Wednesday, September 4, 2024

ഗംഗ യിലെ ഇമോഷണൽ പാർട്ടും ലോജിക്കൽ പാർട്ടും

ഗംഗ യിലെ ഇമോഷണൽ പാർട്ടും ലോജിക്കൽ പാർട്ടും

------------------------------------------

ഗംഗ എന്നത് ഗംഗയുടെ ലോജിക് പാർട്ടും
നാഗവല്ലി എന്നത് ഗംഗയുടെ ഇമോഷണൽ പാർട്ടും ആണ്
നാഗവല്ലി എന്നത് അവളുടെ ഡാമേജ് ആയ ഇമോഷണൽ പാർട് ആണ്
ഇമോഷണൽ പാർട് ഡാമേജ് ആയാൽ ആളുകൾ പല തരത്തിൽ ആവും
ചിലർ വളരെ സോഫ്റ്റ്‌ kind മനുഷ്യർ ആവും

ചിലർ ഭയങ്കര വയലന്റ് ആവും

ചിലർ സോഫ്റ്റ്‌ ആവും പക്ഷെ ഇങ്ങനെ ഒരു വയലന്റ് പാർട് ഒളിഞ്ഞു കിടക്കും
ആ വയലന്റ് പാർട് നു ഒരാളെ കൊല്ലാൻ വരെ ഉള്ള പവറും വയലൻസും കാണും
ഗംഗയിലെ നാഗവല്ലി അങ്ങനെ ഒരാൾ ആണ്

വെരി dangours
അതെ പോലെ ഇമോഷണൽ പാർട്ട്‌ പലപ്പോഴും ചെയുന്ന കാര്യങ്ങൾ ലോജിക് ഇല്ലാതെ ആവും എല്ലാ മനുഷ്യർക്കും അങ്ങനെ ആണ്


പക്ഷെ ഗംഗയിലെ നാഗവല്ലി അങ്ങനെ ആ തറവാട്ടിൽ വന്ന ശേഷം ഉണ്ടായ ഒന്നല്ല
ചമയങ്ങളും അന്ധ വിശ്വാസങ്ങളും കേട്ടു വളർന്ന ഗംഗയിൽ അത് പണ്ടേ ഉണ്ട്
എന്നാൽ മാടമ്പള്ളി തറവാട്ടിൽ വന്ന ശേഷം ആ ഇമോഷണൽ പാർട്ട്‌ അഥവാ മറ്റൊരു പേഴ്സണാലിറ്റിക്ക് ഒരു രൂപവും ഭാവവും,ബാക് സ്റ്റോറിയും,ഒരു പേരും ഉണ്ടാവുന്നു എന്ന് മാത്രേ ഉള്ളു

ഗംഗ നാഗവല്ലി ആവുമ്പോ രാമനാഥൻ എന്ന മഹാദേവനെ ആഗ്രഹിക്കുന്നുണ്ട് എങ്കിലും യഥാർത്ഥ ഗംഗ അത് ആഗ്രഹിക്കുന്നില്ല
ഈ സിനിമ തുടങ്ങി നാഗവല്ലിയുടെ കഥ കേൾക്കുന്ന മുന്നേ തന്നെ ഗംഗയിലെ നാഗവല്ലി ഉണരുന്ന ഒരു സീൻ ഉണ്ട്
അത് മഹാ ദേവനെ കുറിച് അല്ലി പറയുന്ന സീൻ ആണ്
അപ്പൊ ഗംഗയുടെ കണ്ണുകൾ വിടരുകയും
നാഗവല്ലിയുടെ തന്മയീ ഭാവം പുറത്ത് വരികയും ചെയ്യുന്നുണ്ട്
എന്നാൽ പെട്ടന്ന് തന്നെ ഗംഗ അത് ഒളിപ്പിച്ചു വെക്കുകയും ചെയ്യുന്നത് സൂക്ഷിച്ചു നോക്കിയാൽ കാണാം 😌



ആൾക്കാർ പറയും പോലെ ഗംഗ നകുലനെ/ അല്ലിയെ ഇല്ലാതെ ആക്കി മഹാദേവനെ സ്വന്തം ആക്കാൻ ഒന്നുമല്ല ശരിക്ക് ആഗ്രഹിക്കുന്നത്

ഗംഗ എന്ന റിയൽ ഗംഗ വളരെ ബുദ്ധി ഉള്ള,ലോജിക് ആയി ചിന്തിക്കുന്ന,
അന്ധ വിശ്വാസങ്ങളെ എതിർക്കുന്ന ഒരാൾ ആണ്

