Thursday, April 3, 2025

 പെൺ ശരീരത്തിന്റെ ആർട്ടിസ്റ്റിക് ഭംഗിയെ കുറിച്ച് ഒരുപാട് കവികളും കഥാകാരന്മാരും പറയാറുണ്ട് 

സ്വന്തം ബോഡിയുടെ ഫോട്ടോ എടുത്തു നോക്കി അതിന്റെ ആർട്ടിസ്റ്റിക് ഭംഗി ആസ്വദിക്കുന്ന സ്ത്രീകളുണ്ടാവേണ്ടേ?


സ്വന്തം ബോഡി നോക്കിയിട്ട്


 Doe's it look like an art?


എന്ന് തോന്നിയിട്ടുണ്ടോ 🫣


വടുവുകളും പാടുകളുമുള്ള 

കുഞ്ഞിലേ വീണതിന്റെ പാടുകളും 

ഹോർമോൺ ചെഞ്ച് വന്നപ്പോ വലിഞ്ഞ തൊലിയുടെ നേർത്ത വരകളുമൊന്നും 

ഒരു സ്ത്രീ ശരീരത്തെ ഭംഗി ഇല്ലാതെ ആക്കുന്നില്ല..

വയറിലെ കുഞ്ഞു മറുകുകളും,

കാലിലെ നയിൽ പോളിഷ് ഇട്ട നീണ്ട നഖങ്ങളും,ഒരു തരം ഇസ്തെറ്റിക് ഫീൽ തരുന്നില്ലേ..

കവിളിലേ കുഞ്ഞു നുണ കുഴിയും, കണ്ണിലെ വിഷാദ ഭാവവും, കവിതയുണർത്തുന്നില്ലേ... 

തൂങ്ങിയ മുലകളിൽ തൊടുമ്പോൾ, പ്രേമത്തിന്റെ സ്പർശനത്തിന്റെ തന്മയീ ഭാവങ്ങളെ ഓർക്കുന്നില്ലേ 🫣..


കഴുത്തിലൂടെ വിരൽ ഓടിക്കുമ്പോൾ മുൻപ് എങ്ങോ തഴുകിയ കാമുകന്റെ വിരലുകൾ ഓർമയിൽ വന്നില്ലേ...

അന്ന് അടിവയറ്റിലൂടെ പടർന്ന പൂമ്പാറ്റ കുഞ്ഞുങ്ങളെ ഓർത്തു ചിരി വന്നില്ലേ 😍...


സ്ത്രീ ശരീരങ്ങളെ കുറിച്ച് പുരുഷന്മാർക്ക് പകരം, സ്ത്രീകൾ വർണിച്ചു കവിതകൾ എഴുതിയിരുന്നുവെങ്കിലോ...

നിൻ തുമ്പ് കെട്ടിയിട്ട ചുരുൾ മുടിയിൽ എന്ന് ആവുമായിരുന്നില്ല,

നിൻ പടർന്ന് തഴുകിയ മുടിച്ചുരുളുകളിൽ എന്നാവുമായിരുന്നില്ലേ...

സ്വാതന്ത്രം ദാഹിക്കുന്ന സ്ത്രീകൾ ഒരിക്കലും തുമ്പ് കെട്ടിയിട്ട് നടക്കുമോ ഇല്ല 🤭🤭🤭...

neenu



No comments:

Post a Comment