Wednesday, July 10, 2024

ആണുങ്ങൾ ജാതിയെ കുറിച്ചും ,സെക്ഷ്വൽ abuse നേ കുറിച്ചും റാപ് സോങ് ചെയ്താൽ ആഹാ ..
പെണ്ണുങ്ങൾ അവർക്ക് നേരിട്ട തരം സെക്ഷ്വൽ abuse നേ കുറിച്ച് റാപ് സോഗ് ഇട്ടാൽ ..eh ഹെ ..
അതും ഈ പെണ്ണുങ്ങൾ ഷോർട്ട് ആയ വസ്ത്രം ഒക്കെ ധരിച്ചിട്ട് ആണ് ഇടുന്നതിൽ പിന്നെ പറയണ്ട ..  
ട്രോളി മെഴുകും ..
എന്നിട്ട് പറയുന്നത് എന്താ .... 
ഈ പെണ്ണുങ്ങൾ റാപ് ഉണ്ടാക്കി അതിനെ തമാശ ആക്കിയെന്ന് ..
എന്തോ എങ്ങിനെ.. ??
അവർ സീരിയസ് ആയി ഇട്ട റാപ് സോങ് നേ തമാശ വത്കരിച്ചു കൊണ്ട് ..അതിൽ ഊള സെക്സ് jokes അടിച്ച് ,അതിനെയും അതിൻറെ സീരിയസ് നെസ് നേയും കളിയാക്കിയത് നിങ്ങള് ആണ് ..എന്നിട്ട് പാട്ട് ഇട്ടവരെ കുറ്റവും പറയുന്നു ...ബെസ്റ്റ് 🥴🥴🥴

ഒരു കഥാ കാരി അവളുടെ ട്രൊമ കഥയിലൂടെ പറയും ,പാട്ട് കാരി പാട്ടിലൂടെ പറയും ... 

ബോഡിയിലൂടെ പറയുന്നവരുണ്ട് ...
ചിത്രങ്ങളിലൂടെ പറയുന്നവരുണ്ട് ...
സിനിമകളിലൂടെ പറയുന്നവരുണ്ട് ....
its depends on them at all ...
you can't blame them ...

അതെ പോലെ എന്ത് കൊണ്ട് അന്ന് പ്രതികരിക്കാതെ ഇന്ന് പറയുന്നു എന്ന് ചോദിക്കാൻ നിങ്ങൾക്ക് യാതൊരു അവകാശവും ഇല്ല ...
ആൾക്കാർക്ക് സെക്ഷ്വൽ abuse ഉണ്ടാവുന്ന സമയത്ത് പ്രതികരിക്കാൻ പറ്റാത്ത വിധം മരവിപ്പ് ഉണ്ടാവാറുണ്ട് ..
അത് എത്ര വലിയ പ്രായം ഉളളവർ ആയാലും ,ധൈര്യം ഉളളവർ ആയാലും ...
അവർ പ്രതികരിച്ചില്ല എന്നതിന് അർഥം അവർ തെറ്റ്‌കാർ ആണെന്ന് അല്ല ..
അവർ അത് അനുഭവിച്ചോട്ടെ അവർ അത് അർഹിക്കുന്നവർ ആണെന്ന് അല്ല ..
അവർ അത് എൻജോയ് ചെയുന്നു എന്നല്ല ..
ഒരാൾക്ക് ഉണ്ടാവുന്ന പ്രശ്നം ,ഒരാള് എപ്പോ എങ്ങിനെ എവിടെ വച്ച് ആരോട് പറയണം എന്നത് അവരുടെ മാത്രം ചോയ്സ് ആണ്..
അത് വച്ചിട്ട് നിങ്ങൾക്ക് ഒരാളെ blame ചെയ്യാൻ യാതൊരു അവകാശവുമില്ല ... 
#neenu

No comments:

Post a Comment