Sunday, May 10, 2020

വാത്സല്യം

പ്രണയിക്കാനും കാമിക്കാനും ഒക്കെ ആർക്കും പറ്റും
പക്ഷെ വാത്സല്യം തരാൻ എല്ലാർക്കും പറ്റില്ല...
അതിന് ഉള്ളറിഞ്ഞു സ്നേഹിക്കണം
#അന്നമ്മു 🌺

മതങ്ങളിലെ ദൈവം എന്നാൽ തെലുങ്ക് സിനിമയിലെ നായകനെ

മതങ്ങളിലെ ദൈവം എന്നാൽ 
തെലുങ്ക് സിനിമയിലെ നായകനെ പോലെ അതിമാനുഷികൻ ആണ്...
പക്ഷെ ആവിശ്യം വരുമ്പോ ബോധം കെട്ടു വീഴും ..
പിന്നെ അലറി വിളിച്ചുണർത്താൻ കാമുകി ഇല്ലാത്ത ശിങ്കിൽ ആയ കൊണ്ട് ആവും
പിന്നീട്  എണീക്കാത്തത്...
ഇനി കല്യാണം കഴിച്ച ദൈവങ്ങൾ അവരുടെ കുടുംബ പ്രശ്നങ്ങളിൽ ബിസി ആണെന്ന് പറയാൻ പറഞ്ഞു

#neenu

Saturday, May 9, 2020

മാതാപിതാക്കളും മക്കളും

ഇംഗ്ലീഷ് സിനിമകളിൽ ഒക്കെ 
"മമ്മ  ദിസ് ഐ മൈ ബോയ് ഫ്രണ്ട് "എന്നു പറഞ്ഞാൽ അവർ അത് കേട്ട് വളരെ causal  ആയി സ്വീകരിക്കുന്നത് കാണാം...

അതേ പോലെ  നമ്മടെ നാട്ടിൽ ആണെങ്കിലോ
"അമ്മേ ഇത് ന്റെ ബോയ് ഫ്രണ്ട് ആണ് "
എന്നും പറഞ്ഞു ഒന്ന് പരിചയപ്പെടുത്താൻ പറ്റോ...

അയ്യോ ഈ മുടിഞ്ഞവൾ വീട് മുടിച്ചു എന്നൊക്കെ പറഞ്ഞു ആകെ ബഹളം തല്ല് ഒക്കെ ആവും...

അല്ല ഈ പറഞ്ഞ ആൾക്കാർ ഒന്നും ജീവിതത്തിൽ ഒരിക്കലും പ്രേമിക്കാത്തവർ ആണോ....

പിള്ളേർ ആയാൽ പ്രേമിക്കും അതൊന്നും അത്ര വലിയ തെറ്റ് അല്ല....
മക്കളും മാതാപിതാക്കളും തമ്മിൽ നല്ല ഒരു അടുപ്പം ഉണ്ടങ്കിൽ അവർക്ക് എന്തും പറയാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ടങ്കിൽ... 
അവർക്ക് ഒരു ഫ്രണ്ട് ഉണ്ടായാലോ പ്രണയം ഉണ്ടായാലോ ആദ്യം നിങ്ങളുടെ അടുത്തു വന്നു അവർ പറഞ്ഞിരിക്കും.. 
എന്നാൽ ആരേലും പ്രൊപോസ് ചെയ്തു എന്നറിഞ്ഞാൽ പോലും ബഹളം വക്കുന്നവർ ആണെങ്കിൽ ... അവർ പറയോ... ഇല്ല...

അവർക്ക് അങ്ങനെ ഒരു ബന്ധം ഉണ്ടായാൽ നിങ്ങൾ അത് അറിയേണ്ടത് ല്ലേ...
കുട്ടികൾ ആണ് നല്ല ബന്ധങ്ങളും ചീത്ത ബന്ധങ്ങളും ഉണ്ടാവാം... 
അവരുടെ കൂട്ട് കെട്ട് നല്ലത് അല്ല എങ്കിൽ അത് പറഞ്ഞു കൊടുത്തവരെ നമ്മുക്ക് തിരുത്താൻ പറ്റണം , 

അങ്ങനെ സാധിക്കണം എങ്കിൽ അവരുമായി  അത്യാവശ്യം നല്ല ഫ്രൻഡ്ലി ആയ ഒരു ബന്ധം മാതാപിതാക്കൾക്ക് ഉണ്ടായിരിക്കണം...
അങ്ങനെ ആണെങ്കിൽ നിങ്ങൾ പറയുന്നത് അവർ കേൾക്കും...

വിദേശ രാജ്യങ്ങളിൽ കുട്ടികളുടെ മുറിയിൽ പ്രവേശിക്കാൻ പോലും മാതാപിതാക്കൾ മുട്ടി വിളിക്കും...
അവർ കുട്ടികളുടെ വ്യക്തിത്വം അംഗീകരിക്കുന്നുണ്ട്.. 

ഇനി ഇവിടെ ആണെങ്കിലോ....
ഡോർ അടച്ചിട്ടാൽ അവിടെ എന്തോ രഹസ്യം ചെയ്യുന്നു എന്ന മട്ട് ആണ്...

