്ടാവാം ..പക്ഷെ അവിടെ ബന്ധങ്ങൾ നില നിർത്താൻ രണ്ട് പേരും പരസ്പരം ഒരേ പോലെ effort എടുക്കേണ്ടി വരും ... 

പരസ്പരം മനസ്സിലാക്കാനും ,ഇഷ്ടമില്ലാത്ത കാര്യങ്ങള് അങ്ങോട്ടും ഇങ്ങോട്ടും ചെയ്യാതെ ഇരിക്കാനും, ഇഷ്ടമുള്ള കാര്യങ്ങള് ചെയ്തു കൊടുക്കാനും ,മറ്റുള്ളവർ ഒക്കെ കടന്ന് വന്നാലും first priority കൊടുക്കാനും ഒക്കെ പറ്റണം ,ഇത്രേം വർഷം ആയില്ലേ ,ഇപ്പൊ നമ്മുടെ സ്വന്തം ആയില്ലേ ,അത് കൊണ്ട് ഇനിയിപ്പോ പഴേ പോലെ സ്നേഹം വേണ്ട സമയം കൊടുക്കണ്ട എന്നൊക്കെ കരുതി പലരും അവഗണിക്കും ,അപ്പോ എന്താ സംഭവിക്കുക എന്ന് പറഞ്ഞാല് മറ്റേ ആൾ പതുക്കെ പിന് വലിയാൻ തുടങ്ങും ..നേരെത്തെ കണ്ട ആൾ അല്ലല്ലോ ഇപ്പൊ ഉള്ള ആൾ എന്നൊക്കെ അവർക്ക് തോന്നി തുടങ്ങും ... റിലേഷൻ ഉണ്ടാക്കാൻ നേരം കാണിക്കുന്ന ആത്മാർഥത അത് നില നിർത്താൻ കാണിക്കുന്നില്ല എങ്കിൽ കൂടെ ഉള്ള ആൾ എന്നും കൂടെ കാണും എന്നൊന്നും കരുതരുത് ... 

അവർക്ക് തോന്നും എന്നോ നമ്മളെ സ്നേഹിച്ച ,മനസ്സിലാക്കിയ ആൾ അല്ല നമ്മുടെ കൂടെ ഉള്ളത്  എന്ന് , അപ്പോ തന്നെ അവർക്ക് തോന്നും ഞാൻ എന്ന വ്യക്തിക്ക് ഇവിടെ എന്ത് വില ആണ് ഉള്ളതെന്ന് ..കൊറേ കാലം ഒക്കെ നിങ്ങളോട് അവർ പരാതി ആയും പരിഭവം ആയും,ദേഷ്യം ആയും ഒക്കെ കാണിച്ചു നോക്കും ,എന്നിട്ടും നിങ്ങൾക്ക് മാറ്റം ഒന്നുമില്ല എന്ന് തോന്നിയാൽ പതിയെ നിങ്ങളിൽ നിന്ന് ഇമോഷണൽ ആയി ഡിറ്റാച്ച് ആയി തുടങ്ങും ...പിന്നെ ഒരു ധൈര്യം കിട്ടിയാൽ സ്പോട്ടിൽ ഇറങ്ങി പോകും ...പിന്നെ നിങ്ങള് എത്ര തിരിച്ചു വിളിച്ചാലും അവർ തിരികെ വരണം എന്നില്ല ..കാരണം സ്നേഹം എന്നത് വറ്റി പോയാൽ ,തിരികെ വരുത്താൻ പ്രയാസം ആണ് .... 



#ബന്ധങ്ങളിൽ വിള്ളൽ ,മടുപ്പ് ,വിരക്തി ഒക്കെ തോന്നാം ,പക്ഷെ അവിടെ സ്റ്റിൽ രണ്ട് ആൾക്കാരും അവരുടെ ഇടയിലെ മാറ്റം തിരിച്ചു അറിഞ്ഞ് വർക്ക് ഔട്ട് ചെയ്യാൻ നോക്കിയാൽ മാത്രേ ബന്ധങ്ങൾ നില നിൽക്കുക ഉള്ളൂ ..

അങ്ങനെ അല്ലാതെ വന്നാൽ ഒരാളുടെ എനർജി മാത്രം ഡ്രെയിൻ ആവുകയും മറ്റേ ആൾ ,ഒന്നും സംഭവിക്കാത്ത പോലെ ജീവിക്കുകയും ചെയ്യും ... 

atleast നിങ്ങളുടെ ഭാഗത്ത് നിന്ന് വീഴ്ച്ചകൾ ഉണ്ടായി എന്ന് ചൂണ്ടി കാണിച്ചു തന്നാൽ അത് സമ്മതിക്കാനും തിരുത്താനും എങ്കിലും ശ്രമിക്കുന്നില്ല എങ്കിൽ , നിങ്ങളിൽ നില നിൽക്കാൻ ഒപ്പോസിറ്റ് ഉള്ള ആൾക്ക് സാധിക്കില്ല എന്നത് മനസിലാക്കുക എന്നത് മാത്രേ പറയാൻ ഉള്ളു ... 


#neenu