കാരണം എൻ്റെ സ്നേഹം തന്നെ വിഷാദം കലർന്നതാണ്...
എൻ്റെ കണ്ണുകളിൽ സൂക്ഷിച്ചു നോക്കിയാൽ നിനക്കവയിൽ ഒരു കടലോളം വിഷാദം നിറഞ്ഞു നിൽക്കുന്നത് കാണാം ...
എൻ്റെ ചിരികളിൽ പോലും നിറയെ കണ്ണ് നീര് നിറഞ്ഞു നിൽക്കുന്നത് കാണാം ...
എൻ്റെ കരച്ചിലിൽ ചിരികളും മുഴങ്ങുന്നത് കാണാം ...
എൻ്റെ സ്നേഹവും കണ്ണീരും, ദേഷ്യവുമൊക്കെ അടിമുടി വിഷാദമാണ്....
എന്നെ അലങ്കരിച്ചിരിക്കുന്ന ലിപ്സ്ടിക്കിനും, eye lineറിനും പോലും മറക്കാൻ ആവാത്ത അത്ര ഭീകരമാം വിധം വിഷാദം നിറഞ്ഞ ഒരുവളാണ് ഞാൻ ....
നിനക്ക് എന്നെ പ്രണയിക്കണമെങ്കിൽ , എൻ്റെ വിഷാദത്തിൻ്റെ നൂലിഴ വീതിയുള്ള ദുർഘട പാതയിലൂടെ സഞ്ചരിക്കേണ്ടി വരും ...
ചിലപ്പോ...നീയവിടെ കുടുങ്ങി പോയേക്കാം ....
ഭയമുണ്ടോ നിനക്ക്..?
ഭയപ്പെടേണ്ടാ ,കേട്ടിട്ടില്ലേ പ്രേമം ,ഭീരുക്കൾക്ക് ഉള്ളതല്ല .... 🌸
#വിഷാദത്തിൻ്റെ നിറമെന്താണെന്ന് നിനക്ക് അറിയുമോ ...
അത് ചാര നിറമാണ് ...🩶
ചാരമെന്താണ് എന്ന് അറിയുവോ മരണത്തിൻ്റെ പുകഞ്ഞ മണമുള്ള ചാര നിറമുള്ള പ്രണയം ...🩶
No comments:
Post a Comment