Wednesday, July 10, 2024

ആണുങ്ങൾ ജാതിയെ കുറിച്ചും ,സെക്ഷ്വൽ abuse നേ കുറിച്ചും റാപ് സോങ് ചെയ്താൽ ആഹാ ..
പെണ്ണുങ്ങൾ അവർക്ക് നേരിട്ട തരം സെക്ഷ്വൽ abuse നേ കുറിച്ച് റാപ് സോഗ് ഇട്ടാൽ ..eh ഹെ ..
അതും ഈ പെണ്ണുങ്ങൾ ഷോർട്ട് ആയ വസ്ത്രം ഒക്കെ ധരിച്ചിട്ട് ആണ് ഇടുന്നതിൽ പിന്നെ പറയണ്ട ..  
ട്രോളി മെഴുകും ..
എന്നിട്ട് പറയുന്നത് എന്താ .... 
ഈ പെണ്ണുങ്ങൾ റാപ് ഉണ്ടാക്കി അതിനെ തമാശ ആക്കിയെന്ന് ..
എന്തോ എങ്ങിനെ.. ??
അവർ സീരിയസ് ആയി ഇട്ട റാപ് സോങ് നേ തമാശ വത്കരിച്ചു കൊണ്ട് ..അതിൽ ഊള സെക്സ് jokes അടിച്ച് ,അതിനെയും അതിൻറെ സീരിയസ് നെസ് നേയും കളിയാക്കിയത് നിങ്ങള് ആണ് ..എന്നിട്ട് പാട്ട് ഇട്ടവരെ കുറ്റവും പറയുന്നു ...ബെസ്റ്റ് 🥴🥴🥴

ഒരു കഥാ കാരി അവളുടെ ട്രൊമ കഥയിലൂടെ പറയും ,പാട്ട് കാരി പാട്ടിലൂടെ പറയും ... 

ബോഡിയിലൂടെ പറയുന്നവരുണ്ട് ...
ചിത്രങ്ങളിലൂടെ പറയുന്നവരുണ്ട് ...
സിനിമകളിലൂടെ പറയുന്നവരുണ്ട് ....
its depends on them at all ...
you can't blame them ...

അതെ പോലെ എന്ത് കൊണ്ട് അന്ന് പ്രതികരിക്കാതെ ഇന്ന് പറയുന്നു എന്ന് ചോദിക്കാൻ നിങ്ങൾക്ക് യാതൊരു അവകാശവും ഇല്ല ...
ആൾക്കാർക്ക് സെക്ഷ്വൽ abuse ഉണ്ടാവുന്ന സമയത്ത് പ്രതികരിക്കാൻ പറ്റാത്ത വിധം മരവിപ്പ് ഉണ്ടാവാറുണ്ട് ..
അത് എത്ര വലിയ പ്രായം ഉളളവർ ആയാലും ,ധൈര്യം ഉളളവർ ആയാലും ...
അവർ പ്രതികരിച്ചില്ല എന്നതിന് അർഥം അവർ തെറ്റ്‌കാർ ആണെന്ന് അല്ല ..
അവർ അത് അനുഭവിച്ചോട്ടെ അവർ അത് അർഹിക്കുന്നവർ ആണെന്ന് അല്ല ..
അവർ അത് എൻജോയ് ചെയുന്നു എന്നല്ല ..
ഒരാൾക്ക് ഉണ്ടാവുന്ന പ്രശ്നം ,ഒരാള് എപ്പോ എങ്ങിനെ എവിടെ വച്ച് ആരോട് പറയണം എന്നത് അവരുടെ മാത്രം ചോയ്സ് ആണ്..
അത് വച്ചിട്ട് നിങ്ങൾക്ക് ഒരാളെ blame ചെയ്യാൻ യാതൊരു അവകാശവുമില്ല ... 
#neenu
#എൻ്റെ കുത്തി വര #ബഷീർ 

