Wednesday, July 10, 2024

ഞാൻ പണ്ട് കോളേജിൽ പഠിക്കുമ്പ ഇങ്ങിനെ ഒരു തിരക്ക് ഉള്ള ബസിൽ യാത്ര ചെയ്യുകയാണ് ...
അപ്പോ നല്ല ബോർ .. നിക്കുക ആണ് എനിക്ക് ദേഷ്യം വന്നിട്ട് മേല...മടുപ്പ് അറിയാതെ ഇരിക്കാൻ പാട്ട് വച്ചിട്ട് ഉണ്ട്
ചെവിയിൽ ...
അങ്ങനെ സീറ്റ് ഒക്കെ തപ്പി ഞാൻ ഇങ്ങിനെ അങ്ങോട്ടും ഇങ്ങോട്ടും നോക്കുമ്പോ ,ഒരു പൂചക്കണ്ണ് എൻ്റെ കണ്ണിൽ ഉടക്കി ,😌..
ഞാൻ അവിടെ ഒരു നിമിഷം stuck ആയി....(പൂച്ചക്കണ്ണു എൻ്റെ ഒരു വീക്ക്നെസ് ആണ് )
ഞാൻ നോക്കുന്ന കണ്ടപ്പോ അയാള് തിരിച്ചു നോക്കി ഒരു ചിരി ...
ഹെൻ്റമ്മേ,എന്ത് രസമുള്ള കണ്ണും ,എന്ത് രസമുള്ള ചിരിയും 🫣.... കുസൃതി നിറഞ്ഞ കണ്ണും ചിരിയും 🥹❤️
ഞാൻ പെട്ടന്ന് കണ്ണ് എടുത്തു ... 
ദാണ്ടേ ,ചെവിയിൽ പാട്ട് മുഴങ്ങുന്നു ... കണ്ണാളനെ....... ❤️❤️❤️❤️

ഹമ്മേ,ഞാൻ വീണ്ടും പാളി നോക്കി അപ്പോ അയാള് വീണ്ടും നോക്കി ,ദാണ്ടേ വീണ്ടും ചിരി ..
അയാളും ഞാനും ഇങ്ങനെ പത്ത് മിനിറ്റോളം കണ്ണിൽ നോക്കി ചിരിച്ച് ,ഞാൻ പാട്ടിൽ മുഴുകി ഇരുന്ന് ... ആ സമയത്ത് അയാള് അരവിന്ദ് സാമിയും ഞാൻ മനീഷ കൊയരാളയും ആരുന്നു്..
പത്ത് മിനിറ്റ് ആയപ്പോ എനിക്ക് ഇറങ്ങാൻ ഉള്ള സ്റ്റോപ്പ് വന്ന് ഒന്നൂടെ നോക്കി ചിരിച്ചു കാണിച്ച് ഞാൻ ഇങ്ങു പോന്നു ...
ശ്രദ്ധയിൽ പെടുത്തേണ്ട കാര്യം .. അയാള് എൻ്റെ കണ്ണിൽ അല്ലാതെ എവിടെയും നോക്കിയില്ല ,ഞാനും നോക്കിയില്ല ...
വെറും പത്ത് മിനിറ്റ് മാത്രം നീണ്ടു നിന്ന പ്രണയം ... പൊതുവെ ആൾക്കാർ എത്ര സുന്ദരന്മാർ ആണെങ്കിലും അവരേത്ര നോക്കിയാലും എനിക്ക് അങ്ങനെ ആരോടും ഒറ്റ കാഴ്ചയിൽ പ്രേമം ഒന്നും തോന്നില്ല .. പരിചയപ്പെട്ട് അടുപ്പം ഉണ്ടാവണം..imotional കണക്ഷൻ ...ലവ് അറ്റ് first site ല് വിശ്വസിക്കാത്ത ഒരാള് ആണ് ഞാൻ ..
ആദ്യമായും അവസാനം ആയും ഒരാളെ കണ്ട് ,നോക്കി നിന്ന് പത്ത് മിനിറ്റ് കൊണ്ട് പ്രണയം തോന്നി ..പത്ത് മിനിറ്റ് കൊണ്ട് എൻഡ് ആയ ,the shortest പ്രണയം in my whole life ❤️😌🫣

#neenu

No comments:

Post a Comment