Friday, October 25, 2024

ദിവസവും നടക്കാൻ പോകുന്ന വഴിയിൽ 

ഒരു ദ്രവിച്ചു പഴകിയ വീട് ഉണ്ട്.

പണ്ട് അത്രക്ക് ഒന്നും ബോധം ഇല്ലാത്ത ഒരു സ്ത്രീയും മകനും ജീവിച്ചിരുന്ന സ്ഥലമാണ്.

ഒരു ദിവസം വെറുതെ കൗതുകത്തിന് ഞാൻ അവിടെ ഒന്ന് അടുത്ത് ഇറങ്ങി നോക്കി.

പെട്ടന്ന് അവിടെ നിന്ന് ഒരു കരച്ചിൽ 

ഞാൻ പേടിച്ചു പോയി.

ഇതാരാ അവിടിപ്പോ കരയാൻ 🥺.

ഞാൻ ആ പൊളിയാൻ ആയ വാതിൽ തുറക്കാൻ നോക്കി. എന്നാൽ അത് അവിടെ ദ്രവിച്ച് ഇരിക്കുക ആയിരുന്നു, അതോണ്ട് തന്നെ എനിക്ക് തുറക്കാൻ പറ്റിയില്ല.

എന്തോ ഒരു കുട്ടിയുടെ കരച്ചിൽ പോലെ തോന്നിയത് കൊണ്ട് എനിക്ക് അവിടുന്ന് പോകാൻ തോന്നിയില്ല, എന്തോ എന്നെ അവിടെ പിടിച്ചു നിർത്തുന്നത് പോലെ,

എന്താണെന്ന് അറിയില്ല.

ഞാൻ അവിടെ ഒക്കെ തിരഞ്ഞു നോക്കി,

കരച്ചിൽ ഇപ്പോഴും കേൾക്കുന്നുണ്ട്,പക്ഷെ ആരെയും കാണുന്നില്ല.

ഇനി കുട്ടി വീടിന്റെ അകത്തു എവിടെ എങ്കിലും ആണോ, എന്തോ എനിക്ക് അറിയില്ല ഞാൻ ആകെ അസ്വസ്ഥ ആയി.

പെട്ടന്ന് ആരോ എന്റെ വാ പൊത്തി പിടിച്ചു.

എന്നെ വലിച്ചു കൊണ്ട് പോകാൻ നോക്കി.ആളെ ഞാൻ കണ്ടില്ല,എന്നാൽ ആൾക്ക് നല്ല ബലം ഉണ്ടന്ന് മനസിലായി.

എനിക്ക് ഭയം വന്നു അതെ സമയം നല്ല ദേഷ്യവും,ഞാൻ കടിച്ചു പറിച്ചപ്പോ അയാൾ കൈ വിട്ടു,നോക്കിയപ്പോ എനിക്ക് വലിയ പരിചയം ഉള്ള ആൾ ഒന്നുമല്ല,ഒരു മധ്യ വയസ്കൻ,അയാൾ വീണ്ടും എന്നെ പിടിച്ചു വലിക്കാൻ നോക്കി, തലമുടിയെൽ ഒക്കെ പിടിച്ചു വലിക്കാൻ നോക്കുന്നു,എനിക്ക് മുടി ഇല്ലാത്ത കൊണ്ട് ഞാൻ പെട്ടന്ന് ഊരി പോന്നു,എന്നാൽ അയാൾ ബലമായി പിടിച്ചു വലിക്കാൻ നോക്കി,എനിക്ക് പിടി വിടീക്കാൻ പറ്റുന്നില്ല,പക്ഷെ പെട്ടന്ന് എവിടുന്നോ വന്ന ശക്തിയിൽ ഞാൻ അയാളെടെ മൂക്ക് നോക്കി ഇടിച്ചു,എന്നെ അത്ഭുതപെടുത്തി കൊണ്ട് സിനിമയിൽ ഒക്കെ കാണുന്നത് പോലെ അയാൾ തെറിച്ചു വീണു 🥺.

എനിക്ക് ഇത്രേം ശക്തിയോ എന്ന് ഞാൻ തന്നെ അത്ഭുതപ്പെട്ടു.

പെട്ടന്ന് കുട്ടിയുടെ കരച്ചിലിന്റെ ഒച്ച കൂടി,

അയാൾ പെട്ടന്ന് പരിഭ്രാന്തൻ ആവാൻ തുടങ്ങി, അയാൾ അവിടെ കരയാൻ തുടങ്ങി പിന്നെ ചിരിക്കാൻ തുടങ്ങി,ഞാൻ പെട്ടന്ന് അയാളുടെ താഴെ മർമം നോക്കി ഒരു ചവിട്ട് കൊടുത്തു..അതേറ്റു, അയാൾക്ക് ബോധം പോയി..ഞാൻ വേഗം പോലിസ്നെ വിളിച്ചു വീട്ടുകാരെയും,അവർ വന്ന് അയാളോട് സംസാരിച്ചപ്പോ മനസിലായി,അയാൾ അവിടെ ഒരു കൊച്ചിനെ റേപ് ചെയ്തു കൊന്നിട്ട് ഉണ്ട് ആ വീടിന്റെ അകത്തു കുഴിച്ചു ഇട്ടിട്ട് ഉണ്ട്,

ബോഡി അവിടെ നിന്ന് കണ്ടെടുത്തു..

എന്നാൽ എന്റെ സംശയം ഇതാണ് അപ്പൊ ആ കുട്ടിയുടെ ആണോ ഞാൻ കേട്ട കരച്ചിൽ..

എനിക്ക് പെട്ടന്ന് ശക്തി വച്ചത് പോലെ തോന്നിയത് അത് കൊണ്ട് ആണോ 🥺

എന്തരോ എന്തോ 🥺



#സത്യകഥ 


#neenu🌸 




#നിങ്ങൾ ഇത് വിശ്വസിച്ചാലും ഇല്ലേലും ഇത്

സത്യ കഥ ആണ് 


നടക്കാൻ പോകുമ്പോ ഉള്ള എന്റെ ശരാശരി ഓവർ തിങ്കിംഗ് ആണ് വൊക്കെ ബൈ 😂🫣🫣






Wednesday, September 11, 2024

ഞാൻ പലപ്പോഴും ചിന്തിച്ചിട്ട് ഉണ്ട് ബ്യൂട്ടി സ്റ്റാൻഡേർഡ് എന്തൊരു വെറുപ്പീര് സാനം ആണെന്ന് 😕

വെളുത്തു തുടുത്തു ഇരിക്കണം 
സ്കിൻ നല്ല ക്ലിയർ ആവണം 
ഫുൾ ഫിറ്റ് ആവണം 
കുരു ഉണ്ടാവരുത് 
ചുണ്ട് കറുത്തു ഇരിക്കരുത് 
ദേഹത്തു രോമം ഉണ്ടാവരുത് 
കക്ഷത്തിൽ രോമം ഉണ്ടാവരുത് 
tan ഉണ്ടാവരുത് 
ഡ്രൈ സ്കിൻ ആവരുത് 
മുടിയും മുലയും ഒക്കെ ഈ പറഞ്ഞ പോലെ സ്റ്റാൻഡേഴ്ഡ് നു മുകളിലോ താഴെയോ ആവരുത് 
കുണ്ടി കൂടുതൽ ഉള്ളത് കൊണ്ട് ഹണി റോസും 
ഫ്രണ്ട് കൂടുതൽ ഉള്ളത് അന്ന എന്ന നടിയും അവരുടെ വിഡിയോടെ കീഴെ സ്ഥിരം അതിക്ഷേപിക്കപ്പെടുന്നത് കാണാം 

വണ്ണം കൂടുതൽ ഉള്ള സ്ത്രീകൾ ഒക്കെ പോക്ക് കേസും മദാലാസകളും ആണ് 
അവർ സെക്സി ആയ ഡ്രെസ് ഇട്ടാൽ അപ്പൊ വേശ്യ വിളി വരും 
എന്റെ വിഡിയോകളിൽ കക്ഷത്തിലെ രോമം കാണുന്നത് ഇരിട്ടേഷൻ ആണെന്ന് പറയുന്ന ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട് എന്റെ ഫ്രണ്ട് ലിസ്റ്റിൽ 
സീ ഞാൻ സത്യത്തിൽ ഇത്തരം ബുട്ടീ സ്റ്റാൻഡേർഡ് നു എതിർ ആണ് 
എനിക്ക് ഇപ്പോഴും ഫിൽറ്റർ ഇടാതെ ഫോട്ടോ എടുത്തു പോസ്റ്റാൻ തോന്നാറില്ല 
because, എന്റെ മൈൻഡിൽ കുഞ്ഞിലേ കുത്തി വച്ച ഒന്നാണ് ഞാൻ കറുത്ത സുന്ദരി ആണെന്ന് 😕
അതൊരു compliment അല്ല അധിക്ഷേപം ആണ് 
അതിൽ നിന്ന് റികവർ ആവാൻ ഈ പ്രായത്തിലും പൂർണമായി എനിക്ക് കഴിഞ്ഞിട്ട് ഇല്ല 
ലിപ്സ്റ്റിക് ഇട്ട് കണ്ണും എഴുതിയാൽ മാത്രേ എനിക്ക് കോൺഫിഡൻസ് കിട്ടൂ 
ഇതൊന്നും ഇല്ലാതെ ഉള്ള എന്നെ കാണുമ്പോ എനിക്ക് അത്രക്ക് കോൺഫിഡൻസ് പൂർണമായി വന്നിട്ട് ഇല്ല 😕
എന്നാലും രോമം കളയാനും കംപ്ലീറ്റ് ക്ലിയർ സ്കിൻ വരാനും വെളുക്കാനും,കൊറിയൻ സ്കിൻ വരാനും ഒന്നും എനിക്ക് ആഗ്രഹം ഒന്നുമില്ല 😌🤗❤️

രോമം ഉള്ളതും കുരു വരുന്നതും ഒക്കെ normal ആണ്
 ആൾക്കാർ കറുത്തു ഇരിക്കുന്നോ ഇരുണ്ടത് ആണോ വെളുത്തത് ആണോ എന്നതിന്റെ അടിസ്ഥാനത്തിൽ അല്ല സൗന്ദര്യം ഇരിക്കുന്നത് 

വണ്ണം ഉണ്ടോ മെലിഞ്ഞു ആണോ എന്നതും നോർമൽ ആണ് 
ഫിറ്റ്‌ ആവുക എന്നത് ആരോഗ്യത്തിനു നല്ലത് ആണ് 
അല്ലാതെ അതൊരു സൗന്ദര്യ അളവ് കോൽ ആക്കേണ്ട ഒന്നാണെന്ന് തോന്നുന്നില്ല 

ഈ ലോകത്ത് എന്ത് മാത്രം സ്കിൻ കെയർ ഹെയർ കെയർ പ്രോഡക്ടസ് ആണെന്ന് അറിയുമോ 
ഇതൊക്കെ വിറ്റ് പോകാൻ വേണ്ടി ഉണ്ടാക്കിയ കോപറേറ്റ്റ് വെൾഡ് ന്റെ ഒരു സെറ്റപ്പ് ആണ് ഈ സൊ called സൗന്ദര്യ ഡയമെൻഷൻ ഒക്കെ യൂറോപ്പിൽ വരെ ഇതിന് ഒക്കെ എതിരെ മൂവ്മെന്റ്സ് ഉണ്ടായിട്ട് ഉണ്ട് 
രോമം വടിക്കാതെയും ബ്രാ ധരിക്കാതെയും 
ഒക്കെ 😌❤️❤️🤗