വൈക്കം മുഹമ്മദ് ബഷീർ ന്റെ സമ്പൂർണ കൃതികളും വായിച്ചു തീർന്നപ്പോ .. 
എനിക്ക് അപ്പൊ തന്നെ ബഷീർ നെ കാണണം..
ഞാൻ സ്‌കൂൾ ബാഗിൽ ഒന്ന് രണ്ട് ഉടുപ്പ് ഒക്കെ എടുത്തു വച്ചു നേരെ ബേപ്പൂർ പോകാൻ റെഡി ആയി... 
അത് എല്ലാം കഴിഞ്ഞു ആലോയ്ച്ചപ്പോ തന്നെ പോകാൻ അറിത്തില്ല.. 
എന്നാ പിന്നെ പപ്പ നോട് ചോയ്ച്ചപ്പോ ആണ്, അറിയുന്നത് അങ്ങേർ പണ്ടേ മരിച്ചു പോയെന്ന്...
ശോ വളരെ കാര്യമായിട്ട് ഒരാളെ ആശിച്ചു മോഹിച്ചു കാണാൻ ആഗ്രഹിച്ചപ്പോ ദേ അങ്ങേർ മരിച്ചു പോയെന്ന്....
ഒരു നാലാം ക്ലാസ് കാരിയുടെ ആത്മാർതമായ ദുഃഖമെന്തെന്നു നിങ്ങൾക്കറിയൂല സൂർത്തുകളെ...

അങ്ങനെ കെട്ടി പൂട്ടിയ ബാഗ് ഒക്കെ മാറ്റി വച്ചു കരഞ്ഞു നിലവിളിച്ചു ,അന്ന് ഫുൾ ഉറങ്ങി അങ്ങോട്ട് പ്രതിഷേധിച്ചു, ല്ല പിന്നെ..  
#ലൈഫിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഒരു എഴുത്തുകാരൻ തന്നെ ആയിരുന്നു അദ്ദേഹം..
കാണാൻ സാധിക്കാതെ പോയതിൽ ഇന്നും ഉണ്ട് ഒരു വിഷമം.. 

#ബഷീർദിനങ്ങൾ 🌸

#neenu
ഞാൻ പണ്ട് കോളേജിൽ പഠിക്കുമ്പ ഇങ്ങിനെ ഒരു തിരക്ക് ഉള്ള ബസിൽ യാത്ര ചെയ്യുകയാണ് ...
അപ്പോ നല്ല ബോർ .. നിക്കുക ആണ് എനിക്ക് ദേഷ്യം വന്നിട്ട് മേല...മടുപ്പ് അറിയാതെ ഇരിക്കാൻ പാട്ട് വച്ചിട്ട് ഉണ്ട്
ചെവിയിൽ ...
അങ്ങനെ സീറ്റ് ഒക്കെ തപ്പി ഞാൻ ഇങ്ങിനെ അങ്ങോട്ടും ഇങ്ങോട്ടും നോക്കുമ്പോ ,ഒരു പൂചക്കണ്ണ് എൻ്റെ കണ്ണിൽ ഉടക്കി ,😌..
ഞാൻ അവിടെ ഒരു നിമിഷം stuck ആയി....(പൂച്ചക്കണ്ണു എൻ്റെ ഒരു വീക്ക്നെസ് ആണ് )
ഞാൻ നോക്കുന്ന കണ്ടപ്പോ അയാള് തിരിച്ചു നോക്കി ഒരു ചിരി ...
ഹെൻ്റമ്മേ,എന്ത് രസമുള്ള കണ്ണും ,എന്ത് രസമുള്ള ചിരിയും 🫣.... കുസൃതി നിറഞ്ഞ കണ്ണും ചിരിയും 🥹❤️
ഞാൻ പെട്ടന്ന് കണ്ണ് എടുത്തു ... 
ദാണ്ടേ ,ചെവിയിൽ പാട്ട് മുഴങ്ങുന്നു ... കണ്ണാളനെ....... ❤️❤️❤️❤️

