എത്ര മാത്രം നിങ്ങള് അവർക്ക് വേണ്ടി സമയം ഡെയിലി ബേസിൽ ഇൻവെസ്റ്റ് ചെയ്യുന്നു എന്നത് അവർക്ക് വളരെ ഇമ്പോർട്ടൻ്റ് ആയ കാര്യം ആണ് ...
നിങ്ങളുടെ തിരക്ക് ഒക്കെ അവർക്ക് മനസ്സിലാവും ..
എങ്കിൽ പോലും ...
അതെ പോലെ ഈ സമയം എങ്ങിനെ ഇൻവെസ്റ്റ് ചെയ്യുന്നു എന്നത് വളരെ പ്രധാനമാണ് ...
നിങ്ങള് അവരെ നന്നാക്കാൻ,ഉപദേശിക്കാൻ,വഴക്ക് ഇടാൻ,നിങ്ങളുടെ ജോലി കാര്യം മാത്രം പറയാൻ ആണ് ഇൻവെസ്റ്റ് ചെയ്യുന്നതെങ്കിൽ വല്യ കാര്യം ഒന്നുമില്ല ..
എസ് തീർച്ചയായും നിങ്ങളുടെ പ്രശ്നങ്ങൾ അവർ കേൾക്കും ,അറിയും,മനസ്സിലാക്കും ,കൂടെ നിക്കും ..
പക്ഷേ ,atlast,നിങ്ങള് അവർക്ക് വേണ്ടി സ്നേഹത്തോടെ അവരെ കുറിച്ച് കേൾക്കാൻ ,അവരെ കുറിച്ച് സംസാരിക്കാൻ,അവരോട് നിങ്ങൾക്ക് ഉള്ള സ്നേഹത്തെ കുറിച്ച്,നിങ്ങൾക്ക് ഉള്ള ഫീലിംഗ്സ് നേ കുറിച്ച് സംസാരിക്കാൻ,അത് പ്രകടമാക്കാൻ ശ്രമിക്കുന്നു എന്നത് കൂടെ important ആണ്....
നിങ്ങളുടെ സ്നേഹം,സ്നേഹത്തിൻ്റെ ആഴം നിങ്ങളിലൂടെ തന്നെ അറിയാൻ അവർ ആഗ്രഹിക്കുന്നു ..
അത് കൊണ്ട് ആണ് ഈ ഡ്രസ് നല്ലത് ആണോ,ഈ വീഡിയോ നല്ലത് ആണോ ,എന്നൊക്കെ അവർ ചോദിക്കുന്നത് ...
അത് കൊണ്ട് ആണ് എന്നെ നിങ്ങൾക്ക് ശരിക്കും ഇഷ്ടമാണോ എന്ന് ഇടക്കിടെ ചോദിക്കുന്നത് ....
നിങ്ങൾക്ക് ഇഷ്ട്‌മാണെന്നു അവർക്ക് അറിയാത്ത കൊണ്ട് അല്ല ..അവർക്ക് അത് നിങ്ങളിൽ നിന്ന് കേൾക്കാൻ വേണ്ടി ആണ്..
നിങ്ങളുടെ കണ്ണുകളിലൂടെ ചിരിയിലൂടെ അത് വായിക്കാൻ ആണ് ...
നി കഴിച്ചോ ,ഉറങ്ങിയോ ,ആരോഗ്യം ഇപ്പൊ എങ്ങിനെ ഉണ്ട് എന്നൊക്കെ ചോദിക്കുന്നത്,പിരീഡ് വേദനകളിൽ അവളുടെ കൂടെ ഇരിക്കുന്നത് അതൊക്കെ അവളെ എത്ര മാത്രം നിങ്ങളെ പ്രിയമുള്ളവൻ ആക്കുമെന്ന് നിങ്ങൾക്ക് ഊഹിക്കാൻ പോലും പറ്റില്ല....
നിങ്ങള് വയ്യാത്തപ്പോ കൊടുക്കുന്ന കട്ടൻ കാപ്പിക്ക് ,വാങ്ങി കൊടുക്കുന്ന, സാരിയെക്കാൾ വില ഉണ്ടാവും അവരുടെ മനസിൽ ...
ഉറപ്പായും സാമ്പത്തിക ഭദ്രത എല്ലാവരും ആഗ്രഹിക്കും അത് തെറ്റ് ഒന്നുമല്ല ..
അത് വേണ്ട എന്നൊന്നും അല്ല ...
പക്ഷേ അതേ പോലെ തന്നെ important ആണ് ഇമോഷണൽ available ആവുക എന്നത് ..അത് ഒരു കടമയോ അതൊരു ഭാരമോ,അത് ഒരു ഔദ്ധാര്യമോ ആവരുത് ഒരിക്കലും ...
അത്രയേറെ ഇഷ്ടത്തോടെ ആവണം അവൾക്കത് ഒക്കെ നൽകേണ്ടത് ..സ്ത്രീകൾക്ക് പരിഹാരം അല്ല പുരുഷനിൽ നിന്ന് വേണ്ടത് ..പലപ്പോഴും പരിഗണന ആണ് ...
നിങ്ങളെക്കാൾ നന്നായി മാനേജ് ചെയ്യാനും സെലക്ട് ചെയ്യാനും അറിയാവുന്ന അവർ നിങ്ങളോട് പലതും സെലക്ട് ചെയ്യാൻ പറയുന്നത് അവർക്ക് പറ്റാത്ത കൊണ്ട് അല്ല ...നിങ്ങളും അവരുടെ കൂടെ പങ്കാളി ആവാൻ ആഗ്രഹിക്കുന്നുണ്ട് എന്നത് കൊണ്ട് ആണ് ...
നിങ്ങളുടെ ഇഷ്ടങ്ങളും അവള് പരിഗണിക്കുന്നത് കൊണ്ട് ആണ് ... 🌸
I liked your writing. But as per MBTI, 16 personalities in society. Introverts, extroverts, feeling tyoe, people who are not that much so etc, am I right? So my concern, is it possible to guess everyone like the same? Especially INTJ personalities, ENTP persons etc just to mention a few types. All the best🌸🌼🌿🍀🌾🌟
ReplyDelete