ആ ഗംഗക്ക് നകുലനെ ഒരുപാട് ഇഷ്ടമാണ്
ഗംഗയെ നകുലനും ഒരുപാട് ഇഷ്ടം ആണ്

പക്ഷെ ഗംഗ എന്ന വ്യക്തിയുടെ ഇമോഷണൽ പാർട്ട്‌ അറിയാൻ അയാൾക്ക് പറ്റുന്നില്ല
അവളുടെ ഇമോഷണൽ നീഡ്,ഫിസികൾ നീഡ് ഒക്കെ അയാൾക്ക് പൂർണമായി satisfy ചെയ്യിക്കാൻ പറ്റുന്നില്ല

പക്ഷെ അത് കൊണ്ട് ഗംഗക്ക് വിഷമമുണ്ട് എന്നല്ലാതെ ഗംഗ നകുലനെ ഉപേക്ഷിച്ചോ,നകുലൻ അറിയാതെയോ വേറെ ഒരാളുടെ അടുത്തേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല
മഹാദേവനെ സ്വന്തം ആക്കാനും ആഗ്രഹിക്കുന്നില്ല അതിനു ഡിവോഴ്സ് ചെയ്തു പോയാൽ പോരെ



പകരം നകുലൻ തന്നെ അറിയാനും നകുലൻ തന്നെ അറിഞ്ഞു താൻ ആഗ്രഹിക്കുന്ന സ്നേഹവും കെയറും ഇമോഷണൽ സപ്പോർട്,സെക്സ് ഒക്കെ തരണം എന്നാണ് ഗംഗ ആഗ്രഹിക്കുന്നത്

എന്നാൽ ഒരു കാര്യത്തിനും നോ പറയാത്ത,തടസം നിക്കാത്ത,ഒന്ന് നോക്കി പോലും ദേഷ്യപ്പെടാത്ത,തന്നെ സംശയിക്കാത്ത,തന്റെ യാതൊരു സ്വാതന്ത്രത്തിനും,ഇഷ്ടങ്ങൾക്കും തടസം നിക്കാത്ത അവളുടെ നകുലേട്ടനെ അവൾക്ക് ഭയങ്കര ഇഷ്ടമാണ്
അയാൾ തന്നെ ആണ് അവളുടെ പെർഫെക്ട് പാർട്ണർ ആയി അവൾ കരുതുന്നതും

അവൾ ഈ കാട്ടി കൂട്ടുന്നത് എല്ലാം അവൻ തന്നെ തന്റെ പാസ്റ്റ് നെ തന്റെ ഇമോഷണൽ ഡാമേജ് നെ അറിയുക എന്നാ ലക്ഷ്യത്തിൽ ആണ്
നകുലനെ തന്റെ മാത്രം നകുലൻ ആക്കുക എന്നതാണ് ഇതിന്റെ ഒക്കെ ലക്ഷ്യം

ചില ആൾക്കാർ പറയുന്ന പോലെ ഗംഗയിൽ ഒന്നിനും കൊള്ളാത്ത നകുലനെ അടിച്ചേൽപ്പിക്കുക അല്ല സണ്ണി ചെയ്തത്

ഗംഗ എന്താണ് എന്നും എന്താണ് ഗംഗക്ക് വേണ്ടത് എന്നും നകുലനെ മനസിലാക്കി കൊടുത്തു കൊണ്ട് ഗംഗ ആഗ്രഹിക്കുന്ന നകുലനെ ആണ് ഗംഗക്ക് കൊടുക്കുന്നത്
ശരിക്ക് നകുലൻ ആഗ്രഹിക്കുന്ന പഴയ ഗംഗയെ അല്ല
ഗംഗ ആഗ്രഹിക്കുന്ന പുതിയ നകുലനെ ആണ് സണ്ണി ഗംഗക്ക് നൽകുന്നത് 😌❤️🤗💙
ഗംഗ എന്താണ്, അവളിലെ നാഗവല്ലി എന്താണ് എന്ന് അറിഞ്ഞതിനു ശേഷം അത് വരെ പ്രകടിപ്പിക്കാത്ത സ്നേഹം നകുലൻ ഗംഗയോട് കാണിക്കുന്നുണ്ട്
കെട്ടി പിടിക്കുന്നുണ്ട്, കൂടെ ഇരിക്കുന്നുണ്ട്,
ഉറങ്ങാൻ വേണ്ടി കൈയിൽ കിടത്തുന്നുണ്ട്

ഗംഗക്ക് വേണ്ടി മരിക്കാൻ നകുലൻ തയ്യാർ ആവുകയാണ്
അവിടെ നകുലനു ഗംഗയോട് സ്നേഹമില്ല എന്നൊക്കെ കരുതാൻ പറ്റുമോ ഇല്ല

അതെ പോലെ ഗംഗക്ക് നകുലൻ വേണ്ട എങ്കിൽ അവൾ ഉപേക്ഷിച്ചു പോവുക ഉള്ളു
അവൾക് അതിന് ഉള്ള തന്റെടം ഒക്കെ ഉണ്ട്
പോകാതെ ഇരിക്കുന്നതിന് കാരണം ഗംഗ നകുലനെ അത്രയും ഇഷ്ടപെടുന്നു എന്നതാണ്