ഹമ്മേ,ഞാൻ വീണ്ടും പാളി നോക്കി അപ്പോ അയാള് വീണ്ടും നോക്കി ,ദാണ്ടേ വീണ്ടും ചിരി ..
അയാളും ഞാനും ഇങ്ങനെ പത്ത് മിനിറ്റോളം കണ്ണിൽ നോക്കി ചിരിച്ച് ,ഞാൻ പാട്ടിൽ മുഴുകി ഇരുന്ന് ... ആ സമയത്ത് അയാള് അരവിന്ദ് സാമിയും ഞാൻ മനീഷ കൊയരാളയും ആരുന്നു്..
പത്ത് മിനിറ്റ് ആയപ്പോ എനിക്ക് ഇറങ്ങാൻ ഉള്ള സ്റ്റോപ്പ് വന്ന് ഒന്നൂടെ നോക്കി ചിരിച്ചു കാണിച്ച് ഞാൻ ഇങ്ങു പോന്നു ...
ശ്രദ്ധയിൽ പെടുത്തേണ്ട കാര്യം .. അയാള് എൻ്റെ കണ്ണിൽ അല്ലാതെ എവിടെയും നോക്കിയില്ല ,ഞാനും നോക്കിയില്ല ...
വെറും പത്ത് മിനിറ്റ് മാത്രം നീണ്ടു നിന്ന പ്രണയം ... പൊതുവെ ആൾക്കാർ എത്ര സുന്ദരന്മാർ ആണെങ്കിലും അവരേത്ര നോക്കിയാലും എനിക്ക് അങ്ങനെ ആരോടും ഒറ്റ കാഴ്ചയിൽ പ്രേമം ഒന്നും തോന്നില്ല .. പരിചയപ്പെട്ട് അടുപ്പം ഉണ്ടാവണം..imotional കണക്ഷൻ ...ലവ് അറ്റ് first site ല് വിശ്വസിക്കാത്ത ഒരാള് ആണ് ഞാൻ ..
ആദ്യമായും അവസാനം ആയും ഒരാളെ കണ്ട് ,നോക്കി നിന്ന് പത്ത് മിനിറ്റ് കൊണ്ട് പ്രണയം തോന്നി ..പത്ത് മിനിറ്റ് കൊണ്ട് എൻഡ് ആയ ,the shortest പ്രണയം in my whole life ❤️😌🫣