നിങ്ങൾ പറയുന്നത് മക്കൾ അംഗീകരിക്കും അവർ പറയുന്നത് നിങ്ങളും അംഗീകരിച്ചാൽ,

പക്ഷെ അതിന് മക്കൾ വന്നു കുഞ്ഞിലെ മുതൽ വിശേഷങ്ങൾ പറയുമ്പോ ചെവി കൊടുക്കണം...
അവരെ ഉപദേശിക്കാനും വഴക്ക് പറയാനും പോകുന്ന മുന്നേ ഒരു കൂട്ടുകാർ കേൾക്കുന്ന പോലെ അവരെ കേൾക്കണം.. 
മനസിലാക്കണം..
.
അവർ പല സംശയങ്ങളും ചൊയ്ച്ചേക്കാം ..
അതിന് അവരെ വഴക്ക് പറയരുത് അതിന് അവരുടെ പ്രായം അനുസരിച്ചു ഉള്ള ഉത്തരം കൊടുക്കാൻ നാം ബാധ്യസ്ഥർ ആണ്...
കാരണം മാതാപിതാക്കൾ ആണ് ആദ്യ അധ്യാപകർ...

ഉദാഹരണം കുഞ്ഞാവ ഉണ്ടാകുന്നത് എങ്ങിനെ എന്നൊരു അഞ്ചു വയസുകാരൻ ചോദിച്ചാൽ.. 
അമ്മയുടെ വയറ്റിൽ നിന്നും ഉണ്ടായത് ആണെന്ന് പറയാം.. 
15 വയസ് കാരൻ ആണെങ്കിൽ കുറച്ചു കൂടി  ശാസ്ത്രീയമായി പറഞ്ഞു കൊടുക്കാം... 
'അമ്മ അനുഭവിച്ച വേദന എന്താണെന്ന് അവനും അറിയട്ടെ...

എന്നാൽ അഞ്ചു വയസ് കാരനോട് നിന്നെ ഞാൻ  പത്തു മാസം ചുമന്ന് നൊന്തു പ്രസവിച്ചു എന്നു പറഞ്ഞാൽ ,അത് എന്ത് 
ആണെന്ന് ആ കുഞ്ഞിന് മനസിലാവോ...
അത് എന്ത് കുന്തം ആണെന്ന് ആ കുഞ്ഞു ഓർക്കുക ഉള്ളു.

അപ്പൊ പറഞ്ഞു വന്നത് മാതാപിതാക്കൾ മക്കൾക്ക് നല്ലൊരു സുഹൃത്തു കൂടി ആവാൻ ശ്രമിക്കണം അവരുടെ ജെനറേഷൻ വേറെ ആണ് അവരിലൂടെ കൂടി നാം സഞ്ചരിക്കണം അല്ലാതെ നമ്മുടെ പാതയിൽ സഞ്ചരിക്കാൻ അവരെ നിബന്ധിക്കരുത് അവർ മറ്റൊരു വ്യക്തി ആണ്...

അവരുടെ ഇഷ്ടങ്ങൾ അത് പങ്കാളി യെ തിരഞ്ഞു എടുക്കുന്ന കാര്യം ആയാലും പ്രൊഫെഷൻ തിരഞ്ഞെടുക്കുന്ന കാര്യം ആയാലും.. മത വിശ്വാസം ആയാലും..എല്ലാത്തിലും അവർക്ക് അവരുടെ സ്വാതന്ത്ര്യം കൊടുക്കുക  ..
നിങ്ങളുടെ അഭിപ്രായങ്ങൾ ആവാം പക്ഷെ ഡിസിഷൻ അവരുടേത് ആയിരിക്കണം..
അല്ലാതെ നിങ്ങളുടെ ഇഷ്ടം അവരിൽ അടിച്ചെപ്പിക്കരുത്..
അങ്ങനെ അല്ലാതെ വരുമ്പോ ആണ് 18 വയസ് ആകുന്ന മുന്നേ ഒളിച്ചോടുന്നതും ... 
തെറ്റായ ബന്ധങ്ങൾ ഉണ്ടാവുന്നതും... 
തെറ്റായ അറിവുകൾ ഉണ്ടാവുന്നതും..

അത് അല്ലാതെ മുതലാളിത്ത വ്യവസ്ഥിതി പോലെ... 
അച്ഛൻ മുതലാളി 'അമ്മ സെക്രട്ടറി.. മക്കൾ അനുസരിക്കാൻ വിധിക്കപ്പെട്ട തൊഴിലാളിയും ആകരുത്..

സ്വയം വാർത്തെടുക്കാൻ അവരെ അനുവദിക്കുക...
ബോട്ടിൽ ഫീഡിങ് സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ടാക്കി എടുക്കുന്നതിന് തടയിടുന്ന ഒന്നാണ്...
ശരിയും തെറ്റും പറയാം പക്ഷെ തീരുമാനം അവർ തന്നെ എടുക്കട്ടേ...
നമ്മുക്ക് അവർക്ക് താങ്ങും തണലും സപ്പോർട്ടും കൊടുക്കാം...

neenu