എന്നിട്ട് നമ്മളൊക്കെ ഇപ്പോഴും കൊറിയൻ സ്കിൻ ന്റെ പുറകെ ആണി 🤣🤣🤣🤣
മലയാളിക്ക് കൊറിയൻ സ്കിൻ ഉണ്ടാവില്ല എന്നത് ഏത് പൊട്ടനും അറിയാം 😌 
ഇതൊക്കെ ജനറ്റിക് ആണ് 
ഇതൊക്കെ സ്ഥലം,കാലാവസ്ഥ, ജനിതക ഘടന അനുസരിച്ചു ഉള്ള കാര്യങ്ങൾ ആണ് 
അതെന്ത് തന്നെ ആണെങ്കിലും അതിനെ ഇഷ്ടപ്പെടുക എന്നതാണ് വേണ്ടത് 
ആൻഡ് നിങ്ങൾക്ക് സ്കിൻ കെയർ ചെയ്യാം,ബോഡി കെയർ ചെയ്യാം, ഹെയർ കെയർ ചെയ്യാം, മേക്കപ്പ് ഇടാം,പക്ഷെ അത് ലോകത്തെ തൃപ്തിപ്പെടുത്താൻ ആവരുത്, 
നമ്മളെ കൂടുതൽ ബെറ്റർ ആക്കാൻ ആവണം 😌❤️


#neenu






Tuesday, September 10, 2024

ഭ്രാന്ത്

ഒരു കാലത്ത് എഴുത്തുകളിൽ ഏറ്റവും കൂടുതൽ റൊമാന്റിസൈസ് ചെയ്യപ്പെട്ട ഒന്നാണ് ഭ്രാന്ത് എന്ന വാക്ക് 😌
ഞാൻ ഉൾപ്പടെ ചെയ്തിട്ട് ഉണ്ട് 😌
ഭ്രാന്ത്‌,ഭ്രാന്തൻ എന്നൊക്കെ പറഞ്ഞു ഒരു പത്ത് നൂറു ഐഡികളും ഇണ്ടായിരുന്നു 

എന്നാൽ ഇന്ന് ആലോചിക്കുമ്പോ മാനസിക രോഗങ്ങളുടെ ഭീകരതയും അതിന്റെ സീരിയസ്നെസും,അത് മറ്റേത് ശാരീരിക അസുഖം പോലെ ഒരു അസുഖം ആണെന്ന് മനസിലാക്കി ചികിത്സ എടുക്കാനും ഒന്നും കഴിയാതെ പോയതിന് ഒരു വലിയ കാരണം 
ഇത്തരം റൊമാന്റിസൈസ് ചെയ്യലാണ്,

പ്രാന്ത് ഉള്ളവർ എന്നാൽ എന്തോ വലിയ അപരാധം ആയി കാണുന്നതും 
അവരെ normal മനുഷ്യർ ആയി കാണാൻ സാധിക്കാതെ വരുന്നതും,മാനസിക രോഗത്തിന് ചികിത്സ നൽകി എന്നറിഞ്ഞാൽ കല്യാണം കഴിക്കാൻ പറ്റില്ല എന്ന് കരുതുന്നതു ഉൾപ്പടെ മാനസിക രോഗം ഉള്ളവർക്ക് തുറന്ന് പറയാനോ,അതിനെ മനസിലാക്കി എമ്പതിയോടെ പെരുമാറാനോ ആൾക്കാർക്ക് കഴിയാതെ പോയി, ഇപ്പോഴും പോകുന്നു എന്നതിന് ഇതൊക്കെ ഒരു കാരണം ആണ്... 

മെന്റൽ ഹെൽത്ത്‌ എന്നത് അത്രയും പ്രാധാന്യം ഉള്ള ഒന്നാണെന്നും അത് കളിയാക്കാൻ വേണ്ടി ഉപയോഗിക്കേണ്ട ഒന്ന് അല്ല എന്നും, 
അത് റൊമാറിസൈസ് ചെയ്യേണ്ട ഒന്നല്ല എന്നും 
ശാരീരിക ആരോഗ്യം പോലെ,ശാരീരിക അസുഖങ്ങൾ പോലെ ഒരേ പ്രാധാന്യവും ചികിത്സയും വേണ്ട,കൃത്യമായ ബോധവത്കരണം നടത്തേണ്ട ഒരു മേഖല ആണെന്നും ഇനി എങ്കിലും മനസിലാക്കേണ്ടത് ഉണ്ട്...
ഒരാൾ മാനസിക ആരോഗ്യ പ്രശ്നവും ആയി ചെന്നാൽ നല്ല പോലെ ചികിത്സ നൽകാൻ കഴിയുന്ന ഡോക്ടർമാർ വളരെ കുറവാണ് എന്നതും ഹൈ കോസ്റ്റ് ആണ് എന്നതും മറ്റൊരു വലിയ വെല്ലു വിളി ആണ് 😕..

#neenu

Wednesday, September 4, 2024

 എനിക്ക് മനസ്സിലായ ഒരു കാര്യമുണ്ട് ..ഈ റിലേഷൻഷിപ്പ് എന്നൊക്കെ പറയുമ്പോ ,ആദ്യം ഉണ്ടാവുന്ന ഒരു butterfly effect ഒന്നും പിന്നീട് മുന്നോട്ട് പോകുമ്പോ ഉണ്ടാവില്ല ...

കാരണം ,ഒരാളെ നന്നായി അറിയുന്നതിന് മുന്നെയും ,നന്നായി അറിഞ്ഞതിന് ശേഷവും അയാളെ കാണുന്നത് രണ്ട് രീതിയിൽ ആവും ...

ലോങ് ആയിട്ട് നീണ്ടു നിൽക്കുന്ന ഏത് ബന്ധം എടുത്താലും മനസ്സിലാകും ...ഉറപ്പായും ഇഷ്ടമുള്ള കാര്യങ്ങളും ഇഷ്ടമില്ലാത്ത കാര്യങ്ങളും പരസ്പരം രണ്ട് പേർക്ക് ഇടയിലും കാണും ... 

അതെ പോലെ ചെറിയ ചെറിയ പിണക്കങ്ങൾ ഒക്കെ ഉണ്ടാവാം ,വലിയ അടി ബഹളം വയലൻസ് ഒന്നുമല്ല ,ചെറിയ ചെറിയ പിണക്കം, ദേഷ്യങ്ങൾ ഒക്കെ ഉണ്ടാവാം ,അതെ പോലെ കൊറേ കാലം കഴിയുമ്പോ ,നമ്മുക്ക് ഒരു മടുപ്പ് ഒക്കെ ഉണ്ടാവാം ..പക്ഷെ അവിടെ ബന്ധങ്ങൾ നില നിർത്താൻ രണ്ട് പേരും പരസ്പരം ഒരേ പോലെ effort എടുക്കേണ്ടി വരും ... 

പരസ്പരം മനസ്സിലാക്കാനും ,ഇഷ്ടമില്ലാത്ത കാര്യങ്ങള് അങ്ങോട്ടും ഇങ്ങോട്ടും ചെയ്യാതെ ഇരിക്കാനും, ഇഷ്ടമുള്ള കാര്യങ്ങള് ചെയ്തു കൊടുക്കാനും ,മറ്റുള്ളവർ ഒക്കെ കടന്ന് വന്നാലും first priority കൊടുക്കാനും ഒക്കെ പറ്റണം ,ഇത്രേം വർഷം ആയില്ലേ ,ഇപ്പൊ നമ്മുടെ സ്വന്തം ആയില്ലേ ,അത് കൊണ്ട് ഇനിയിപ്പോ പഴേ പോലെ സ്നേഹം വേണ്ട സമയം കൊടുക്കണ്ട എന്നൊക്കെ കരുതി പലരും അവഗണിക്കും ,അപ്പോ എന്താ സംഭവിക്കുക എന്ന് പറഞ്ഞാല് മറ്റേ ആൾ പതുക്കെ പിന് വലിയാൻ തുടങ്ങും ..നേരെത്തെ കണ്ട ആൾ അല്ലല്ലോ ഇപ്പൊ ഉള്ള ആൾ എന്നൊക്കെ അവർക്ക് തോന്നി തുടങ്ങും ... റിലേഷൻ ഉണ്ടാക്കാൻ നേരം കാണിക്കുന്ന ആത്മാർഥത അത് നില നിർത്താൻ കാണിക്കുന്നില്ല എങ്കിൽ കൂടെ ഉള്ള ആൾ എന്നും കൂടെ കാണും എന്നൊന്നും കരുതരുത് ... 

അവർക്ക് തോന്നും എന്നോ നമ്മളെ സ്നേഹിച്ച ,മനസ്സിലാക്കിയ ആൾ അല്ല നമ്മുടെ കൂടെ ഉള്ളത്  എന്ന് , അപ്പോ തന്നെ അവർക്ക് തോന്നും ഞാൻ എന്ന വ്യക്തിക്ക് ഇവിടെ എന്ത് വില ആണ് ഉള്ളതെന്ന് ..കൊറേ കാലം ഒക്കെ നിങ്ങളോട് അവർ പരാതി ആയും പരിഭവം ആയും,ദേഷ്യം ആയും ഒക്കെ കാണിച്ചു നോക്കും ,എന്നിട്ടും നിങ്ങൾക്ക് മാറ്റം ഒന്നുമില്ല എന്ന് തോന്നിയാൽ പതിയെ നിങ്ങളിൽ നിന്ന് ഇമോഷണൽ ആയി ഡിറ്റാച്ച് ആയി തുടങ്ങും ...പിന്നെ ഒരു ധൈര്യം കിട്ടിയാൽ സ്പോട്ടിൽ ഇറങ്ങി പോകും ...പിന്നെ നിങ്ങള് എത്ര തിരിച്ചു വിളിച്ചാലും അവർ തിരികെ വരണം എന്നില്ല ..കാരണം സ്നേഹം എന്നത് വറ്റി പോയാൽ ,തിരികെ വരുത്താൻ പ്രയാസം ആണ് .... 



#ബന്ധങ്ങളിൽ വിള്ളൽ ,മടുപ്പ് ,വിരക്തി ഒക്കെ തോന്നാം ,പക്ഷെ അവിടെ സ്റ്റിൽ രണ്ട് ആൾക്കാരും അവരുടെ ഇടയിലെ മാറ്റം തിരിച്ചു അറിഞ്ഞ് വർക്ക് ഔട്ട് ചെയ്യാൻ നോക്കിയാൽ മാത്രേ ബന്ധങ്ങൾ നില നിൽക്കുക ഉള്ളൂ ..

