Wednesday, September 4, 2024

 


#നടുകഷ്ണം 

#########


രണ്ടാമത്തെ കുട്ടികൾ പലപ്പോഴും ഒറ്റക്ക് ആയി പോകുന്നത് ആയിട്ടും തഴയപ്പെടുന്നത് ആയിട്ടും എനിക്ക് പലപ്പോഴും തോന്നാറുണ്ട് 

ആദ്യത്തെ കുട്ടിക്ക് മൂത്ത കുട്ടി എന്ന പരിഗണനയും മൂന്നാമത്തെ കുട്ടിക്ക് ഇളയ കുട്ടി എന്ന പരിഗണനയും കിട്ടുമ്പോ ഇടക്കത്തെ കുട്ടിയെ എല്ലാവരും കൂടെ സൗകര്യ  പൂർവ്വം അങ്ങോട്ട് മറക്കും 

അവരുടെ വാക്കിനെ ഇമോഷൻസ് നേ ഇവർ ആരും കൺസിഡർ  ചെയ്യുന്നില്ല എന്ന് തന്നെ മനസ്സിലാക്കാം 


അവരുടെ എക്സിസ്റ്റൻസ് കമ്പ്ലീറ്റ് ആയിട്ട് avoid ചെയ്യപ്പെടുന്നത് പോലെ തന്നെ ആണ് പലപ്പോഴും തോന്നുക 

അവരുടെ ബേസിക് need പോലും പലപ്പോഴും നിഷേധിക്കപ്പെടും 


എന്നു  മാത്രല്ല ഒരിക്കൽ അവർക്ക് കിട്ടിയ പരിഗണന പരിപൂർണമായി റദ്ധാക്കുമ്പോ അത് എന്ത് കൊണ്ട് എന്ന് മനസ്സിലാക്കാൻ പോലും അവർക്ക് സാധിക്കാറില്ല 

താൻ എന്തോ വലിയ അപരാധം ചെയ്തത് കൊണ്ട് കിട്ടിയ ശിക്ഷയാണ് ഇതൊക്കെ എന്നൊക്കെ കരുതി കൊറേ കാലം കഴിയും

 

അതൊരു പെൺ കുട്ടിയും ഇളയത് ഒരു ആണ് കുട്ടിയും കൂടെ ആയാൽ തീർന്നു 

അവിടെ തുടങ്ങും വേർ തിരിവിൻ്റെ ഒരു വരമ്പ് തന്നെ തുടങ്ങി എന്നും നമ്മളുടെ ജീവിതത്തിൻ്റെ യുദ്ധം തുടങ്ങി എന്നും കൂടെ ആണ് അർഥം 


#neenu

No comments:

Post a Comment