എനിക്ക് മനസ്സിലായ ഒരു കാര്യമുണ്ട് ..ഈ റിലേഷൻഷിപ്പ് എന്നൊക്കെ പറയുമ്പോ ,ആദ്യം ഉണ്ടാവുന്ന ഒരു butterfly effect ഒന്നും പിന്നീട് മുന്നോട്ട് പോകുമ്പോ ഉണ്ടാവില്ല ...
കാരണം ,ഒരാളെ നന്നായി അറിയുന്നതിന് മുന്നെയും ,നന്നായി അറിഞ്ഞതിന് ശേഷവും അയാളെ കാണുന്നത് രണ്ട് രീതിയിൽ ആവും ...
ലോങ് ആയിട്ട് നീണ്ടു നിൽക്കുന്ന ഏത് ബന്ധം എടുത്താലും മനസ്സിലാകും ...ഉറപ്പായും ഇഷ്ടമുള്ള കാര്യങ്ങളും ഇഷ്ടമില്ലാത്ത കാര്യങ്ങളും പരസ്പരം രണ്ട് പേർക്ക് ഇടയിലും കാണും ...
അതെ പോലെ ചെറിയ ചെറിയ പിണക്കങ്ങൾ ഒക്കെ ഉണ്ടാവാം ,വലിയ അടി ബഹളം വയലൻസ് ഒന്നുമല്ല ,ചെറിയ ചെറിയ പിണക്കം, ദേഷ്യങ്ങൾ ഒക്കെ ഉണ്ടാവാം ,അതെ പോലെ കൊറേ കാലം കഴിയുമ്പോ ,നമ്മുക്ക് ഒരു മടുപ്പ് ഒക്കെ ഉണ്ടാവാം ..പക്ഷെ അവിടെ ബന്ധങ്ങൾ നില നിർത്താൻ രണ്ട് പേരും പരസ്പരം ഒരേ പോലെ effort എടുക്കേണ്ടി വരും ...
പരസ്പരം മനസ്സിലാക്കാനും ,ഇഷ്ടമില്ലാത്ത കാര്യങ്ങള് അങ്ങോട്ടും ഇങ്ങോട്ടും ചെയ്യാതെ ഇരിക്കാനും, ഇഷ്ടമുള്ള കാര്യങ്ങള് ചെയ്തു കൊടുക്കാനും ,മറ്റുള്ളവർ ഒക്കെ കടന്ന് വന്നാലും first priority കൊടുക്കാനും ഒക്കെ പറ്റണം ,ഇത്രേം വർഷം ആയില്ലേ ,ഇപ്പൊ നമ്മുടെ സ്വന്തം ആയില്ലേ ,അത് കൊണ്ട് ഇനിയിപ്പോ പഴേ പോലെ സ്നേഹം വേണ്ട സമയം കൊടുക്കണ്ട എന്നൊക്കെ കരുതി പലരും അവഗണിക്കും ,അപ്പോ എന്താ സംഭവിക്കുക എന്ന് പറഞ്ഞാല് മറ്റേ ആൾ പതുക്കെ പിന് വലിയാൻ തുടങ്ങും ..നേരെത്തെ കണ്ട ആൾ അല്ലല്ലോ ഇപ്പൊ ഉള്ള ആൾ എന്നൊക്കെ അവർക്ക് തോന്നി തുടങ്ങും ... റിലേഷൻ ഉണ്ടാക്കാൻ നേരം കാണിക്കുന്ന ആത്മാർഥത അത് നില നിർത്താൻ കാണിക്കുന്നില്ല എങ്കിൽ കൂടെ ഉള്ള ആൾ എന്നും കൂടെ കാണും എന്നൊന്നും കരുതരുത് ...
അവർക്ക് തോന്നും എന്നോ നമ്മളെ സ്നേഹിച്ച ,മനസ്സിലാക്കിയ ആൾ അല്ല നമ്മുടെ കൂടെ ഉള്ളത് എന്ന് , അപ്പോ തന്നെ അവർക്ക് തോന്നും ഞാൻ എന്ന വ്യക്തിക്ക് ഇവിടെ എന്ത് വില ആണ് ഉള്ളതെന്ന് ..കൊറേ കാലം ഒക്കെ നിങ്ങളോട് അവർ പരാതി ആയും പരിഭവം ആയും,ദേഷ്യം ആയും ഒക്കെ കാണിച്ചു നോക്കും ,എന്നിട്ടും നിങ്ങൾക്ക് മാറ്റം ഒന്നുമില്ല എന്ന് തോന്നിയാൽ പതിയെ നിങ്ങളിൽ നിന്ന് ഇമോഷണൽ ആയി ഡിറ്റാച്ച് ആയി തുടങ്ങും ...പിന്നെ ഒരു ധൈര്യം കിട്ടിയാൽ സ്പോട്ടിൽ ഇറങ്ങി പോകും ...പിന്നെ നിങ്ങള് എത്ര തിരിച്ചു വിളിച്ചാലും അവർ തിരികെ വരണം എന്നില്ല ..കാരണം സ്നേഹം എന്നത് വറ്റി പോയാൽ ,തിരികെ വരുത്താൻ പ്രയാസം ആണ് ....
#ബന്ധങ്ങളിൽ വിള്ളൽ ,മടുപ്പ് ,വിരക്തി ഒക്കെ തോന്നാം ,പക്ഷെ അവിടെ സ്റ്റിൽ രണ്ട് ആൾക്കാരും അവരുടെ ഇടയിലെ മാറ്റം തിരിച്ചു അറിഞ്ഞ് വർക്ക് ഔട്ട് ചെയ്യാൻ നോക്കിയാൽ മാത്രേ ബന്ധങ്ങൾ നില നിൽക്കുക ഉള്ളൂ ..
അങ്ങനെ അല്ലാതെ വന്നാൽ ഒരാളുടെ എനർജി മാത്രം ഡ്രെയിൻ ആവുകയും മറ്റേ ആൾ ,ഒന്നും സംഭവിക്കാത്ത പോലെ ജീവിക്കുകയും ചെയ്യും ...
atleast നിങ്ങളുടെ ഭാഗത്ത് നിന്ന് വീഴ്ച്ചകൾ ഉണ്ടായി എന്ന് ചൂണ്ടി കാണിച്ചു തന്നാൽ അത് സമ്മതിക്കാനും തിരുത്താനും എങ്കിലും ശ്രമിക്കുന്നില്ല എങ്കിൽ , നിങ്ങളിൽ നില നിൽക്കാൻ ഒപ്പോസിറ്റ് ഉള്ള ആൾക്ക് സാധിക്കില്ല എന്നത് മനസിലാക്കുക എന്നത് മാത്രേ പറയാൻ ഉള്ളു ...
#neenu
No comments:
Post a Comment