അങ്ങനെ അല്ലാതെ വന്നാൽ ഒരാളുടെ എനർജി മാത്രം ഡ്രെയിൻ ആവുകയും മറ്റേ ആൾ ,ഒന്നും സംഭവിക്കാത്ത പോലെ ജീവിക്കുകയും ചെയ്യും ... 

atleast നിങ്ങളുടെ ഭാഗത്ത് നിന്ന് വീഴ്ച്ചകൾ ഉണ്ടായി എന്ന് ചൂണ്ടി കാണിച്ചു തന്നാൽ അത് സമ്മതിക്കാനും തിരുത്താനും എങ്കിലും ശ്രമിക്കുന്നില്ല എങ്കിൽ , നിങ്ങളിൽ നില നിൽക്കാൻ ഒപ്പോസിറ്റ് ഉള്ള ആൾക്ക് സാധിക്കില്ല എന്നത് മനസിലാക്കുക എന്നത് മാത്രേ പറയാൻ ഉള്ളു ... 


#neenu

 raising voices 

______________

Netflix ൽ കണ്ട 8 എപ്പിസോഡ് ഉള്ളൊരു വെബ് സീരിയസ് ആണ് ...

എനിക്ക് ഒരുപാട് ഇഷ്ടമായി ..

എല്ലാവരും കാണണം , especially girls..

 web സീരിയസ് സംസാരിക്കുന്നത് വളരെ സീരിയസ് ആയിട്ടുള്ള ഒരു സബ്ജക്ട് ആണ് ...

ഈ ലോകം ഒരിക്കലും സ്ത്രീകൾക്ക് ഫേവറബിൾ അല്ല എന്ന് ഉള്ള സത്യം അത് വിളിച്ച് പറയുന്നുണ്ട് ..എങ്കിൽ പോലും ,നമ്മുടെ ചുറ്റും അത് സ്കൂളിൽ ആവാം ടീച്ചർ ആവാം, കുട്ടികൾ ആവാം, സോഷ്യൽ മീഡിയയിൽ ആവാം ..നല്ലവൻ എന്ന് കരുതുന്ന ആൾക്കാർ ഉണ്ടാവാം ..he may be rapist or try to manipulate girs even boys to force to do so ... 

മദ്രസകളിൽ മാത്രല്ല ചൈൽഡ് സെക്ഷ്വൽ abuse നടക്കുന്നത്..അത് സ്കൂളുകളിൽ ,പള്ളികളിൽ, ബസുകളിൽ, ഈവൻ നിങ്ങളുടെ കാമുകൻ , ഓർ ഫ്രണ്ട് എന്ന് കരുതുന്നവർ വരെ നിങ്ങളെ റേപ്പ് ചെയ്യാം ...റേപ്പ് എന്ന് പറയുമ്പോ പ്രോപ്പർ റേപ്പ് ആവണം എന്ന് പോലുമില്ല അതിന് ശ്രമിച്ചാൽ പോലും അത് റേപ്പ് തന്നെ ആണ്.. .

ഈ വെബ് സീരിയസ് പറയുന്നതും അത് തന്നെ ആണ് .. 

ആൾക്കാരെ manipulate ചെയ്തു കൊണ്ട് അല്ലെങ്കിൽ  ഭയപ്പെടുത്തി കൊണ്ട് ,സെക്സ്ന് നിർബന്ധിക്കുകയും ,അവരുടെ ഇഷ്ടം നോക്കാതെ ചെയ്യുകയോ ചെയ്യുന്നതും റേപ്പ് തന്നെ ആണ് ..

നിങ്ങളവരുടെ റൂമിൽ പോയത് കൊണ്ടോ ,നിങ്ങള് അവരുമായി അടുത്ത് ഇടപഴകിയത് കൊണ്ടോ ,നിങ്ങള് exposed വസ്ത്രം ധരിച്ചത് കൊണ്ടോ ,നിങ്ങള് തെറ്റുകാർ ആവില്ല.. 

നിങ്ങൾക്ക് താൽപര്യം ഇല്ല എന്ന് പറഞ്ഞാല് അവർ ഒരിക്കലും നിങ്ങളെ ഒന്ന് തൊടാൻ പോലും പാടില്ല , even നിങ്ങള് അവരുടെ കാമുകി ആണെങ്കിൽ പോലും .. 

നിങ്ങൾക്ക് വയ്യാത്ത സമയത്തോ ,നിങ്ങള് ഡ്രഗ്സ് or മദ്യപിച്ച സമയത്തോ നിങ്ങളെ അവർ സെക്സ്ന് വേണ്ടി യുസ് ചെയ്യാൻ പാടില്ല .

its illegall , its considered as rape ...

നിങ്ങള് അബോധാവസ്ഥയിൽ ,അസുഖാവസ്ഥയിൽ, ഇരിക്കുമ്പ നിങ്ങളോട് സെക്സ് ചെയ്താൽ അത് proper consent ആയിട്ട് consider ചെയ്യുന്നില്ല ..അതൊരു റേപ്പ് ആയിട്ട് ആണ് consider ചെയ്യുക അതാണ് law... 

you can raise complaint against them if you want !!! 


അത് നിങ്ങളുടെ hudband,കാമുകൻ, ഫ്രെണ്ട് അപരിചതൻ ആരും ആയി കൊള്ളട്ടെ its considered as rape... !!!


and i don't know how to say it !! 


I can't even consider them as  a human being!❌❌


 


പറഞ്ഞു വന്നത് എന്താണെന്ന് വച്ചാൽ , നമ്മൾക്ക് വയ്യാത്ത സമയങ്ങളിൽ നമ്മളോട് kind ആയി പെരുമാറാൻ സാധിക്കാത്ത ആൾക്കാർ ഒന്നും നമ്മളോട് ശരിയായി സ്നേഹം ഉളളവർ അല്ല ...

just go away from them ❌❌❌



its a red ❌  sign !!! 


ee web series പറയുന്നത് എന്താണെന്ന് വച്ചാല് ,നിങ്ങള് ഒരു സിംഗിൾ ലേഡി ആണെങ്കിലും ,നിങ്ങൾക്ക് താങ്ങ് തരാൻ ആരും ഇല്ല എങ്കിലും ,നിങ്ങളോട് abuse നടത്തുന്ന ,സ്നേഹത്തിൽ പൊതിഞ്ഞു നിങ്ങളെ manipulate ചെയ്തു നിങ്ങളെ സെക്ഷ്വൽ abuse ചെയ്യുന്ന ആൾക്കാർക്ക് എതിരെ പ്രതികരിക്കാൻ നിങ്ങള് മടിക്കരുത് എന്നാണ് ..നിങ്ങള് പ്രതികരിച്ചില്ല എങ്കിൽ ഒരുപക്ഷേ നിങ്ങൾക്ക്  സംഭവിച്ചത് പോലെ മറ്റൊരു സ്ത്രീക്കും പറ്റാം..നിങ്ങള് പോയാൽ വേറെ ഒരു സ്ത്രീയോ കുട്ടിയോ ഇവരുടെ ഒക്കെ ഇര ആവാം .. 


സോ നിങ്ങളോട് സെക്ഷ്വൽ abuse നടത്തുന്നത് ആരായാലും അവരെ പേടിക്കണ്ട കാര്യമില്ല ,അവരോട് പൊറുക്കണ്ട കാര്യവുമില്ല ,അവർക്ക് എതിരെ പ്രതികരിക്കുക ,case കൊടുക്കാൻ പറ്റുമെങ്കിൽ കൊടുക്കുക ,ഇല്ലെങ്കിൽ രണ്ട് അടി എങ്കിലും കൊടുത്തിരിക്കണം .. 



ഉറപ്പായും ,നിങ്ങൾക്ക് പൂക്കൾ വിരിച്ച പരവതാനി ഒന്നും ആയിരിക്കില്ല നിങ്ങള് പ്രതികരിച്ചാൽ നിങ്ങളെ കാത്തിരിക്കുക ..ഞാൻ ആദ്യം പറഞ്ഞത് പോലെ , ഈ ലോകത്ത് കൂടുതലും ഈ perverts നേ ഒക്കെ സപ്പോർട്ട് ചെയ്യുന്നവര് ആവും കൂടുതൽ ,സോ നിങ്ങൾക്ക് സപ്പോർട്ട് കിട്ടിയാൽ പോലും അതെ പോലെ haters ഉണ്ടാവും ..പക്ഷെ ആത്യന്തികമായി നിങ്ങളുടെ കേസ് genuine ആണെങ്കിൽ നിങ്ങള് അതിൽ വിജയിക്കുക തന്നെ ചെയ്യും.... 



നിങ്ങള് പ്രതികരിക്കാതെ ഇരിക്കുന്നത് കൊണ്ട് നിങ്ങൾക്ക് പ്രശ്നം ഉണ്ടാവുന്നില്ല എങ്കിലും ,നിങ്ങള് പ്രതികരിച്ചാൽ അത്  നിങ്ങൾക്ക് മാത്രം അല്ല..നിങ്ങളെ പോലെ ഇരകൾ ആവാൻ സാദ്ധ്യത ഉള്ള ഇനിയും ഉള്ള സ്ത്രീകൾക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ ധൈര്യം ആവും ..ഇവന്മാരെ പോലെ ഉള്ള perverts പലരും ഇതിന് ശ്രമിക്കുന്നത് നിങ്ങള് മിണ്ടില്ല എന്ന് കരുതി ആണ് 

ആൾക്കാർ കൂടുതൽ പ്രതികരിക്കും എന്ന് കണ്ടാൽ ഉറപ്പ് ആയും ഇവന്മാർക്ക്  ഒക്കെ ഒരു പേടി ഉണ്ടാവും .. 



ചില ആൾക്കാർ വന്ന് മെസ്സേജ് or comment ഇടുന്നത് കണ്ടിട്ട് ഇല്ലേ മിണ്ടിയാൽ mee too ഇടുമോ എന്ന് ... എസ്, ഈ പറയുന്ന അവന്മാരുടെ ഉള്ളിൽ ഉണ്ട് ഒരു റെപിസ്റ്റ് എന്ന് തന്നെ വേണം കരുതാൻ ... 