#neenu

കൂസൽ ഇല്ലാത്ത പെണ്ണുങ്ങൾ

#കൂസൽ ഇല്ലാത്ത സ്ത്രീകൾ 🌸

പ്രേമത്താൽ മുറിഞ്ഞു വിവശരായ രണ്ട് സ്ത്രീകൾ കണ്ട് മുട്ടിയപ്പോൾ ..
അവർ ആദ്യം പരസ്പരം കലഹിച്ചു ..
കലഹിത്തിൻ്റെയൊടുവിൽ ,ഒരുവളെ കാണാതെ കരയുന്ന മറ്റൊരുവളെ അവള് കണ്ടെത്തുന്നു .... 
അവളുടെ കരച്ചിലിനെ,കാരണം പോലും ചോയിക്കാതെ ചേർത്ത് നിർത്തി കൊണ്ടവൾ നെറുകയിൽ ചുംബിച്ചു... 
അവര് ഒരുപാട് അന്നാദ്യമായി ചിരിച്ചു കൊണ്ട് സംസാരിച്ചു ,അവരുടെ വേദനകളെ കുറിച്ച്,അവരുടെ സ്വപ്നങ്ങളെ കുറിച്ച് ,അവരുടെ നിരസിക്കപ്പെട്ട പ്രേമ മോഹങ്ങളെ കുറിച്ച്,അവരുടെ തീവ്രമായ കാമനകളെ കുറിച്ച് ..ആണുങ്ങളാൽ മനസ്സിലാകാത്ത എന്തോ ഒന്ന് അവർക്ക് പരസ്പരം മനസ്സിലായിരുന്നു ...
അവരന്വേഷിച്ച സ്നേഹത്തെ കുറിച്ച് അവർക്ക് തമ്മിൽ തമ്മിൽ കണ്ടെത്താൻ ആവുമെന്ന് തോന്നി ...
അവരുടെ തീരാത്ത നീണ്ട വർത്തമാനങ്ങളെ ആൾക്കാർ പെണ്ണുങ്ങളുടെ പരദൂഷണം എന്ന് കളിയാക്കി പറഞ്ഞപ്പോൾ അവർ ലോകത്തെ നോക്കി പുച്ഛിച്ചു ... അവരുടെ പ്രേമനകളെ ലോകമുൾക്കൊണ്ടില്ല .... 
പക്ഷേ അവർ ലോകത്തെ കൂസാത്തവർ ആയിരുന്നു .... 
കുലകളുടെ ഭാഷയിൽ പറഞ്ഞാല് ഇളകി ചിരിച്ചു മറിഞ്ഞ് നടക്കുന്ന രണ്ട് സ്ത്രീകൾ ...
അവർ ഒഴിഞ്ഞ വഴിയോരങ്ങളിൽ ചുംബിച്ചു..കിടക്കകളിൽ പരസ്പരം മുലകളെ തഴുകിയുറക്കി ... അവരുടെ വിരലുകൾ ,പുഷപങ്ങളെ മാത്രമല്ല ഹൃദയത്തെയും സ്പർശിച്ചു ... അവർ നിറഞ്ഞ തിരക്കുകളിൽ ചെവികളിലൂടെ കിന്നാരം പറയുന്ന മാതിരി ചുംബിച്ചു , സ്ത്രീകളായതിനാൽ അവർ രഹസ്യങ്ങൾ കൈമാറുകയാണെന്ന് ,മാലോകർ കരുതി ... 
അതെ അവരിങ്ങനെ ലോകം മുഴുവൻ നിറഞ്ഞൊഴുകി നടന്നു.... 
അവരുടെ പ്രണയം അതീവ രഹസ്യവും അതെ സമയം അതീവ പരസ്യവുമായിരുന്നു ..
പക്ഷേ നിങ്ങളവരെയറിഞ്ഞില്ല ... നിങ്ങളറിയുന്നതിനെ കുറിച്ച് അവർ ഒട്ടും കൂസിയിരുന്നുമില്ല ... എസ് അവർ കൂസൽ ഇല്ലാത്ത സ്ത്രീകൾ ആയിരുന്നു ....
പ്രേമത്താൽ മുറിഞ്ഞവരും, പ്രേമത്താല് നിറഞ്ഞവരും ...

#neenu

വിഷാദമുള്ള പ്രണയം

നിനക്ക് എന്നെ വിഷാദമില്ലാതെ സ്നേഹിക്കാൻ ആവില്ല ...
കാരണം എൻ്റെ സ്നേഹം തന്നെ വിഷാദം കലർന്നതാണ്...

എൻ്റെ കണ്ണുകളിൽ സൂക്ഷിച്ചു നോക്കിയാൽ നിനക്കവയിൽ ഒരു കടലോളം വിഷാദം നിറഞ്ഞു നിൽക്കുന്നത് കാണാം ... 

എൻ്റെ ചിരികളിൽ പോലും നിറയെ കണ്ണ് നീര് നിറഞ്ഞു നിൽക്കുന്നത് കാണാം ...
എൻ്റെ കരച്ചിലിൽ ചിരികളും മുഴങ്ങുന്നത് കാണാം ...
 
എൻ്റെ സ്നേഹവും കണ്ണീരും, ദേഷ്യവുമൊക്കെ അടിമുടി വിഷാദമാണ്....