ശരിക്ക് നാഗവല്ലി കൊല്ലുന്നത് കാരണവരെ അല്ല
നകുലനെ തന്നെ ആണ്
ആ പഴയ ഗംഗയെ മനസിലാക്കാൻ അറിയാത്ത,സ്നേഹം പ്രകടിപ്പിക്കാത്ത,
അവളുടെ നീഡ്‌സ് ശ്രദ്ധിക്കാതെ പോകുന്ന നകുലനെ ആണ് നാഗവല്ലി കൊല്ലുന്നത് 😌

സണ്ണി തിരിച്ചു കൊടുക്കുന്നത് പഴയ ഗംഗയെ ആണ്
പക്ഷെ മരിച്ചു തിരിച്ചു വരുന്നത് പുതിയ നകുലൻ ആണ്
ഗംഗയുടെ മാത്രം നകുലൻ


നകുലൻ impotent ആയത് കൊണ്ട് അല്ല ശ്രീദേവിയുടെ കൂടെ അടുത്ത് പെരുമാറുമ്പോ ഗംഗ സംശയിക്കാതെ ഇരിക്കുന്നത്,
ഗംഗക്ക് നന്നായി അറിയാം നകുലേട്ടൻ അവളെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്, അവളെ അയാൾ വിട്ടു പോകില്ല വഞ്ചിക്കില്ല എന്ന്
അവൾ അയാളെ അത്രയും വിശ്വസിക്കുന്നു
സ്നേഹിക്കുന്നു

അവൾ നാഗവല്ലി ആയി കാട്ടി കൂട്ടിയത് ഒക്കെ തന്നെ അറിഞ്ഞു സ്നേഹിക്കുന്ന നകുലനെ കിട്ടാൻ വേണ്ടി മാത്രം ആണ്
അല്ലാതെ മഹാദേവനെ കിട്ടാൻ അല്ല
അയാളോട് അവൾക്ക് തോന്നുന്നത് നമ്മടെ ന്യു ജെൻ ഭാഷയിൽ പറഞ്ഞാൽ ക്രഷ് മാത്രം ആണ്, അഭിനിവേഷം എന്ന് പറയാം
ബോധവധി ആയ ഗംഗ ഒരിക്കലും മഹാദേവനെ നോട്ടം ഇട്ടിട്ട് ഇല്ല 😌🤗💜
അകലെ നിന്ന് ഇഷ്ടപ്പെടുക മാത്രേ ചെയ്തിട്ട് ഉള്ളു 😌😍😎💙

ഗംഗ നാഗവല്ലി ആണെന്ന് നകുലൻ അറിയുന്ന നിമിഷം
ഗംഗ നകുലന്റെ കാലിൽ വീണു കരയുന്നുണ്ട്
എന്നെ വെറുക്കല്ലേ നകുലേട്ടാ
എന്നെ ഉപേക്ഷിക്കല്ലേ എന്ന്

അതെ പോലെ അവസാനം ഒരു ഡയലോഗ് ഉണ്ട്,
ഗംഗയുടെ :
എനിക്ക് മറ്റാരെയുംകാൾ കടപ്പാട് ഉള്ളത് എന്റെ നകുലേട്ടനോട്‌ ആണ്
എന്നെ ഇത്ര അധികം സ്നേഹിക്കുന്നതിനു🤗

അതെ ഗംഗക്ക് വേണ്ടത് അവളെ അറിഞ്ഞു സ്നേഹിക്കുന്ന നകുലനെ ആയിരുന്നു
അവൾക്ക് അവളുടെ ഉള്ളം നിറഞ്ഞു സ്നേഹിക്കുന്ന നകുലേട്ടനെ വേണമായിരുന്നു
നകുലേട്ടന്റെ മാത്രം ഗംഗ ആവണം ആയിരുന്നു
നകുലനെ അവൾ അത്രക്ക് സ്നേഹിച്ചിരുന്നു

അവൾ അത് അവനെ അറിയിക്കാൻ സ്വീകരിച്ച ഒരു method മാത്രം ആണ് നാഗവല്ലി എന്നത്
സണ്ണി ചെയ്തു കൊടുത്തതും അത് മാത്രം ആണ് 😌❤️🤗💜
നകുലൻ കംപ്ലീറ്റ് ആയി ഗംഗയുടെ ആയി ഗംഗ ആഗ്രഹിക്കുന്ന ഒരാൾ ആയി മാറി
അതോടു കൂടെ

ഗംഗ completely became #ganga_nakulan
in all ways 🤗💙😍😍💙

#aug22
#neenu











No comments:

Post a Comment