അത് പോലെ ഇത് പോലെ ഉള്ള mee too വരുമ്പോ ആ സ്ത്രീകളെ സപ്പോർട്ട് ചെയ്യാതെ അവന്മാരെ സപ്പോർട്ട് ചെയ്യുന്നവരെ കണ്ടിട്ട് ഇല്ലേ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട് അതിൽ ..സ്റ്റേ away from them  girls ❌❌❌❌  they are potential rapist ❌❌



#neenu
















 ആത്യന്തികമായി ഒരു സ്കൂൾ എങ്ങിനെ ആവണം 


             #############


നിങ്ങള് ടോട്ടോചാൻ വായിച്ചിട്ട് ഉണ്ടോ

ഇല്ലെങ്കിൽ വായിക്കണം 

ജപ്പാനിലെ ടോക്കിയോയിൽ നടപ്പിൽ ആക്കിയ ഒരു സ്കൂൾ ആണ് അത് 

its some kinda special 

എല്ലാ സ്കൂളുകളും അങ്ങനെ ആവണം


സ്കൂളുകൾ/ കോളജ് ഒക്കെ ഫുൾ ഗവണ്മെൻ്റ് കീഴിൽ ആവണം 


എല്ലാ സ്കൂളുകളിലും same syllabus ആയിരിക്കണം 


സാധാരണക്കാരനും പണക്കാരനും ഒരേ പോലെ accessible ആയ ഫീസും ഉണ്ടാവണം 


അല്ലാതെ കാശ് ഉള്ളവന് ഒരു നീതി കാശ് ഇല്ലാത്തവന് മറ്റൊന്ന് ആവരുത് 


ജാതി, മതം , ആണ്/പെണ്ണ് തിരിച്ചു സ്കൂളുകൾ ഉണ്ടാവരുത് 


ജാതിയും മതവും കുട്ടികളിൽ അടിച്ചേൽപ്പിക്കരുത് ,


സ്കൂളുകൾ ശാസ്ത്രീയ അടിത്തറ പാകേണ്ട ഒന്നാണ് 


ആണിനേയും പെണ്ണിനേയും സെപ്രറ്റ് ചെയ്തു ഇരുത്തരുത് 


അതെ പോലെ കുട്ടികളുടെ മെമ്മറി ടെസ്റ്റ് മാത്രം ചെയ്യുന്ന ഇപ്പോഴത്തെ സിലബസ് അല്ല വേണ്ടത് 


ഓരോ കുട്ടികളുടെയും വിവിധ മേഖലകളിൽ ഉള്ള സ്‌കിൽ ടെസ്റ്റ് ചെയ്തു അവർക്ക് സ്കില് ഉള്ള മേഖലയിൽ കൂടുതൽ concentrate ചെയ്യാനും ,

ഒരു 15 age നുള്ളിൽ ,self stand ആയി നിക്കാനും  അവർക്ക് പറ്റണം 


സെക്സ് education,human rights,laws , justice, healthy relationship  ഒക്കെ പഠനങ്ങളിൽ ഉൾപ്പെടണം 


എല്ലാ കുട്ടികൾക്കും വീട്ടിലും സ്കൂളിലും സേഫ്റ്റി ഉറപ്പ് വരുത്താൻ ഗവണ്മെൻ്റ്ന് കഴിയണം 


കുട്ടികൾ സ്റ്റേറ്റിൻ്റെ സ്വത്ത് ആണ് 

അവർ ഭാവി നിശ്ചയ്ക്കേണ്ടവർ ആണ്

സോ ഗവൺമെൻ്റിന് ഉത്തരവാദിത്വം ഉണ്ട് 


കുട്ടികൾക്ക് ആവിശ്യത്തിന് വിറ്റാമിൻ ഉള്ള ഭക്ഷണം കിട്ടുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണം 

ഉച്ച കഞ്ഞി സ്കൂളിൽ കൊടുക്കുന്നത് പോലെ 


അതെ പോലെ പഠനം മാത്രം അല്ല ഫിസിക്കൽ എക്സർസൈസ് അഥവാ ഫിസിക്കൽ activites കുട്ടികൾക്ക് ആവിശ്യമാണ് അതും ഉറപ്പ് വരുത്തണം 


ചെറുപ്പത്തിൽ exercise ചെയ്തു ശീലിക്കാത്ത കാരണം ,വലുത് ആയ ശേഷം എക്സർസൈസ് ചെയ്യാൻ നല്ല ബുദ്ധിമുട്ട് ഫെസ് ചെയ്യേണ്ടി വരും ..


നമ്മളിൽ പലർക്കും ഇപ്പൊ ഇതേ ബുദ്ധിമുട്ട് ഉണ്ടാവുന്നുണ്ടാവും 


മെൻ്റൽ ഹെൽത്ത് പ്രധാനമായ ഒന്നാണ് അതും പഠന വിഷയം ആക്കണം 

കാരണം ഇത്രയധികം അബദ്ധ ധാരണകൾ ഉള്ള ഒരു മേഖല വേറെ ഇല്ല 


നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായങ്ങൾ ഇതിൽ add on ആക്കാം 



#annammuski🌸 

 ആത്മഹത്യ ചെയ്യാൻ തെരു തരാ തോന്നുന്നത് മെൻ്റൽ ഹെല്ത്ത് ഇഷ്യു കൊണ്ട് ആണ് ...


അതിന് നമ്മക്ക് പ്രത്യേകിച്ച് കാരണം പോലും വേണ്ട ..


ഈവൻ ഹാപ്പി ആയി ഇരിക്കുന്ന ഒരാൾക്കും തോന്നും...


മെൻ്റൽ ഹെല്ത്ത് മാറ്റേഴ്‌സ് nothing else .


അതിന് ധൈര്യം , ബോൾഡ്നസ്, സന്തോഷം, സങ്കടം ,ആഗ്രഹം എന്നതുമായി ബന്ധമൊന്നും ഇല്ല ..


ജീവിക്കാൻ ഉള്ള

 ആഗ്രഹം,മരിക്കാൻ ഉള്ള ആഗ്രഹം ,ഇതൊക്കെ ചെയ്യാൻ ഉള്ള ധൈര്യം (ജീവിക്കാൻ ഉള്ള ധൈര്യം ആയാലും മരിക്കാൻ ഉള്ള ധൈര്യം ആയാലും )

 ഇതൊന്നുമായി  ബന്ധമില്ല 


പിന്നെ കൊറച്ച് ആൾക്കാർക്ക് കാരണം ഉണ്ടാവുമെന്ന് മാത്രം ...


അത് ചൈൽഡ് hood trauma ആവാം , ഹെല്ത്ത് ഇഷ്യൂസ് ആവാം , സെക്ഷ്വൽ abuse ആവാം,ഇമോഷണൽ abuse ആവാം , സാമ്പത്തിക പ്രശ്നം ആവാം ,പണ്ട് ഉള്ള പ്രശനം ആവാം ,ഇപ്പൊ ഉള്ള പ്രശ്നം ആവാം ..


ഹോർമോൺ ഇമ്പാലൻസ് കൊണ്ട് മാനസിക ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാം അത് മൂലം ആത്മഹത്യ പ്രവണത ഉണ്ടാവാം ..


ചിലപ്പോ ഒരു പ്രശ്നവും , കാരണവും ഉണ്ടാവുകയുമില്ല ...


ബേസികലി പറഞ്ഞാല് its all about mental health - nothing else...

#neenu

 ഓരോ തവണ ദേവദൂതൻ സിനിമ കാണുമ്പോഴും 

വിദ്യജിയുടെ മാസ്മരിക സംഗീതം കേൾക്കുമ്പോഴും 

ക്ലൈമാക്സിൽ അലീനയെ മഹേശ്വർ കൊണ്ട് പോകുമ്പോഴും കണ്ണ് നിറഞ്ഞു വരും 

ഹൃദയം വേദന കൊണ്ട് നിറയും 

ഇക്കാലമത്രയും സ്നേഹം നിറച്ച മനസുമായി  ആരോ പടി വാതിൽക്കൽ എത്തുമെന്ന് വെറുതെ കാത്തിരുന്ന ഒരുവൾ

എന്ന നിലക്ക് i can feel that pain of aleeeeeeenaaaaaaaaaa 🥹🌸


ബട്ട് അലീനാമാരോട് ഒന്ന് മാത്രേ പറയാൻ ഉള്ളു ,

മെയ് ബി മഹേശ്വർ കാത്തിരിപ്പിന് അർഹത ഉള്ള ഒരാള് ആയിരുന്നു 

എന്നാല്  നിങ്ങള് കാത്തിരിക്കുന്ന എല്ലാ അളവലാതികളും മഹേശ്വർ അല്ല 


ജീവിച്ച് ഇരിക്കുന്നു ഉണ്ടെങ്കിൽ നിങ്ങളിലേക്ക് എത്തേണ്ടത് അവരുടെ കടമ ആണ്

വരുന്നില്ല എങ്കിൽ നിങ്ങളെ അവർ അർഹിക്കുന്നില്ല സോ മൂവ് ഓൺ ഗേൾസ്


ഇനി മരിച്ചുവെങ്കിൽ 

എങ്കിലും നിങ്ങള് മൂവ് ഓൺ ചെയ്യുക 

നിങ്ങള് ബെറ്റർ ഒരു ലൈഫ് നയിക്കാൻ അവർ ആഗ്രഹിക്കുന്നുണ്ടാവും 

അല്ലാതെ ലൈഫ് ഫുൾ ഒറ്റക്ക് കാത്ത് ഇരുന്ന് വേദനിച്ചു ജീവിക്കാൻ നിങ്ങളുടെ പ്രിയപ്പെട്ട മനുഷ്യൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല 


സോ ഒറ്റക്ക് ആവാം ,കൂട്ടിന് പറ്റിയ ആളെ കിട്ടിയാൽ അങ്ങിനെയും ആവാം അന്തോഷമായി ജീവിക്കാൻ ശ്രമിക്കുക 


വരുമോ ഇല്ലയോ എന്ന് അറിയാത്ത കാത്തിരുപ്പ് വേദന മാത്രമാണ് 


വേദനയെ സ്നേഹിക്കുന്ന ഒരു മനുഷ്യൻ ആയി നിങ്ങള് മാറാതെ ഇരിക്കട്ടെ 


neenu

 ചില മനുഷ്യരുണ്ട് 

അവരിങ്ങനെ സ്നേഹത്തെ തിരിഞ്ഞു കൊണ്ടിരിക്കും 

എത്രയൊക്കെ ആയാലും ആരൊക്കെ ഉണ്ടായാലും ആരൊക്കെ വന്നാലും 

അവരിലോ അവരുടെ സ്നേഹത്തിലോ 

തന്നെ തന്നെ നിറക്കാൻ തക്ക സ്നേഹമില്ല എന്നറിയുമ്പോ മടുത്തു പിന് വലിയുന്നവർ

 

പറയാവുന്നത്ര പറഞ്ഞും കെഞ്ചിയും സ്നേഹത്തിനു വേണ്ടി ഉള്ളിൽ നില വിളിക്കുന്നവർ 


ഒടുവിൽ അവർ അവരിലേക്ക് തന്നെ ചുരുങ്ങി പോവുകയും 

ഇനിയൊരു സ്നേഹം തേടി പോകേണ്ടതില്ല എന്ന് തീരുമാനിക്കുകയും ചെയ്യും 


ഇനിയഥവാ ആരെങ്കിലും സ്നേഹം വച്ച് നീട്ടിയാൽ പോലും ഭയന്ന് അകറ്റി നിർത്തുന്ന അവസ്ഥയിലേക്ക് അവർ എത്തപ്പെടുകയും ചെയ്യും 


എന്നാലോ അവരിൽ ഒരിക്കൽ സ്നേഹം നിറച്ചവരോട് ദേഷ്യം തോന്നുന്നതിന്  പകരം 

empathy മാത്രം നിറച്ച് വക്കുകയും ചെയ്യും 


പക്ഷേ അവർക്ക് അറിയാം ,അവർ തന്നെ സ്‌നേഹിച്ചാലും ,ഇല്ലെങ്കിലും ,ഒരുപക്ഷേ സ്നേഹിക്കുന്നുണ്ടാവില്ല എന്നും, എന്ത് തന്നെ ആയാലും അവരെ തനിക്ക് അവിശ്യമില്ല എന്ന് വ്യക്തമായി അവർക്ക് അറിയാം 