എന്നെ അലങ്കരിച്ചിരിക്കുന്ന ലിപ്സ്ടിക്കിനും, eye lineറിനും പോലും മറക്കാൻ ആവാത്ത അത്ര ഭീകരമാം വിധം വിഷാദം നിറഞ്ഞ ഒരുവളാണ് ഞാൻ .... 

നിനക്ക് എന്നെ പ്രണയിക്കണമെങ്കിൽ , എൻ്റെ വിഷാദത്തിൻ്റെ നൂലിഴ വീതിയുള്ള ദുർഘട പാതയിലൂടെ സഞ്ചരിക്കേണ്ടി വരും ... 

ചിലപ്പോ...നീയവിടെ കുടുങ്ങി പോയേക്കാം ....
ഭയമുണ്ടോ നിനക്ക്..?

ഭയപ്പെടേണ്ടാ ,കേട്ടിട്ടില്ലേ പ്രേമം ,ഭീരുക്കൾക്ക് ഉള്ളതല്ല .... 🌸
#വിഷാദത്തിൻ്റെ നിറമെന്താണെന്ന് നിനക്ക് അറിയുമോ ...
അത് ചാര നിറമാണ് ...🩶
ചാരമെന്താണ് എന്ന് അറിയുവോ മരണത്തിൻ്റെ പുകഞ്ഞ മണമുള്ള ചാര നിറമുള്ള പ്രണയം ...🩶

