ചില മനുഷ്യരുണ്ട്
അവരിങ്ങനെ സ്നേഹത്തെ തിരിഞ്ഞു കൊണ്ടിരിക്കും
എത്രയൊക്കെ ആയാലും ആരൊക്കെ ഉണ്ടായാലും ആരൊക്കെ വന്നാലും
അവരിലോ അവരുടെ സ്നേഹത്തിലോ
തന്നെ തന്നെ നിറക്കാൻ തക്ക സ്നേഹമില്ല എന്നറിയുമ്പോ മടുത്തു പിന് വലിയുന്നവർ
പറയാവുന്നത്ര പറഞ്ഞും കെഞ്ചിയും സ്നേഹത്തിനു വേണ്ടി ഉള്ളിൽ നില വിളിക്കുന്നവർ
ഒടുവിൽ അവർ അവരിലേക്ക് തന്നെ ചുരുങ്ങി പോവുകയും
ഇനിയൊരു സ്നേഹം തേടി പോകേണ്ടതില്ല എന്ന് തീരുമാനിക്കുകയും ചെയ്യും
ഇനിയഥവാ ആരെങ്കിലും സ്നേഹം വച്ച് നീട്ടിയാൽ പോലും ഭയന്ന് അകറ്റി നിർത്തുന്ന അവസ്ഥയിലേക്ക് അവർ എത്തപ്പെടുകയും ചെയ്യും
എന്നാലോ അവരിൽ ഒരിക്കൽ സ്നേഹം നിറച്ചവരോട് ദേഷ്യം തോന്നുന്നതിന് പകരം
empathy മാത്രം നിറച്ച് വക്കുകയും ചെയ്യും
പക്ഷേ അവർക്ക് അറിയാം ,അവർ തന്നെ സ്‌നേഹിച്ചാലും ,ഇല്ലെങ്കിലും ,ഒരുപക്ഷേ സ്നേഹിക്കുന്നുണ്ടാവില്ല എന്നും, എന്ത് തന്നെ ആയാലും അവരെ തനിക്ക് അവിശ്യമില്ല എന്ന് വ്യക്തമായി അവർക്ക് അറിയാം
എങ്കിലും അവർ കൺ വെട്ടത്ത് ഉണ്ടാവുന്നതിൽ വേദനയോടെ ആണെങ്കിലും അവർ ആനന്ദം കണ്ടെത്തും
എന്തൊക്കെ ആയാലും ഒടുക്കം അവർക്ക് തോന്നുക താൻ ഈ ലോകത്ത് പൂർണമായി
ഒറ്റക്ക് ആണെന്ന് തന്നെ ആണ്
ആൾക്കൂട്ടത്തിൽ തനിയെ നിക്കുന്ന ഒരുവൾ/വൻ
തന്നേ ആർക്കും മനസ്സിലാവുന്നില്ല എന്ന് പറയാതെ അവർ പറഞ്ഞു കൊണ്ട് ഇരിക്കും
ഒടുക്കം അവർ അവരിലേക്ക് മാത്രമായി ചുരുങ്ങുകയും ആരിലും ഒന്നും കണ്ടെത്താൻ ആവാത്ത വിധം ഒറ്റ തുരുത്തിൽ അകപ്പെട്ട ഒറ്റ മൈന ആയി മാറുകയും ചെയ്യുന്നു
aug -6-2024
#neenu
No comments:
Post a Comment