എങ്കിലും അവർ കൺ വെട്ടത്ത് ഉണ്ടാവുന്നതിൽ വേദനയോടെ ആണെങ്കിലും അവർ ആനന്ദം കണ്ടെത്തും


എന്തൊക്കെ ആയാലും ഒടുക്കം അവർക്ക് തോന്നുക താൻ ഈ ലോകത്ത് പൂർണമായി

ഒറ്റക്ക് ആണെന്ന് തന്നെ ആണ് 

ആൾക്കൂട്ടത്തിൽ തനിയെ നിക്കുന്ന ഒരുവൾ/വൻ 


തന്നേ ആർക്കും മനസ്സിലാവുന്നില്ല എന്ന് പറയാതെ അവർ പറഞ്ഞു കൊണ്ട് ഇരിക്കും 


ഒടുക്കം അവർ അവരിലേക്ക് മാത്രമായി ചുരുങ്ങുകയും ആരിലും ഒന്നും കണ്ടെത്താൻ ആവാത്ത വിധം  ഒറ്റ തുരുത്തിൽ അകപ്പെട്ട ഒറ്റ മൈന ആയി മാറുകയും ചെയ്യുന്നു 

aug -6-2024

#neenu


 brinda 

####


sweb series കണ്ട ശേഷം ഞാൻ കൊറേ കാര്യങ്ങള് ആലോചിച്ചു 

എന്ത് കൊണ്ട് ആണ് സൈക്കോകൾ ഉണ്ടാവുന്നത് 


എന്ത് കൊണ്ട് ആണ് മനുഷ്യന് യുക്തിപരമായി ചിന്തിക്കാൻ കഴിവ് ഉണ്ടായിട്ടും ദൈവം മതം ജാതി എന്നിവയിൽ ഒക്കെ അമിതമായി വിശ്വസിച്ചു 

അതിനു വേണ്ടി കുഞ്ഞുങ്ങളെ വരെ കൊന്ന് കളയുന്നത് 


ചൈൽഡ് ഹുഡ് trauma എന്ന് പറയുന്നത് എന്ത് മാത്രം ഒരാളുടെ ജീവിതത്തെ ബാധിക്കും 


എന്ത് കൊണ്ട് ഒരാളുടെ ചൈൽഡ് ഹുഡ് trauma കൾ ഒരാളെ സൈക്കോ കില്ലർ ആക്കി മാറ്റുകയും ,അതെ trauma അനുഭവിച്ച മറ്റേ ആളെ നേരെ തിരിച്ചു ആക്കി മാറ്റുകയും ചെയ്യുന്നത് 


മത വിശ്വാസികൾ ഒന്നടങ്കം മരിച്ചാൽ ലോകം നന്നാവുമോ 

അപ്പോ ലോകത്ത് തെറ്റ് ചെയ്യുന്ന എല്ലാവരും മത വിശ്വാസികൾ അല്ലല്ലോ 

അത്തരം തെറ്റുകളെ നിങ്ങള് എങ്ങിനെ ആണ് ഉന്മൂലനം ചെയ്യുക 


മത വിശ്വാസികളെ അല്ലല്ലോ അവരിൽ ചെറുപ്പത്തിൽ തന്നെ മതം കുത്തി വക്കുന്നത് ഒഴിവാക്കുകയും 

കുട്ടികളെ സ്വയം വളരാൻ അനുവദിക്കുകയും അല്ലെ വേണ്ടത് 

അവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് യുക്തി സഹജമായ മറുപടി കൊടുത്തു കൊണ്ട് അല്ലെ മനുഷ്യരിൽ യുക്തി വളർത്തേണ്ടത്

 

ഉദാഹരണം ഞാൻ എങ്ങിനെ ആണു ഉണ്ടായത് എന്ന് ഒരു കുഞ്ഞു ചോദിച്ചാൽ ദൈവം തന്ന് എന്നല്ല പറയേണ്ടത് അമ്മയുടെ വയറ്റിൽ നിന്ന് ഉണ്ടായി എന്നാണ് പറയേണ്ടത് 

വളരുന്നത് അനുസരിച്ച് കൂടുതൽ കാര്യങ്ങള് ശാസ്ത്രീയമായി പറഞ്ഞു കൊടുക്കാം നിങ്ങള് പറഞ്ഞില്ല എങ്കിലും കുട്ടികൾക്ക് ഇന്നത് അതൊക്കെ മനസ്സിലാക്കാൻ നിരവധി മാർഗങ്ങൾ ഉണ്ട് 

ഇതേ പോലെ എന്ത് കാര്യം ആയാലും അതിന് അവരുടെ പ്രായം അനുസരിച്ച് ഉള്ള യുക്തി സഹജമായ മറുപടി ആണ് കൊടുക്കേണ്ടത് 


അങ്ങനെ ആണെങ്കിൽ ഒരു പരിധി വരെ അന്ധ വിശ്വാസത്തിൽ പൊതിഞ്ഞ ജനതയിൽ നിന്ന് യുക്തി സഹജമായ ഒരു ജനതയെ നമ്മുക്ക് വാർത്ത് എടുക്കാൻ പറ്റും 


എന്നാല് ജനങ്ങൾ യുക്തി സഹജമായത് കൊണ്ട് മാത്രം കാര്യം ഉണ്ടോ എന്ന് ഉള്ള ഒരു ചോദ്യം ഉണ്ട് ഇല്ല 


മനുഷ്യത്വ പരമായ മൂല്യങ്ങൾ എന്നുള്ള ഒന്ന് കൂടി ഉണ്ട് 

ആൾക്കാരെ hurt ചെയ്യാതെ ഇരിക്കുക 

ബോഡി shaming ചെയ്യാതെ ഇരിക്കുക 

റെസിസം കാണിക്കാതെ ഇരിക്കുക 

നന്മ തിന്മ എന്നതിനേക്കാൾ ആൾക്കാർക്ക് തമ്മിൽ ബോണ്ടിങ് ആൻഡ് ബൗണ്ടറി സെറ്റ് ചെയ്യാൻ പഠിക്കുക 

നോ പറയണ്ട ഇടത്ത് നോ പറയാൻ പഠിക്കുക 

ആണ് പെൺ ട്രാൻസ് വ്യത്യാസം ഇല്ലാതെ എല്ലാവർക്കും അവസരങ്ങൾ കിട്ടുക 

ഇങ്ങിനെ ഉള്ള കൊറേ കാര്യങ്ങള് കൂടെ ഉണ്ട് 


അതിന് യുക്തി വാദി ആയത് കൊണ്ട് മാത്രം കാര്യം ഉണ്ടന്ന് തോന്നുന്നില്ല 

യുക്തിക്ക് ഒപ്പം മാനുഷിക മൂല്യങ്ങൾ കൂടി ഉൾപ്പെടുത്തേണ്ടത് ഉണ്ട്


ഇനി ദൈവ വിശ്വാസം എടുത്താൽ മതം ജാതി എന്നിവയുടെ പേരിൽ ഉണ്ടായ അത്രയും മാസ് കൊലകൾ ലോകത്ത് എവിടെയും നടന്നിട്ടില്ല 

എന്ത് കൊണ്ട് ആണ് യാതൊരു ലോജിക്കിനും നിരക്കാത്ത കാര്യങ്ങള് കാല കാലങ്ങൾ ആയി വിശ്വാസികൾ ചുമക്കുന്നതും സംരക്ഷിച്ചു പോരുന്നതും 

എന്ത് കൊണ്ട് ആണ് മതത്തിൻ്റെ പേരിൽ മനുഷ്യനെ ബലി കൊടുക്കാനും ,കൊല്ലാനും വരെ ശ്രമിക്കുന്നത് ,അതിനെ ന്യായീകരിക്കുന്നത് 

 നീതിക്കും തുല്യതക്കും നിരക്കാത്ത കൊള്ളത്തരങ്ങൾ ആണ് ഇവയിലൂടെ ഒക്കെ നടപ്പിൽ ആക്കുന്നത് എന്ന് അറിയാമെങ്കിലും ആൾക്കാർ എന്ത് കൊണ്ട് ആണ് സത്യത്തിന് പകരം ഇത്തരം മിഥ്യയിൽ   താങ്ങി നിൽക്കുന്നത് 


ഞാന് ഈ വെബ് സീരിയൽ  റിലേറ്റഡ് ആയി അതിലെ കഥയെ ബേസ് ചെയ്തല്ല അതിൽ ഒളിഞ്ഞു ഇരിയ്ക്കുന്ന ചില നിഗൂഢതകളെ കുറിച്ച്, സൈക്കോളജിയെ കുറിച്ച് ഒക്കെ   കാര്യമായി ഒരു റിസേർച്ച് നടത്താൻ പ്ലാൻ ഉണ്ട് 

ചിലപ്പോ എഴുതും 


any way see you soon


#annammuski🌸

 single life ൻ്റെ ഗുണങ്ങൾ

             #########


ഒന്നാമത് സ്വാതന്ത്രം 

നമ്മൾ നമ്മൾക്ക് ഇഷ്ടം ഉള്ള പോലെ ജീവിക്കുന്നു 

എഴുന്നേൽക്കുന്നു ,കിടക്കുന്നു ,ജോലി ചെയ്യുന്നു 

നമ്മുക്ക് ചെറിയ ഒരു ജോലി മാത്രേ ഉള്ളൂ എങ്കിലും നമ്മടെ കാര്യം നോക്കി ജീവിക്കാൻ നമ്മുക്ക് അത് മതിയാവും 


ആരോടും ഒരു തരത്തിൽ ഉള്ള ചോദ്യങ്ങളും 

പറച്ചിലും ഉണ്ടാവില്ല 

ആരുടെയും അനുവാദം കാത്ത് നിൽക്കണ്ട 

കുട്ടി കുടുംബം ഉത്തരവാദിത്വം തുടങ്യ നൂലാ മാലകൾ ഇല്ല 


വയ്യാതെ ആയാൽ കിടക്കാം 

യാത്ര പോകണം എങ്കിൽ പോകാം 

ഫുട് വേണേൽ ഉണ്ടാക്കാം ,ഉണ്ടാക്കാതെ ഇരിക്കാം 

ഇഷ്ടമുള്ള വസ്ത്രമിടാം 


റിലേഷൻ ബേസ് ചെയ്തുള്ള ടെൻഷൻ വഴക്ക് ആഗ്രഹം ഒന്നുമില്ല 

ആരെയും വിളിക്കണ്ട ,മെസ്സേജ് അയയ്ക്കണ്ട 

സ്നേഹത്തിനു ,പ്രണയത്തിന്, ഉഴറുന്ന മൈൻഡ് സെറ്റിൽ നിന്ന് മാറി കഴിഞ്ഞാൽ 

നമ്മക്ക് ലേശം സമാധാനം ഒക്കെ തോന്നും 


ആരോട് വേണേൽ പഞ്ചാര അടിക്കാ 

നമ്മൾ നമ്മളിൽ തന്നെ സ്നേഹവും സമാധാനവും കണ്ടെത്തുന്ന ഒരു മൊമെൻ്റിൽ വന്നെത്തി കഴിഞ്ഞാൽ പിന്നെ ആരും ഇല്ലായ്മ ആവും ഏറ്റവും സുഖവും സമാധാനവും ആയി തോന്നുക 