#neenu

പങ്കാളി

പലപ്പോഴും ചില /പല പുരുഷന്മാർക്കും മനസ്സിലാകാത്ത കാര്യങ്ങള് ഉണ്ട് ..അതിൽ ഒന്ന് ,തൻ്റെ പാർട്ണർ ആഗ്രഹിക്കുന്ന ഏറ്റവും പ്രധാന കാര്യം ടൈം ആണ് .... 
എത്ര മാത്രം നിങ്ങള് അവർക്ക് വേണ്ടി സമയം ഡെയിലി ബേസിൽ ഇൻവെസ്റ്റ് ചെയ്യുന്നു എന്നത് അവർക്ക് വളരെ ഇമ്പോർട്ടൻ്റ് ആയ കാര്യം ആണ് ...
നിങ്ങളുടെ തിരക്ക് ഒക്കെ അവർക്ക് മനസ്സിലാവും ..
എങ്കിൽ പോലും ...
അതെ പോലെ ഈ സമയം എങ്ങിനെ ഇൻവെസ്റ്റ് ചെയ്യുന്നു എന്നത് വളരെ പ്രധാനമാണ് ...
നിങ്ങള് അവരെ നന്നാക്കാൻ,ഉപദേശിക്കാൻ,വഴക്ക് ഇടാൻ,നിങ്ങളുടെ ജോലി കാര്യം മാത്രം പറയാൻ ആണ് ഇൻവെസ്റ്റ് ചെയ്യുന്നതെങ്കിൽ വല്യ കാര്യം ഒന്നുമില്ല ..
എസ് തീർച്ചയായും നിങ്ങളുടെ പ്രശ്നങ്ങൾ അവർ കേൾക്കും ,അറിയും,മനസ്സിലാക്കും ,കൂടെ നിക്കും ..
പക്ഷേ ,atlast,നിങ്ങള് അവർക്ക് വേണ്ടി സ്നേഹത്തോടെ അവരെ കുറിച്ച് കേൾക്കാൻ ,അവരെ കുറിച്ച് സംസാരിക്കാൻ,അവരോട് നിങ്ങൾക്ക് ഉള്ള സ്നേഹത്തെ കുറിച്ച്,നിങ്ങൾക്ക് ഉള്ള ഫീലിംഗ്സ് നേ കുറിച്ച് സംസാരിക്കാൻ,അത് പ്രകടമാക്കാൻ ശ്രമിക്കുന്നു എന്നത് കൂടെ important ആണ്.... 
നിങ്ങളുടെ സ്നേഹം,സ്നേഹത്തിൻ്റെ ആഴം നിങ്ങളിലൂടെ തന്നെ അറിയാൻ അവർ ആഗ്രഹിക്കുന്നു ..
അത് കൊണ്ട് ആണ് ഈ ഡ്രസ് നല്ലത് ആണോ,ഈ വീഡിയോ നല്ലത് ആണോ ,എന്നൊക്കെ അവർ ചോദിക്കുന്നത് ...
അത് കൊണ്ട് ആണ് എന്നെ നിങ്ങൾക്ക് ശരിക്കും ഇഷ്ടമാണോ എന്ന് ഇടക്കിടെ ചോദിക്കുന്നത് .... 
നിങ്ങൾക്ക് ഇഷ്ട്‌മാണെന്നു അവർക്ക് അറിയാത്ത കൊണ്ട് അല്ല ..അവർക്ക് അത് നിങ്ങളിൽ നിന്ന് കേൾക്കാൻ വേണ്ടി ആണ്..
നിങ്ങളുടെ കണ്ണുകളിലൂടെ ചിരിയിലൂടെ അത് വായിക്കാൻ ആണ് ...
നി കഴിച്ചോ ,ഉറങ്ങിയോ ,ആരോഗ്യം ഇപ്പൊ എങ്ങിനെ ഉണ്ട് എന്നൊക്കെ ചോദിക്കുന്നത്,പിരീഡ് വേദനകളിൽ അവളുടെ കൂടെ ഇരിക്കുന്നത് അതൊക്കെ അവളെ എത്ര മാത്രം നിങ്ങളെ പ്രിയമുള്ളവൻ ആക്കുമെന്ന് നിങ്ങൾക്ക് ഊഹിക്കാൻ പോലും പറ്റില്ല....
നിങ്ങള് വയ്യാത്തപ്പോ കൊടുക്കുന്ന കട്ടൻ കാപ്പിക്ക് ,വാങ്ങി കൊടുക്കുന്ന, സാരിയെക്കാൾ വില ഉണ്ടാവും അവരുടെ മനസിൽ ...
ഉറപ്പായും സാമ്പത്തിക ഭദ്രത എല്ലാവരും ആഗ്രഹിക്കും അത് തെറ്റ് ഒന്നുമല്ല ..
അത് വേണ്ട എന്നൊന്നും അല്ല ...
പക്ഷേ അതേ പോലെ തന്നെ important ആണ് ഇമോഷണൽ available ആവുക എന്നത് ..അത് ഒരു കടമയോ അതൊരു ഭാരമോ,അത് ഒരു ഔദ്ധാര്യമോ ആവരുത് ഒരിക്കലും ...
അത്രയേറെ ഇഷ്ടത്തോടെ ആവണം അവൾക്കത് ഒക്കെ നൽകേണ്ടത് ..സ്ത്രീകൾക്ക് പരിഹാരം അല്ല പുരുഷനിൽ നിന്ന് വേണ്ടത് ..പലപ്പോഴും പരിഗണന ആണ് ...
നിങ്ങളെക്കാൾ നന്നായി മാനേജ് ചെയ്യാനും സെലക്ട് ചെയ്യാനും അറിയാവുന്ന അവർ നിങ്ങളോട് പലതും സെലക്ട് ചെയ്യാൻ പറയുന്നത് അവർക്ക് പറ്റാത്ത കൊണ്ട് അല്ല ...നിങ്ങളും അവരുടെ കൂടെ പങ്കാളി ആവാൻ ആഗ്രഹിക്കുന്നുണ്ട് എന്നത് കൊണ്ട് ആണ് ...
നിങ്ങളുടെ ഇഷ്ടങ്ങളും അവള് പരിഗണിക്കുന്നത് കൊണ്ട് ആണ് ... 🌸

#neenu