വൈക്കം മുഹമ്മദ് ബഷീർ ന്റെ സമ്പൂർണ കൃതികളും വായിച്ചു തീർന്നപ്പോ ..
എനിക്ക് അപ്പൊ തന്നെ ബഷീർ നെ കാണണം..
ഞാൻ സ്‌കൂൾ ബാഗിൽ ഒന്ന് രണ്ട് ഉടുപ്പ് ഒക്കെ എടുത്തു വച്ചു നേരെ ബേപ്പൂർ പോകാൻ റെഡി ആയി...
അത് എല്ലാം കഴിഞ്ഞു ആലോയ്ച്ചപ്പോ തന്നെ പോകാൻ അറിത്തില്ല..
എന്നാ പിന്നെ പപ്പ നോട് ചോയ്ച്ചപ്പോ ആണ്, അറിയുന്നത് അങ്ങേർ പണ്ടേ മരിച്ചു പോയെന്ന്...
ശോ വളരെ കാര്യമായിട്ട് ഒരാളെ ആശിച്ചു മോഹിച്ചു കാണാൻ ആഗ്രഹിച്ചപ്പോ ദേ അങ്ങേർ മരിച്ചു പോയെന്ന്....
ഒരു നാലാം ക്ലാസ് കാരിയുടെ ആത്മാർതമായ ദുഃഖമെന്തെന്നു നിങ്ങൾക്കറിയൂല സൂർത്തുകളെ...
അങ്ങനെ കെട്ടി പൂട്ടിയ ബാഗ് ഒക്കെ മാറ്റി വച്ചു കരഞ്ഞു നിലവിളിച്ചു ,അന്ന് ഫുൾ ഉറങ്ങി അങ്ങോട്ട് പ്രതിഷേധിച്ചു, ല്ല പിന്നെ..
#ലൈഫിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഒരു എഴുത്തുകാരൻ തന്നെ ആയിരുന്നു അദ്ദേഹം..
കാണാൻ സാധിക്കാതെ പോയതിൽ ഇന്നും ഉണ്ട് ഒരു വിഷമം..
#ബഷീർദിനങ്ങൾ 🌸
No comments:
Post a Comment