ആരെങ്കിലും ഇല്ലാത്തത് ഒരു കുറവ് ആയി തോന്നുകയും ഇല്ല 


നമ്മടെ ഉള്ളിലേക്ക് നോക്കും തോറും നമ്മൾക്ക് ഇങ്ങിനെ ഉള്ള കാര്യങ്ങളിൽ കൂടുതൽ വെളിച്ചവും തെളിച്ചവും ഉണ്ടാവും 


പക്ഷേ ഇങ്ങിനെ ഒരു മൊമെൻ്റിലേക്ക്

എത്തപെടാൻ നല്ല പാടാണ് കാലങ്ങൾ എടുക്കും 


7-aug-2024


#neenu


 sameera Reddy തൻ്റെ പ്രഗ്നൻസി പീരിയഡ് നേ കുറിച്ച് പറയുന്നത് കേൾക്കുക ആയിരുന്നു 

സമൂഹവും സോഷ്യൽ മീഡിയയും അമ്മ ആവുന്നതിനെ കുറിച്ച് കൊടുത്തിട്ട് ഉള്ള സോ called delima ഉണ്ടല്ലോ 

അതൊക്കെ കമ്പ്ലീറ്റ് ആയിട്ട് തെറ്റ് ആണെന്നും 

അവർ വളരെ അധികം ബുദ്ധിമുട്ട് അനുഭവിച്ചുവെന്നും 

സ്വന്തം ബോഡി അധികമാം വിധം കൈ വിട്ട് പോയപ്പോ അവർ സ്വയം അവരെ വെറുക്കുന്ന അവസ്ഥയിൽ എത്തിയെന്നും 

cool mum ആവണം എന്ന് കരുതിയ അവരെ കാത്തിരുന്നത് പോസ്റ്റ് പാർട്ടം ഡിപ്രഷൻ ആയിരുന്നു എന്നും 

8 മാസത്തോളം പ്രഗ്നൻസി രിലേറ്റ്  ചെയ്ത്  (placenta  previa )അസുഖം വന്നത് കാരണം ഫുൾ കിടപ്പിൽ ആയിരുന്നു എന്നും അവർ പറഞ്ഞു 

അതെ പോലെ ഓപ്പറേഷൻ ആയിരുന്നു അവരുടെ പ്രസവം 

അവർ അനുഭവിക്കാവുന്ന  അത്രയും അനുഭവിച്ചു എന്നും പറയുന്നുണ്ട് 

അവർക്ക് സപ്പോർട്ട് ചെയ്യാൻ നല്ല ഭർത്താവും ,കുടുംബവും ഒക്കെ ഉണ്ടായിരുന്നു എന്നിട്ടും അവർക്ക് ഈ മാറ്റങ്ങൾ ഒന്നും ഉൾകൊള്ളാൻ പറ്റിയിരുന്നില്ല എന്നും അവർ പറയുന്നുണ്ട് 


കല്യാണം ,ഗർഭം ,കുട്ടികൾ ലൈഫിലെ ഉത്തരവാദിത്വം ഇതൊക്കെ സിനിമയിൽ , റീലിൽ കാണുന്ന അത്ര എളുപ്പമല്ല എന്നതും ,പേരൻ്റിങ് എന്നത് നല്ല ടഫ് ആയ ഒന്നാണ് എന്നും മനസ്സിലാക്കണം എന്നുള്ളതാണ് ഇതിൽ നിന്ന് മനസിലാക്കേണ്ട ഒന്ന് 

പൂച്ച പെറ്റിടും പോലെ പെറ്റിട്ട്,പിറ്റേന്ന് നെല്ല് കുത്താൻ ഒന്നും സാധിക്കില്ല എന്ന് അർഥം 


#neenu 

 സത്യം പറഞ്ഞാല് മനുഷ്യരിൽ എന്താണ് നമ്മൾ തിരയുന്നത് 

നിങ്ങള് എന്ത് തിരയുന്നു എന്നെനിക്ക് അറിയില്ല 

ഞാന് പലപ്പോഴും സമാധാനം ആണ് തിരയുക 

അവരിൽ നിന്ന് മറ്റ് എന്ത് ഒക്കെ കിട്ടിയാലും ഇല്ലെങ്കിലും അവർക്ക് നമ്മളുടെ സമാധാനം കൈമോശം വരാതെ നമ്മടെ കൂടെ നിൽക്കാൻ സാധിക്കുന്നില്ല എങ്കിൽ പിന്നെ അവരിൽ നില നിൽക്കുക എന്നത് നമ്മുക്കും വളരെ ബുദ്ധിമുട്ട് ആവും 

ചുരുക്കം ചില മനുഷ്യരോട് മാത്രേ ഏത് ഒരാൾക്കും പൂർണമായി സമ രസപ്പെടാൻ സാധിക്കൂ 

ഏതൊരാൾക്കും സമാധാനം കണ്ടെത്താൻ സാധിക്കൂ 

ഈ സമാധാനത്തിൻ്റെ സ്നേഹത്തെ ആവും കൂടുതൽ തിരഞ്ഞിട്ട് ഉണ്ടാവുക 

ചിലപ്പോ അത് നമ്മളുടെ കൂടെ ഐക്യപ്പെടുന്നത് കൊണ്ട് ആവാം 

ചിലപ്പോ ഒരു ഹഗിലൂടെ ആവാം 

ചിലപ്പോ നിശബ്ദമായി നമ്മളോട് ചേർന്ന് നിൽക്കുന്നതിലൂടെ  ആവാം ആത്യന്തികമായി മനുഷ്യൻ മനുഷ്യനിലേക്ക് ആവിർഭവിക്കേണ്ട ഒന്ന് സമാധാനം ആണ് 

നിങ്ങള് കൂടെ ഉള്ളപ്പോഴും അവർ ഉത്കണ്ഠ കൊണ്ട് പുളയുന്നു എങ്കിൽ നിങ്ങളവരുടെ സമാധാനത്തിന് ഭംഗം വരുത്തുന്നുണ്ടോ എന്നൊന്ന് ചിന്തിക്കുന്നത് നല്ലതാവും 

അതെ സമയം നിങ്ങളോട് ചേർന്നിരിക്കുമ്പോ ശാന്തത അനുഭവപ്പെടുന്നു എന്നൊരാൾ പറയുന്ന കേൾക്കുമ്പോൾ നമ്മൾക്ക് കൂടെ ലഭിക്കുന്ന ഒരു ശാന്തത ഉണ്ട് അത്രത്തോളം  സന്തോഷം വേറെ ഒന്നിനും ഇല്ല എന്നതാണ് സത്യം 



#neenu

 


#നടുകഷ്ണം 

#########


രണ്ടാമത്തെ കുട്ടികൾ പലപ്പോഴും ഒറ്റക്ക് ആയി പോകുന്നത് ആയിട്ടും തഴയപ്പെടുന്നത് ആയിട്ടും എനിക്ക് പലപ്പോഴും തോന്നാറുണ്ട് 

ആദ്യത്തെ കുട്ടിക്ക് മൂത്ത കുട്ടി എന്ന പരിഗണനയും മൂന്നാമത്തെ കുട്ടിക്ക് ഇളയ കുട്ടി എന്ന പരിഗണനയും കിട്ടുമ്പോ ഇടക്കത്തെ കുട്ടിയെ എല്ലാവരും കൂടെ സൗകര്യ  പൂർവ്വം അങ്ങോട്ട് മറക്കും 

അവരുടെ വാക്കിനെ ഇമോഷൻസ് നേ ഇവർ ആരും കൺസിഡർ  ചെയ്യുന്നില്ല എന്ന് തന്നെ മനസ്സിലാക്കാം 


അവരുടെ എക്സിസ്റ്റൻസ് കമ്പ്ലീറ്റ് ആയിട്ട് avoid ചെയ്യപ്പെടുന്നത് പോലെ തന്നെ ആണ് പലപ്പോഴും തോന്നുക 

അവരുടെ ബേസിക് need പോലും പലപ്പോഴും നിഷേധിക്കപ്പെടും 


എന്നു  മാത്രല്ല ഒരിക്കൽ അവർക്ക് കിട്ടിയ പരിഗണന പരിപൂർണമായി റദ്ധാക്കുമ്പോ അത് എന്ത് കൊണ്ട് എന്ന് മനസ്സിലാക്കാൻ പോലും അവർക്ക് സാധിക്കാറില്ല 

താൻ എന്തോ വലിയ അപരാധം ചെയ്തത് കൊണ്ട് കിട്ടിയ ശിക്ഷയാണ് ഇതൊക്കെ എന്നൊക്കെ കരുതി കൊറേ കാലം കഴിയും

 

അതൊരു പെൺ കുട്ടിയും ഇളയത് ഒരു ആണ് കുട്ടിയും കൂടെ ആയാൽ തീർന്നു 

അവിടെ തുടങ്ങും വേർ തിരിവിൻ്റെ ഒരു വരമ്പ് തന്നെ തുടങ്ങി എന്നും നമ്മളുടെ ജീവിതത്തിൻ്റെ യുദ്ധം തുടങ്ങി എന്നും കൂടെ ആണ് അർഥം 


#neenu

 ഒരുവനോട് /ഒരുവളോട് സംസാരിക്കുമ്പോ

നമ്മുടെ കണ്ണിൽ നിന്ന് ആനന്ദന്തിന്റെ കണ്ണ് നീരും
മനസ്സിൽ സമാധാനവും നിറയുന്നുവെങ്കിൽ അതിൽ പരമൊന്നും നമ്മുക്ക് ലഭിക്കാൻ ഇല്ല
മനസിലെ ഭാരങ്ങളും വേദനകളും ഒഴുകിയിറങ്ങി പോവുകയും
മനസിന് സ്വസ്ഥത ലഭിക്കുകയും ഒരാൾ എങ്കിലും നമ്മുടെ വേദനകളോട് പരിപൂർണമായി ഐക്യപെടുകയും ചെയ്യുക എന്നതിനോളം മനോഹരമായി ഈ ലോകത്ത് ഒന്നുമില്ല

പറയാനും കേൾക്കാനും മനുഷ്യർ ഉണ്ടാവുക എന്നതും അവരത് കേട്ട് ജഡ്ജ് ചെയ്യാതെ ഇരിക്കുക എന്നതും അത്രയും deep ആയി നമ്മളെ അറിയുന്നുവെങ്കിൽ മാത്രമൊരാൾക്ക് ചെയ്യാൻ സാധിക്കുന്ന ഒന്നാണ്

ഒരുവളുടെ /വന്റെ വേദനയെ അപ്പാടെ സ്വീകരിക്കുക എന്നത് വളരെ പ്രയാസമുള്ള ഒന്നാണ്

എമ്പതി എന്നത് നമ്മുക്ക് ഒരാൾക്ക് പഠിപ്പിച്ചു കൊടുക്കാൻ പറ്റുന്ന ഒന്നല്ല
അത് അയാൾക്ക് തനിയെ ഉണ്ടായി വരേണ്ട ഒന്നാണ്

