brinda
####
sweb series കണ്ട ശേഷം ഞാൻ കൊറേ കാര്യങ്ങള് ആലോചിച്ചു
എന്ത് കൊണ്ട് ആണ് സൈക്കോകൾ ഉണ്ടാവുന്നത്
എന്ത് കൊണ്ട് ആണ് മനുഷ്യന് യുക്തിപരമായി ചിന്തിക്കാൻ കഴിവ് ഉണ്ടായിട്ടും ദൈവം മതം ജാതി എന്നിവയിൽ ഒക്കെ അമിതമായി വിശ്വസിച്ചു
അതിനു വേണ്ടി കുഞ്ഞുങ്ങളെ വരെ കൊന്ന് കളയുന്നത്
ചൈൽഡ് ഹുഡ് trauma എന്ന് പറയുന്നത് എന്ത് മാത്രം ഒരാളുടെ ജീവിതത്തെ ബാധിക്കും
എന്ത് കൊണ്ട് ഒരാളുടെ ചൈൽഡ് ഹുഡ് trauma കൾ ഒരാളെ സൈക്കോ കില്ലർ ആക്കി മാറ്റുകയും ,അതെ trauma അനുഭവിച്ച മറ്റേ ആളെ നേരെ തിരിച്ചു ആക്കി മാറ്റുകയും ചെയ്യുന്നത്
മത വിശ്വാസികൾ ഒന്നടങ്കം മരിച്ചാൽ ലോകം നന്നാവുമോ
അപ്പോ ലോകത്ത് തെറ്റ് ചെയ്യുന്ന എല്ലാവരും മത വിശ്വാസികൾ അല്ലല്ലോ
അത്തരം തെറ്റുകളെ നിങ്ങള് എങ്ങിനെ ആണ് ഉന്മൂലനം ചെയ്യുക
മത വിശ്വാസികളെ അല്ലല്ലോ അവരിൽ ചെറുപ്പത്തിൽ തന്നെ മതം കുത്തി വക്കുന്നത് ഒഴിവാക്കുകയും
കുട്ടികളെ സ്വയം വളരാൻ അനുവദിക്കുകയും അല്ലെ വേണ്ടത്
അവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് യുക്തി സഹജമായ മറുപടി കൊടുത്തു കൊണ്ട് അല്ലെ മനുഷ്യരിൽ യുക്തി വളർത്തേണ്ടത്
ഉദാഹരണം ഞാൻ എങ്ങിനെ ആണു ഉണ്ടായത് എന്ന് ഒരു കുഞ്ഞു ചോദിച്ചാൽ ദൈവം തന്ന് എന്നല്ല പറയേണ്ടത് അമ്മയുടെ വയറ്റിൽ നിന്ന് ഉണ്ടായി എന്നാണ് പറയേണ്ടത്
വളരുന്നത് അനുസരിച്ച് കൂടുതൽ കാര്യങ്ങള് ശാസ്ത്രീയമായി പറഞ്ഞു കൊടുക്കാം നിങ്ങള് പറഞ്ഞില്ല എങ്കിലും കുട്ടികൾക്ക് ഇന്നത് അതൊക്കെ മനസ്സിലാക്കാൻ നിരവധി മാർഗങ്ങൾ ഉണ്ട്
ഇതേ പോലെ എന്ത് കാര്യം ആയാലും അതിന് അവരുടെ പ്രായം അനുസരിച്ച് ഉള്ള യുക്തി സഹജമായ മറുപടി ആണ് കൊടുക്കേണ്ടത്
അങ്ങനെ ആണെങ്കിൽ ഒരു പരിധി വരെ അന്ധ വിശ്വാസത്തിൽ പൊതിഞ്ഞ ജനതയിൽ നിന്ന് യുക്തി സഹജമായ ഒരു ജനതയെ നമ്മുക്ക് വാർത്ത് എടുക്കാൻ പറ്റും
എന്നാല് ജനങ്ങൾ യുക്തി സഹജമായത് കൊണ്ട് മാത്രം കാര്യം ഉണ്ടോ എന്ന് ഉള്ള ഒരു ചോദ്യം ഉണ്ട് ഇല്ല
മനുഷ്യത്വ പരമായ മൂല്യങ്ങൾ എന്നുള്ള ഒന്ന് കൂടി ഉണ്ട്
ആൾക്കാരെ hurt ചെയ്യാതെ ഇരിക്കുക
ബോഡി shaming ചെയ്യാതെ ഇരിക്കുക
റെസിസം കാണിക്കാതെ ഇരിക്കുക
നന്മ തിന്മ എന്നതിനേക്കാൾ ആൾക്കാർക്ക് തമ്മിൽ ബോണ്ടിങ് ആൻഡ് ബൗണ്ടറി സെറ്റ് ചെയ്യാൻ പഠിക്കുക
നോ പറയണ്ട ഇടത്ത് നോ പറയാൻ പഠിക്കുക
ആണ് പെൺ ട്രാൻസ് വ്യത്യാസം ഇല്ലാതെ എല്ലാവർക്കും അവസരങ്ങൾ കിട്ടുക
ഇങ്ങിനെ ഉള്ള കൊറേ കാര്യങ്ങള് കൂടെ ഉണ്ട്
അതിന് യുക്തി വാദി ആയത് കൊണ്ട് മാത്രം കാര്യം ഉണ്ടന്ന് തോന്നുന്നില്ല
യുക്തിക്ക് ഒപ്പം മാനുഷിക മൂല്യങ്ങൾ കൂടി ഉൾപ്പെടുത്തേണ്ടത് ഉണ്ട്
ഇനി ദൈവ വിശ്വാസം എടുത്താൽ മതം ജാതി എന്നിവയുടെ പേരിൽ ഉണ്ടായ അത്രയും മാസ് കൊലകൾ ലോകത്ത് എവിടെയും നടന്നിട്ടില്ല
എന്ത് കൊണ്ട് ആണ് യാതൊരു ലോജിക്കിനും നിരക്കാത്ത കാര്യങ്ങള് കാല കാലങ്ങൾ ആയി വിശ്വാസികൾ ചുമക്കുന്നതും സംരക്ഷിച്ചു പോരുന്നതും
എന്ത് കൊണ്ട് ആണ് മതത്തിൻ്റെ പേരിൽ മനുഷ്യനെ ബലി കൊടുക്കാനും ,കൊല്ലാനും വരെ ശ്രമിക്കുന്നത് ,അതിനെ ന്യായീകരിക്കുന്നത്
നീതിക്കും തുല്യതക്കും നിരക്കാത്ത കൊള്ളത്തരങ്ങൾ ആണ് ഇവയിലൂടെ ഒക്കെ നടപ്പിൽ ആക്കുന്നത് എന്ന് അറിയാമെങ്കിലും ആൾക്കാർ എന്ത് കൊണ്ട് ആണ് സത്യത്തിന് പകരം ഇത്തരം മിഥ്യയിൽ താങ്ങി നിൽക്കുന്നത്
ഞാന് ഈ വെബ് സീരിയൽ റിലേറ്റഡ് ആയി അതിലെ കഥയെ ബേസ് ചെയ്തല്ല അതിൽ ഒളിഞ്ഞു ഇരിയ്ക്കുന്ന ചില നിഗൂഢതകളെ കുറിച്ച്, സൈക്കോളജിയെ കുറിച്ച് ഒക്കെ കാര്യമായി ഒരു റിസേർച്ച് നടത്താൻ പ്ലാൻ ഉണ്ട്
ചിലപ്പോ എഴുതും
any way see you soon
#annammuski🌸
No comments:
Post a Comment