എമ്പതി ഉള്ളവർ കേൾവിക്കാരായി വരുമ്പോ അപ്രത്തു ഉള്ളവർ അനുഭവിക്കുന്ന ഒരു മനസമാധാനം ഉണ്ട്

നമ്മളിലെ ഓരോ മനുഷ്യനെയും മനുഷ്യത്വം ഉള്ളവർ ആക്കുന്നത് ഈ ഒരു കാര്യം മാത്രം ആണ്
#the empathetical ഐക്യപ്പെടൽ

#neenu


 ഇന്ന് ആണുങ്ങടെ മൂഡ് സ്വിങ്സ് നെ കുറിച്ച് സംസാരിക്കാം എന്ന് കരുതുന്നു

ആണുങ്ങൾക്ക് ഒന്നും മൂഡ് സ്വിങ്സ് ഇല്ലല്ലോ എന്ന് പറയുന്ന മരയൂകളെ
നിങ്ങളോട് ആണ്

എത്ര ആൾക്കാരെ കാണിക്കണം
മൂഡ് സ്വിങ്സ് ഉള്ള ആണുങ്ങളെ
എണ്ണി എണ്ണി കാണിക്കാം

നിങ്ങൾ ആണുങ്ങൾക്ക് ആണുങ്ങളുടെ ഇന്റെര്ണല് കാര്യങ്ങൾ എത്ര മാത്രം അറിയാം

ആണുങ്ങളുടെ കൂട്ടത്തിൽ എത്ര മാത്രം മാനസിക ബുദ്ധിമുട്ടികളെ കുറിച്ച് ചർച്ച ചെയ്യാറുണ്ട്

എത്ര പുരുഷന്മാര്ക്ക് സ്വന്തം പുരുഷ സുഹൃത്തിന്റെ അടുത്ത് തനിക്ക് വിഷമം ആണ് എന്ന് പറഞ്ഞു തുറന്ന് പറയാൻ,തുറന്ന് കരയാൻ പറ്റും

കൂടുതൽ ആണുങ്ങളും കരഞ്ഞാൽ ചോദിക്കും,നീ എന്താ പെണ്ണ് ആണോ
നീ വീക്ക് ആണോ
നാണം ഇല്ലേ നീ ഒരു ആണ് അല്ലെ

ആണുങ്ങളെ തുറന്ന് ഇമോഷൻസ് പ്രകടിപ്പിക്കാൻ ഈ സമൂഹം അനുവദിക്കുന്നുണ്ടോ

ഡിപ്രെഷൻ ആണെന്ന് പറഞ്ഞാൽ
അയ്യേ നിനക്കോ എന്നും
മൂഡ് swings ആണെന്ന് പറഞ്ഞാൽ
അയ്യേ മൂഡ് സ്വിങ്സ് വരാൻ നീ എന്താ പെണ്ണ് ആണോ
നിനക്ക് periods ആണോ എന്നൊക്കെ ചോദിക്കുന്ന കിഴങ്ങൻമാർ ഉള്ള നാടാണ് നമ്മുടെ 🙃

പല ആണുങ്ങൾക്കും അവരുടെ ഉള്ളിൽ നടക്കുന്ന ഫീലിംഗ്സ് conflict മാനസിലാക്കാനോ പ്രോസസ്സ് ചെയ്യാനോ,ഹീൽ ചെയ്യാനോ അവസരം ഉണ്ടാകുന്നില്ല എന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്

so , here i will give some opportunity to express your experiences and feelings about social delima, that men experienced from so called patriarchal society

നിങ്ങൾക്ക് ഇതിനെ കുറിച്ച് തോന്നുന്ന ചിന്തകൾ ഷെയർ ചെയ്യുക പുരുഷ സുഹൃത്തുക്കളെ

#neenu

child hood friends

 ഞാൻ കുഞ്ഞാരുന്നപ്പോ സ്കൂൾ കാലഘട്ടത്തിൽ എനിക്ക് ഒരു അയൽക്കാരി കൂട്ടുകാരി ഉണ്ടായിരുന്നു അനു


ഞങ്ങൾ രണ്ടു പെരും അവരുടെ പറമ്പിനു നടുക്ക് ഉള്ള വീട്ടിൽ ആണ് താമസിക്കുന്നത്

അവളുടെ വീട് എന്റെ വീടിന്റെ മുകളിൽ ആണ്
എനിക്ക് ശ്വാസം മുട്ടൽ ഉള്ള കൊണ്ട് അധികം അങ്ങോട്ട് കേറി പോകാറില്ല ഞാൻ
അവൾ പക്ഷെ ഇങ്ങോട്ട് വരും

ഞങ്ങൾ എന്നിട്ട് കളിക്കും,
ചിലപ്പോ അച്ഛൻ അമ്മ
ചിലപ്പോ ഡിറ്റെക്റ്റീവ്സ്
ചിലപ്പോ പോലിസ്
ചിലപ്പോ ഭാര്യ ഭർത്താവ് ഒക്കെ ആവും
കഞ്ഞി കറി ഒക്കെ വക്കും
കുഞ്ഞായിട്ട് പാവ കാണും
സാരി ആയിട്ട് ഷാൾ കാണും അങ്ങനെ രസം ആണ്
വീടിനു മുകളിലോട്ട് ഒഴിഞ്ഞ പറമ്പുകൾ ആയിരുന്നു ആ കാലത്ത്
ഞങ്ങൾ ഇംഗ്ലണ്ട് നഗരത്തിലേ കൊടും കാട്ടിൽ കള്ളനെ പിടിക്കാൻ ആണെന്നും പറഞ്ഞു ആ കാട്ടിലേക്ക് ഒക്കെ പോകും
ഇംഗ്ലണ്ട് നഗരത്തിൽ എവിടെ ആണ് കൊടും കാട് എന്നൊന്നും ചോദിക്കരുത് 🤣🤣🤣

കാട്ടിൽ പോകുമ്പോ,തോക്ക് ആയിട്ട് മുള വടി ഒക്കെ കാണും 😌

അങ്ങനെ നടന്നു നടന്നു മുകളിൽ എത്തുമ്പോ ചിലപ്പോ അവളുടെ അമ്മയുടെ വിളി വരും കൊച്ചേ ചോറുണ്ണാൻ ബാ എന്ന്
അവൾ അവളുടെ വീട്ടിലും ഞാൻ എന്റെ വീട്ടിലും വന്നു ചോറൂണ്ണും
എന്നിട്ട് ചിലപ്പോ വീണ്ടും വന്നു ഇതേ പോലെ കളി ഒക്കെ ആവും

എന്റെ വീട്ടിൽ ചാമ്പ മരവും ചെറി മരവും മാവും ഒക്കെ ഉണ്ട് അതിന്റെ ഒക്കെ മണ്ടയിൽ വലിഞ്ഞു കേറൽ ആയിരുന്നു വേറെ ഒരു ഹോബി

മാവ് ആണെങ്കിൽ ഇരിക്കാൻ പാകത്തിൽ
ഒരു ശിഖരം ഉണ്ടായിരുന്നു അവിടെ ഇരുന്ന് ആയിരുന്നു ഇടക്ക് ഒക്കെ എന്റെ പുസ്തകം വായന ഒക്കെ 😌

പിന്നെ ഇടക്ക് ഒക്കെ അവൾ ഫുഡ് കഴിക്കാൻ വീട്ടിൽ പോകില്ല
ഞങ്ങടെ വീട്ടിൽ നിന്ന് തന്നെ കഴിക്കും മമ്മി നല്ല കുക്ക് ആണ്

അവൾക്ക് ഭയങ്കര ഇഷ്ടം ആയിരുന്നു മമ്മി ടെ ഫുഡ്

അവൾ അവളുടെ flirting കഥകൾ ഒക്കെ പറയുമായിരുന്നു

ആ കാലത്ത് ഞാൻ നിത്യ സിങ്കിളി ആയിരുന്നു 🤣🤣🤣😌

നിഷ്ക്ലങ്ക പ്രൊ 😌

ഇപ്പോളൊക്കെ ആണ് പ്രേമ രോഗി ഒക്കെ ആയത് 🤣🤣🤣

നല്ല രസമായിരുന്നു അവളുടെ കൂടെ കാടും കേറി നടക്കാൻ 😌

ഞാൻ ആ കാലത്ത് ഒന്നും വീട്ടിൽ ഇരിക്കില്ല ഇങ്ങനെ പറമ്പും കറങ്ങി മരവും കേറി നടക്കും ഒന്നേൽ ഒറ്റക്ക് അല്ലേൽ അവളുടെ കൂടെ 😌😌❤️

അതൊക്കെ ഒരു രസമായിരുന്നു
ഇപ്പൊ നടക്കാൻ ഒന്നും വയ്യ പുറത്ത് ഇറങ്ങാൻ തോന്നില്ല
പക്ഷെ തെരസിനു കോവിണി ഫിറ്റ്‌ ആക്കിയ ശേഷം തെരസിൽ കേറി ഇരിക്കും കാറ്റ് ഒക്കെ കൊണ്ട് പാട്ട് ഒക്കെ കേട്ട്, ചെറിയ വെയിലും കൊണ്ട് ചുറ്റുമുള്ള മരങ്ങളും കിളികളും ഒക്കെ കണ്ട് ഇങ്ങനെ ഇരിക്കും 😌😍❤️ ഒരു മെഡിറ്റേഷൻ ഫീൽ ആണ് 😌

മൊബൈൽ ഇല്ലാതെ ഇരുന്ന കുട്ടികാലം ഉള്ള ലാസ്റ്റ് ജെനെറേഷൻ നമ്മൾ ആവും അല്ലെ 😌❤️❤️

ഓരോരോ നൊസ്റ്റുകൾ

#neenu


#മണിച്ചിത്രത്താഴ് #ശ്രീദേവി


 #മണിച്ചിത്രത്താഴ്

#ശ്രീദേവി

കൊറേ ദിവസമായി ഗംഗയെയും നകുലനെയും കുറിച്ചല്ലേ പറയുന്നത്

ഞാൻ പറയാൻ പോകുന്നത് ശ്രീദേവിയെ കുറിച്ചാണ്
ശ്രീദേവിയെ ശരിയായ രീതിയിൽ ആരും വിശകലനം ചെയ്തു കണ്ടിട്ടില്ല

എല്ലാവരുടെയും ഒരു വിചാരം ശ്രീദേവി ചോവാ ദോഷക്കാരി ആയതു കൊണ്ട് കല്യാണം കഴിക്കാതെ ഇരിക്കുന്ന ഒന്നും ചെയ്യാത്ത ഒരാൾ ആണെന്ന് ആണ്

ശരിക്ക് അങ്ങനെ അല്ല
ശ്രീദേവിയും കാത്ത് ഇരിക്കുക ആയിരുന്നു

ഇനി ഒരു അറേഞ്ജ്ഡ് മാരീജ് വേണ്ട തന്നെയും തന്റെ സ്വത്വത്തെയും അറിയുന്ന ഒരാൾ വരുമെന്ന് അവളും വിശ്വസിച്ചിരുന്നു 🤗💜

അങ്ങനെ ഒരാൾ വന്നില്ല എങ്കിൽ ജീവിതം മുഴുവൻ ഒറ്റക്ക് ജീവിക്കാൻ തന്നെ ആണ് അവളും വിചാരിച്ചിരുന്നത്

പിന്നെ നിങ്ങൾ ശ്രദ്ധിച്ചാൽ അറിയാം
ഗംഗയും നകുലനും വരുന്ന അവരെ മുറിയിൽ അടച്ചു ഇരിക്കുക ആയിരുന്നു ശ്രീദേവി എന്ന് പറയുന്നുണ്ട്

i think ശ്രീദേവി ഡിപ്രെഷനിൽ ആയിരുന്നു
അത് പറയാൻ കാര്യം ഉണ്ട്
അവൾക്ക് സണ്ണി ഇൻജെക്ഷൻ എടുക്കുന്നുണ്ട്
അസുഖം ഇല്ലാത്ത ആൾക്ക് എന്തിനാ ഇൻജെക്ഷൻ ശ്രദ്ധിച്ചാൽ അറിയാം
അവടെ ആരോടും മിണ്ടാത്ത ശ്രീദേവി ഏറ്റവും കൂടുതൽ സംസാരിക്കുന്നത് സണ്ണിയോട് ആണ്

സണ്ണി അവൾക്ക് ഒരു തെറാപ്പിസ്റ്റ് പോലെ വർക്ക് ചെയ്യുക ആയിരുന്നു 🤗💜

ഗംഗ വന്നതോടെ not the piont നഗുലൻ അല്ല ഗംഗ വന്നതോടെ ശ്രീദേവിക്ക് തന്നെ പോലെ ഒരാൾ അവടെ വന്നതായി തോന്നി..
ശ്രദ്ധിച്ചാൽ അറിയാം അവിടെ ബാക്കി ഉള്ളവർ എല്ലാം കൊടിയ അന്ധ വിശ്വാസികൾ ആണ്

അവരുടെ അന്ധ വിശ്വാസ പ്രവർത്തികളുടെ ഇരയാണ് ശ്രീദേവി
അതെ പോലെ ശ്രീദേവി വെറുതെ വീട്ടിൽ കുത്തി ഇരിക്കുന്ന കഴിവ് ഇല്ലാത്ത ഒരാൾ അല്ല
മറ്റുള്ള ആൾക്കാരെ വച്ചു നോക്കിയാൽ വിവരവും വിദ്യാഭ്യാസവും ,നല്ല പോലെ മച്ചുരിടിയും ഉള്ള ആളാണ്‌

ഗംഗയുടെ അസുഖത്തെ കുറിച്ചൊക്കെ അറിയുമ്പോ പോലും നല്ല സെൻസിബിൾ ആയി അവർ പെരുമാറുന്നുണ്ട്
അതെ പോലെ അവർ വലിയ ധൈര്യം ഉള്ള ആൾ ആണ്
അവടെ അത്രയും സാധനങ്ങൾ എറിഞ്ഞു ഉടച്ചിട്ട സീനിൽ പോലും അവൾ കാര്യമായി പേടിക്കുന്നില്ല 🤗 മറ്റുള്ളവർ പേടിച്ചു വിറച്ചു ഇരിക്കുന്ന സീനിൽ ആണെന്ന് ഓർക്കണം

മാത്രല്ല ബാക്കി ഉള്ളവർ മുകളിൽ ചെല്ലുമ്പോ പേടിപ്പിച്ചു ഓടിക്കുന്ന ഗംഗയിലെ
നാഗവല്ലി എന്ത് കൊണ്ട് ആണ് ശ്രീദേവിയെ പേടിപ്പിച്ചു ഓടിക്കുന്ന ഒരു സീൻ എങ്കിലും ഉണ്ടോ 🤗

കാരണം എന്താണ് എന്ന് ചിന്തിച്ചിട്ട് ഉണ്ടോ
ഗംഗക്ക് ശ്രീദേവിയെ വലിയ ഇഷ്ടം ആയിരുന്നു
ശ്രീദേവി അവൾക്ക് ഒരു കൂട്ടായിരുന്നു അവിടെ
ഗംഗ നല്ല ബുദ്ധി ഉള്ള കഴിവ് ഉള്ള ആൾ ആണ്
പുരാതന വസ്തു ഗവേഷണം ഒക്കെ നടത്തിയ ആൾ ആണെന്ന് പറയുന്നുണ്ട്
അതെ പോലെ ഭയങ്കര നിരീക്ഷണ പവർ ഉള്ള ആൾ ആണ്
സൊ ശ്രീദേവിയെ ഗംഗയും മനസിലാക്കിയിരുന്നു
അവളെ ഉപദ്രവിക്കാൻ ഗംഗയും ആഗ്രഹിച്ചില്ല
അതെ പോലെ ഗംഗയിലെ നാഗവല്ലിയും ആഗ്രഹിച്ചില്ല
കാരണം അങ്ങനെ അവളുടെ മുന്നിൽ ഡയറക്ട് ആയി പ്രത്യക്ഷത്തിൽ വന്നാൽ ഗംഗ പിടിക്കപെടും എന്ന് ഗംഗയിലെ നാഗവല്ലിക്ക് അറിയാം

അതെ പോലെ ഇവരുടെ അന്ധമായ കാര്യങ്ങളെ അത്ര കണ്ടു വിശ്വസിക്കാത്ത ആൾ ആണ് ശ്രീദേവി
ഗംഗയെ കണ്ടാൽ അറിയാം ഗംഗയും അങ്ങനെ ആണ്
യുക്തി പരമായി കാര്യങ്ങളെ കാണുന്നുണ്ട്
ഗംഗ യിലെ രോഗി മാത്രം ആണ് ഈ അന്ധ വിശ്വാസങ്ങളെ വിശ്വസിക്കുന്നത് ബോധമുള്ള ഗംഗ ഇതിനെ ഒന്നും വിശ്വസിക്കുന്നില്ല,അതെ സമയം എതിർക്കുന്നുമുണ്ട്

ശ്രീദേവി അധികം ആരോടും സംസാരിക്കാറില്ല ശ്രദ്ധിച്ചാൽ അറിയാം 😌

പക്ഷെ എല്ലാം കാണുകയും കേൾക്കുകയും നിരീക്ഷിക്കയും ചെയ്യുന്നുണ്ട്

അതെ പോലെ ശ്രീദേവിക്ക് നല്ല റൂളിങ് പവർ ഉണ്ട്
ശ്രീദേവി ആ വീട്ടിൽ കയറി വരുന്നതോടെ
ആ വീടിന്റെ ഭരണം മുഴുവൻ ഏറ്റെടുക്കുക ആണ്
ജോലിക്കാരികളെ വരച്ച വരയിൽ നിർത്തുന്ന സീൻ ഒക്കെ കാണാൻ സാധിക്കും 😌

അവർ അതി സുന്ദരിയുമാണ്
ഇത്രക്ക് സുന്ദരി ആയ ശോഭന അതി മനോഹര സാരി ഉടുത്തു നിക്കുന്ന നേരത്തും
ശ്രീദേവിയും ചില സമയത്ത് അതി സുന്ദരി ആയി തോന്നാം 😌❤️

അത്രയും സുന്ദരി ആയ,കഴിവ് ഉള്ള ruling പവർ ഉള്ള ശ്രീദേവി എന്തിന് വേണ്ടി ആണ് വാശി പിടിച്ചു ഒരു കല്യാണം പോലും കഴിക്കാതെ ഇങ്ങനെ നിന്നത്

പഴയ കല്യാണത്തിൽ നിന്ന് മൂവ് ഓൺ ചെയ്യാൻ പറ്റാത്ത കൊണ്ട് ആണോ
വേറെ കല്യാണം കിട്ടാത്ത കൊണ്ട് ആണോ അല്ല

ഒരിക്കലും അല്ല അവർ വളരെ സെൻസിബിൾ ആയ ലേഡി ആണ്
പക്ഷെ ഇവരോട് ഒന്നും തർക്കിക്കാൻ താല്പര്യം ഇല്ലാത്ത കൊണ്ട് മൗനം പാലിക്കുക ആണെന്ന് മാത്രം

അവരും wait ചെയുക ആയിരുന്നു ചോവാ ദോഷവും അന്ധ വിശ്വാസങ്ങളും മറ്റു ഒലക്കകകളും വിശ്വസിക്കാത്ത ബോധം ഉള്ള ഒരുത്തൻ വരുന്നതിന് വേണ്ടി

സിനിമയുടെ അവസാനം അവൾ ചൊമല സാരി ഉടുത്തു വന്നു ജനാലിക്കൽ ചിരിയോടെ ഇരിക്കുന്നുണ്ട്

അപ്പോ വരുന്ന പാട്ട് ഇതാണ് :

"കൊതിയോടെ ഓടിപ്പോയ്‌ പടിവാതിലില്‍ ചെന്നെന്‍ മിഴി രണ്ടും നീട്ടുന്ന നേരം
നിറയെ തളിര്‍ക്കുന്നു പൂക്കുന്നു കായ്ക്കുന്നു
കനവിന്റെ തേന്മാവിന്‍ കൊമ്പ് - എന്റെ
കരളിലെ തേന്മാവിന്‍ കൊമ്പ്"

ഗംഗയുടെ കാത്തിരിപ്പ് അവിടെ അവസാനിക്കുന്നില്ല
അവളുടെ തേൻമാവ് പൂക്കുന്നുമില്ല

പിന്നെ ആരുടെ കാത്തിരിപ്പ് അവസാനിച്ചു എന്നാണ് പാടുന്നത്

its ശ്രീദേവി,
ശ്രീദേവിയുടെ കാത്തിരുപ്പ് അവസാനിക്കുകയും അവസാനം സണ്ണി എന്ന സ്നേഹത്തിന്റെ തേൻമാവ് പൂക്കുകയും ചെയ്യുന്നു 🤗💜💜💙🌸

എനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമയിലെ രംഗങ്ങളിൽ ഒന്നാണ്
എനിക്ക് ചോവാ ദോഷത്തിൽ ഒന്നും വിശ്വാസമില്ല എന്റെ അമ്മച്ചിയെ ഞാൻ അങ്ങോട്ട് പറഞ്ഞു വിടട്ടെ എന്ന് 🤗💜

ഒരു കാലത്ത് നമ്മളും അച്ചായത്തി ആയത് കൊണ്ട് ഇങ്ങനെ ഒരു കിറുക്കൻ അച്ചായൻ വന്നു ഇതേ പ്രൊപ്പോസ് ചെയ്യണം എന്നൊക്കെ അന്നു വലിയ ആഗ്രഹം ആയിരുന്നു 🤗

അതെ പോലെ ഇഷ്ടമുള്ള സീൻ ആണ്

അവൾ ചുവന്ന സാരി ഉടുത്ത് അത് വരെ ചിരിക്കാത്ത മനോഹരമായ ചിരി ചിരിച്ചു ജനാലക്കൽ ഓടി വന്നു ഇരിക്കുന്നത് 🤗💜
its my fav സീൻ ഇൻ മണിച്ചിത്രത്താഴ്

#aug22
#neenu